തൃശൂരിനെ ഇളക്കി മറിച്ചു പ്രധാനമന്ത്രിയുടെ സമ്മേളനം



 സ്ത്രീ ശക്തിസംഘമത്തിൽ 2 ലക്ഷത്തോളം സ്ത്രീകൾ പങ്കെടുത്തു. വേദിയിൽ പ്രമുഖർ ഉൾപ്പെടെ ഉള്ളവർ ഉണ്ടായിരുന്നു. റോഡ് ഷോ ആയി ഒന്നരകിലോമീറ്റർ നടത്തിയതിന് ശേഷം ആണ് വേദിയിൽ എത്തിയത്. പ്രധാനമന്ത്രിക്ക് ഒപ്പം കെ. സുരേന്ദ്രൻ, സുരേഷ് ഗോപി എന്നിവർ റോഡ് ഷോയിൽ പങ്കെടുത്തു.


ബി. ജെ. പി സർക്കാർ സ്ത്രീകൾക്ക് കൂടുതൽ ഊന്നൽ നൽകുന്നു എന്ന് പറഞ്ഞു. ഇടത് വലത് പാർട്ടികൾ സ്ത്രീകൾക്ക് വേണ്ടി ഒന്നും തന്നെ ചെയ്തില്ല. ബി. ജെ. പി സർക്കാർ നിലകൊള്ളുന്നത് സ്ത്രീകൾ, കർഷകർ, ദരിദ്രർ, യുവാക്കൾ എന്നിവർക്ക് വേണ്ടിയാണ്. നടി ശോഭന, മറിയകുട്ടി എന്നിവർ പ്രധാനമന്ത്രിക്ക് ഒപ്പം വേദിയിൽ ഉണ്ടായിരുന്നു.


സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതികൾ എല്ലാം എണ്ണിപറഞ്ഞു അദ്ദേഹം. ഇതിനെല്ലാം മോഡിയുടെ ഗ്യാരണ്ടി ഉണ്ടെന്ന് ഉറപ്പും കൊടുത്തു.മുതലാക്ക് നിരോധനം ഏർപ്പെടുത്തിയത് ഈ സർക്കാർ ആണ്. അത്‌ പോലെ ബാങ്ക് അക്കൗണ്ട്‌ കൂടുതൽ സ്ത്രീകൾക്ക് ലഭ്യമാക്കി. നരേന്ദ്രമോദിയെ കാണുന്നതിന് ഒട്ടേറെ ആളുകൾ ആണ് തൃശൂരിൽ എത്തിച്ചേർന്നത്.സ്ത്രീ ശക്തി സംഗമം ആയതിനാൽ പരിപാടി നടക്കുന്ന സ്ഥലത്തു സ്ത്രീകൾ മാത്രമായിരുന്നു.


വരുന്ന ഇലക്ഷന് മുന്നോടിയായി ആണ് മോദി തൃശൂർ എത്തിയത്. സുരേഷ് ഗോപി കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ മികച്ച പിന്തുണ കിട്ടിയിരുന്നു. ഈ തവണയും ബി. ജെ. പി വിജയ പ്രതീക്ഷ വെക്കുന്ന സ്ഥലം കൂടിയാണ് തൃശൂർ. പ്രധാനമന്ത്രിക്കായി മിനി പൂരവും സംഘടിപ്പിച്ചിരുന്നു. നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രി ഹോലികോപ്റ്ററിലാണ് തൃശൂരിൽ എത്തിയത്. തൃശൂർ കനത്ത സുരക്ഷയിൽ ആയിരുന്നു.11 മണിയോട് കൂടി റോഡുകൾ അടിച്ചിരുന്നു.3 മണിയോട് എത്തുമെന്നാണ് അറിയിച്ചത് എന്നാൽ പ്രധാനമന്ത്രി എത്തിയപ്പോൾ കുറച്ചു താമസിച്ചിരുന്നു.


ശബരിമലയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാർ പരാജയപെട്ടു എന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാർട്ടികളെയും വിമർശിച്ചു. പ്രധാനമന്ത്രിയുടെ ഹിന്ദിയിലെ പ്രസംഗം വി. മുരളീധരൻ എം. പി തർജ്ജിമ ചെയ്തു നൽകി. അദ്ദേഹം സ്ത്രീകൾക്ക് വേണ്ടി ചെയ്ത ഓരോ കാര്യങ്ങൾ പറഞ്ഞതിന് ശേഷം മോദിയുടെ ഗ്യാരണ്ടി ഉണ്ട് എന്ന് പറഞ്ഞു.


ഹാട്രിക് വിജയം മുന്നിൽ കണ്ടാണ് ബിജെപി യും നരേന്ദ്രമോദിയും അടുത്ത ഇലക്ഷന് ലക്ഷ്യം വെക്കുന്നത്. സൗത്ത് ഇന്ത്യയിൽ കൂടുതൽ അക്കൗണ്ട്‌ തുറക്കുക എന്ന് ലക്ഷ്യവും ഉണ്ട്. നോർത്ത് ഇന്ത്യ ആണ് എപ്പോഴും ബിജെപി യെ പിൻതാങ്ങി നിർത്തുന്നത്. കർണാടകയിൽ ഇലക്ഷന് വിജയിക്കാൻ കഴിഞ്ഞിരുന്നു. അടുത്ത ഇലക്ഷന് വന്നപ്പോൾ ഇത് നിലനിർത്താൻ കഴിഞ്ഞില്ല. കോൺഗ്രസിന് കാര്യമായ പുരോഗതി ഇലക്ഷന് കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.


ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിട്ടും ജനങ്ങളുടെ ഇടയിൽ ഇറങ്ങിയിട്ടും അത്‌ വോട്ട് ആക്കി എടുക്കാൻ അവർക്ക് കഴിഞ്ഞില്ല. രാഹുൽ ഗാന്ധി ആണ് അവർ മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നത്.60 വർഷത്തോളം ഇന്ത്യ ഭരിച്ചത് കോൺഗ്രസ്‌ ആണ്.1996ൽ ആണ് ബിജെപിക്ക് ഇന്ത്യയിൽ അഞ്ചു വർഷം ഭരിക്കാൻ കഴിഞ്ഞത്. പിന്നീട് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു അധികാരത്തിൽ എത്താൻ.


2014 ൽ ആണ് ബിജെപി സർക്കാർ അധികാരത്തിൽ എത്തുന്നത്. നരേന്ദ്രമോദിയെ മുൻനിർത്തിയായിരുന്നു ഇലക്ഷൻ പ്രചരണം. പ്രധാനമന്ത്രി ആയി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. മോദി തരംഗം ആയിരുന്നു അന്ന്. നോർത്ത് ഇന്ത്യ മുഴുവൻ കീഴടക്കാൻ ബിജെപി ക്ക് കഴിഞ്ഞു. ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നു നരേന്ദ്രമോദി. അവിടുത്തെ വികസന പ്രവർത്തനങ്ങൾ മുൻനിർത്തി ആണ് അദ്ദേഹം ഇലക്ഷന് നേരിട്ടത്‌. ഇത് ജനങ്ങൾ വിശ്വാസത്തിൽ എടുക്കുകയും അധികാരത്തിൽ എത്തിക്കുകയും ചെയ്തു. പിന്നീട് ശിവസേനയുമായി ചേർന്ന് ഭരിക്കുക ആയിരുന്നു ബിജെപി. ഇവരുമായി പിന്നീട് ഒത്തുപോയില്ല. ആ കൂട്ടുകെട്ട് അവസാനിപ്പിച്ചു ആണ് അടുത്ത ഇലക്ഷന് മത്സരിച്ചത്. അന്നും ജനങ്ങൾ കൈവിട്ടില്ല. കേവല ഭൂരിപക്ഷത്തിൽ ബിജെപി ക്ക് എത്താൻ കഴിഞ്ഞു.


അടുത്ത ഒരു ഇലക്ഷന് ഇറങ്ങുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിൽ ആണ് പാർട്ടി. ശക്തമല്ലാത്ത പ്രതിപക്ഷ പാർട്ടികൾ ബിജെപി വെല്ലുവിളി ഉയർത്തുന്നില്ല. എ. എ. പി ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ ശക്തമായി നിൽക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ചാഞ്ഞാടാൻ സാധ്യത ഉള്ള സംസ്ഥാനങ്ങൾ ആണ്. ആർ. എസ്സ്. എസ്സ് ന്റെ നേതൃത്വത്തിൽ ഉള്ള ബിജെപി ക്കാണ് ഇക്കുറിയും സാധ്യത കൂടുതൽ എന്നാണ് വിദഗ്ധർ പറയുന്നത്.10 വർഷം വിജയകരമായി പൂർത്തിയാക്കി തികഞ്ഞ ആത്മവിശ്വാസത്തോടെ അടുത്ത ലോകസഭ ഇലക്ഷനെ നേരിടാൻ ബിജെപി ഒരുങ്ങി കഴിഞ്ഞു. പലയിടത്തായി ബിജെപി പ്രചരണം തുടങ്ങി കഴിഞ്ഞു



ബിജെപി അമരക്കാരൻ ആയി അമിത് ഷാ കൂടി എത്തിയത് പാർട്ടിക്ക് കൂടുതൽ കരുത്തായി. അദ്ദേഹം നയിച്ച കുറെ റോഡ് ഷോകൾ വഴി കൂടുതൽ സംസ്ഥാനങ്ങൾ ബിജെപി സ്വന്തം ആയി. രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ അമിത് ഷാക്ക് അഭ്യന്തരമന്ത്രിയായി സ്ഥാനം ലഭിച്ചു. സുഷമ സ്വരാജ് ഉൾപ്പെടെ ഉള്ളവരുടെ മരണം കനത്ത നഷ്ടം ആയി.


ബിജെപി യുടെ പ്രകടന പത്രികയിൽ രാമക്ഷേത്ര നിർമ്മിക്കും എന്ന് പറഞ്ഞിരുന്നു. അധികാരത്തിൽ വന്നതിന് ശേഷം ഇതിന് വേണ്ട നടപടി ആരംഭിച്ചു. കോടതി വിധി അവർക്ക് അനുകൂലമായി ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം നിർമിക്കാൻ ഉത്തരവിട്ടു. പള്ളിക്ക് പകരം സ്ഥലം നൽകാനും പള്ളി അവിടെ പണിയാനും വിധിയിൽ പറയുന്നുണ്ട്. നിർമാണം പൂർത്തിയായി അതിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ ഉള്ള ചടങ്ങുകൾ നടന്നു വരുന്നു. ഇതിലേക്ക് ഒട്ടേറെ ആളുകളെ ക്ഷണിക്കുന്നുണ്ട്. രാഷ്ട്രീയ പ്രവർത്തകർ, വ്യവസായികൾ, സന്യാസിവരന്മാർ എന്നിങ്ങനെ ഒട്ടേറെ ആളുകൾ പങ്കെടുക്കും.


രാഷ്ട്രീയ എതിരാളികൾ ഭയക്കേണ്ട കാര്യം ഇല്ലാത്തതിനാൽ മൂന്നാമത്തെ തവണയും വിജയം ഉണ്ടാവും എന്ന ആത്മവിശ്വാസത്തിൽ ആണ് പാർട്ടി. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചൂണ്ടികാണിച്ചു മുന്നോട്ട് പോകാൻ ആണ് ബിജെപി യുടെ ശ്രമം. പ്രതിപക്ഷ പാർട്ടികൾ ബിജെപിയെ താഴെയിറക്കാൻ പരിശ്രമിക്കുന്നുണ്ട്. അടുത്ത ഇലക്ഷന് എന്ത് സംഭവിക്കും എന്നാണ് രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നത്.


Post a Comment

Previous Post Next Post

Ads

Ads