അയോദ്യയിൽ രാമക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തു. ഇന്നലെ ക്ഷണിക്കപെട്ടവർക്ക് മാത്രം ആയിരുന്നു പ്രവേശനം. ഇന്ന് മുതൽ രാമക്ഷേത്രത്തിൽ ജനങ്ങൾക്ക് പ്രവേശിക്കാം. ക്ഷേത്രം തുറന്ന് കൊടുത്തോട് കൂടി വൻ തിരക്ക് ആണ് അനുഭവപെടുന്നത്. ഇവിടെ എത്തുന്നവർക്ക് സൗജന്യ അന്നദാനവും ഉണ്ട്.
ഇന്നലെ ആയിരുന്നു പ്രാണപ്രതിഷ്ഠ. രാമവിഗ്രഹം പ്രതിഷ്ടിക്കപെട്ടു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആർ. എസ്. എസ് സർസംഘചാലക് മോഹൻഭഗവത്, യൂ. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യൂ. പി ഗവർണർ എന്നിവർ പങ്കെടുത്തു. ബിജെപി അവരുടെ പ്രകടന പട്ടികയിൽ എഴുതി ചേർത്തിരുന്നു രാമക്ഷേത്രം പണിയും എന്ന്. ഇപ്പോൾ അത് യാഥാർഥ്യം ആയിരിക്കുന്നു.
അടുത്ത ലോക്സഭ ഇലക്ഷനെ മുന്നിൽ കണ്ടാണ് രാമക്ഷേത്രം നിർമിച്ചത് എന്ന് ആരോപണം ഉണ്ട്. ഇലക്ഷന് 400 സീറ്റ് ഉറപ്പിക്കുക എന്നതാണ് ബിജെപി യുടെ ലക്ഷ്യം. ഇതിനായി പല സംഥാനങ്ങളിലും പ്രചരണം തുടങ്ങി കഴിഞ്ഞു. ഇത്തവണയും അധികാരത്തിൽ എത്തിയാൽ ഹാട്രിക്ക് വിജയം ആയിരിക്കും. കോൺഗ്രസ് അല്ലാതെ ബിജെപി ആണ് ഏറ്റവും കൂടുതൽ തവണ ഇന്ത്യ ഭരിച്ചത്. നരേന്ദ്രമോദിയെ മുൻനിർത്തിയാണ് അവർ മുന്നോട്ടു പോകുന്നത്.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പ്രമുഖരേ ക്ഷണിച്ചിരുന്നു. അമിതാ ബെച്ഛൻ, അഭിഷേക് ബെച്ഛൻ, കത്രീന കൈഫ്, സച്ചിൻ തെണ്ടുക്കർ, അനിൽ കുംമ്ബ്ലെ, മുകേഷ് അംബാനി, നിത അംബാനി എന്നിവർ പങ്കെടുത്തു. രാഷ്ട്രീയ സാമൂഹിക രംഗത്ത് ഉള്ളവരും ക്ഷണിക്കപ്പെട്ടു. കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തില്ല. രാഹുൽ ഗാന്ധി ജോഡോ യാത്രക്ക് ശേഷം ഇപ്പോൾ ന്യായ് യാത്രയുമായി എത്തിയിരിക്കുക ആണ്.
റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, കനി കുസൃതി, ആഷിക്ക് അബു എന്നിവർ ഭാരതത്തിന്റെ ഭരണഘടനയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ഇട്ട് പ്രതിഷേധിച്ചു. സിപിഎം, ലീഗ് പ്രവർത്തകരും അവരുടെ പ്രതിഷേധങ്ങൾ പങ്കുവെച്ചു. പലരും സുപ്രിം കോടതി വിധിയെ മാനിക്കുന്നതായി അറിയിച്ചു.
പ്രതിഷ്ഠ ചടങ്ങിന് ശേഷം പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യപാനം ഉണ്ടായി. ഒരു കോടി വീടുകളിൽ സോളാർ സ്ഥാപിക്കാൻ പദ്ധതി തുടങ്ങും എന്ന് അറിയിച്ചു. സാധാരണ ജനങ്ങൾക്ക് വേണ്ടിയായിരിക്കും ഇത്. കറന്റ് ബിൽ കുറക്കുന്നതിന് വേണ്ടി വീടുകളിൽ സോളാർ നിലയം സ്ഥാപിക്കും. ഇപ്പോൾ നിലവിൽ എം. എൻ. ആർ. ഈ സബ്സീഡിയിൽ സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നുണ്ട്. അടുത്തിടക്ക് സബ്‌സിഡിയുടെ തുക കൂട്ടിയിരുന്നു.
രാമക്ഷേത്ര നിർമാണത്തിനായി ഒട്ടേറെ തൊഴിലാളികൾ ആണ് രാവും പകലും കഷ്ടപ്പെട്ടത്. വളരെ വേഗം ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞു. നിർമാണത്തിന് തറക്കല്ല് ഇട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു. എല്ലാം സംസ്ഥനങ്ങളിൽ നിന്നും ഇഷ്ട്ടിക കല്ലുകൾ ശേഖരിച്ചിരുന്നു. ഇതും ആ ക്ഷേത്ര ഭിത്തിയിൽ എല്ലാവർക്കും കാണാവുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രത്യേകം പൂജ ചെയ്ത അക്ഷതം എല്ലാ വീടുകളിലും പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി എത്തിച്ചിരുന്നു.
കനത്ത സുരക്ഷയിൽ ആയിരുന്നു ആയോധ്യ. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെയും തമിഴ്നാട്ടിലെയും രാമക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം ആണ് അയോദ്യയിൽ ചടങ്ങിൽ എത്തിയത്. ഹെലികോപ്റ്ററിൽ പുഷ്പാർച്ചന നടത്തി പ്രതിഷ്ഠ ചടങ്ങിന് ശേഷം. പ്രധാനമന്ത്രി, സർസംഘചാലക്, യൂ. പി മന്ത്രി എന്നിവർ ഉള്ളതിനാൽ സുരക്ഷവീഷ്ച ഉണ്ടാവാൻ പാടുള്ളതല്ല. അതിനാൽ കൃത്യമായ പരിശോധന ഇവിടെ ഉണ്ടാവും.
കേരളത്തിൽ നിന്നും ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. കെ. എസ് ചിത്ര രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കണം എന്ന് അറിയിച്ചു വീഡിയോ ഇട്ടിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം സൈബർ ആക്രമണം നേരിടേണ്ടി വന്നു ചിത്രക്ക്. സോഷ്യൽ മീഡിയയിൽ മലയാള സിനിമയിലെ ഒട്ടേറെ ആളുകൾ പിന്തുണ ആയി എത്തിയിരുന്നു.
ബിജെപി ക്ക് പുതിയ രാഷ്ട്രീയ നേട്ടം കൂടി കൈവന്നിരിക്കുക ആണ്. സോഷ്യൽ മീഡിയകളിൽ ഇപ്പോഴും കനത്ത പ്രതിഷേധം തുടരുന്നുണ്ട്. ബിജെപി ആണെകിൽ അവരുടെ അടുത്ത ഇലക്ഷന് തന്ത്രം മിനയുന്ന തിരക്കിലും ആണ്. ഗുജറാത്തിൽ മുഴുവൻ മണ്ഡലങ്ങളിലും ഇതിനോടകം ഇലക്ഷന് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. തൃശൂർ ലക്ഷ്യം ആക്കി രണ്ട് തവണ പ്രധാനമന്ത്രി കേരളം സന്ദർശിക്കുകയും ചെയ്തു. ബിജെപി ക്ക് അവരുടെ സീറ്റ് നില ഉയർത്താൻ കഴിയുമോ എന്ന് കാത്തിരുന്ന് കാണണം.
Post a Comment