കുട്ടികളുടെ ഉള്ളിലെ കലയെ വളർത്താൻ ഒരുപാട് സഹായകാരമാണ് കലോത്സവം. ഒട്ടേറെ കുട്ടികൾ ആണ് വിവിധതരം കലാരൂപങ്ങൾ കാഴ്ച വെച്ചു വിസ്മയിപ്പിക്കുന്നത്. കലോത്സവ വേദികളിലൂടെ കടന്നു വന്നു സിനിമ, സീരിയൽ രംഗത്ത് പ്രശ്‌സ്ഥർ ആയവർ ആണ് നവ്യ നായർ, അമ്പിളി ദേവി എന്നിവർ. പഠനത്തിന് ഇടയിൽ കലയും ഒപ്പം ഗ്രേസ് മാർക്കും ലഭിക്കും
കഴിഞ്ഞ തവണത്തെ കലോത്സവം വിവാദത്തിൽ ആണ് കലാശിച്ചത്. കുട്ടികൾക്ക് വെജിറ്റേറിയാൻ ഭക്ഷണം അല്ലാതെ നോൺ-വെജിറ്റേറിയനും നൽകണം എന്ന് ആവിശ്യം വന്നു.24 ന്യൂസിലെ അവതാരകൻ അരുൺ ആണ് ഈ ആവിശ്യം ശ്രദ്ധയിൽ കൊണ്ടുവന്നത്. പിന്നീട് ഇത് വിവാദം ആവുകയും നോൺ-വെജ് കൊടുക്കണം എന്ന് സർക്കാരും സമ്മതിച്ചു. എന്നാൽ ഈ തവണ കലോത്സവം തുടങ്ങിയപ്പോൾ വെജിറ്റേറിയാൻ ആണ് വിളമ്പിയത്. പതിവ് പോലെ പഴയിടതിന്റെ ആയിരുന്നു ആഹാരം പാചകം ചെയ്തത്.ഓരോ വേദിയിലെ ആഹാരം കഴിക്കുന്ന സ്ഥലത്തിന് കൊല്ലത്തെ പ്രശസ്തമായ സ്ഥലങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത്
ഇത്തവണ കണ്ണൂർ ആണ് പോയിന്റ് നിലയിൽ മുൻപിൽ. രണ്ടാം സ്ഥാനം കോഴിക്കോട് മൂന്നാമത് പാലക്കാട് എന്നിങ്ങനെ ആണ്. കോഴിക്കോട് ആണ് കൂടുതൽ തവണ കപ്പ് കൊണ്ടുപോയിട്ടുള്ളത്. ഇത്തവണയും മികച്ച പോരാട്ടം ആണ് കുട്ടികൾ കാഴ്ച വെക്കുന്നത്.പല വേദികളിലും സങ്കടങ്ങളും സന്തോഷങ്ങളും അലയടിക്കുന്നത് കാണാം. ചിലരുടെ അവതരണത്തിൽ ചെറിയ എന്തെങ്കിലും പ്രശ്നത്താൽ ആകും രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ ആയി പോകുന്നത്. പല വൈകാരിക നിമിഷങ്ങളും ഇവിടെ കാണാം. കാണാൻ വരുന്ന പ്രേഷകരും അവരുടെ ഒപ്പം ഭാവ മാറ്റം വരുന്നത് കാണാം.
ഇത്തവണത്തെ കൊല്ലം കലോത്സവത്തിന്റെ മറ്റൊരു പ്രതേകത ആണ് ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചു ആണ് കലോത്സവ പരിസരം. ഇവിടെ പ്ലാസ്റ്റിക് ഇടുന്നത് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ശേഖരിക്കുന്നു. ഇവ കുപ്പികളിൽ ഇട്ട് സൂക്ഷിക്കുന്നു. അതായത് കലോത്സവ വേദിയുടെ പരിസരത്ത് നിന്ന് കിട്ടുന്ന പ്ലാസ്റ്റിക് കവറുകൾ അവ കുപ്പിക്കുള്ളിൽ ഇടും. ഇത് പിന്നീട് ഈ കുപ്പികൾ ഇരിപ്പിടങ്ങൾ ആവും. പ്ലാസ്റ്റിക്കിൽ നിന്ന് മോചനം നേടാൻ ആണ് ഈ തീരുമാനം. സോഷ്യൽ മീഡിയ ഇൻഫ്ലുഫെൻസറും അദ്ധ്യാപികയും ആയ അപർണ (ക്യുപ്പി ) ഈ പ്രോട്ടോകോൾ കമ്മിറ്റി മെമ്പർ അണ്. അപർണ ഇത്തരത്തിൽ കുപ്പികൾ ശേഖരിച്ചു അവ പെയിന്റ് ചെയ്തു സൂക്ഷിക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകിട്ടു കലോത്സവത്തിന് കോടിയിറങ്ങും. ഇഞ്ച്ചോടിഞ്ചു പോരാട്ടം ആണ് എല്ലാ ജില്ലകളും കാഴ്ച വെക്കുന്നത്.ഇന്ന് പെയ്ത മഴയിൽ ആശ്രാമം മൈദാനത്തിലെ വേദിയിലെ പരിസരം മുഴുവൻ വെള്ളം കയറി. വേദിയിൽ നടന്നു കൊണ്ടിരുന്ന കഥകളി മത്സരം നിർത്തി വെച്ചു. ജഡ്ജസ് ഉൾപ്പെടെ ഉള്ളവർക്ക് അവിടെ ഇരിക്കാൻ കഴിഞ്ഞില്ല. കലോത്സവ വേദി അടച്ചുറപ്പ് ഉള്ളതായിരിക്കണം എന്ന് പറഞ്ഞിട്ടുള്ളതാണ്.
മിമിക്രി, ഒപ്പന, മോഹിനിയാട്ടം, കഥകളി, ദഫ്മുട്ട്, വഞ്ചിപാട്ട്, കോൽകളി എന്നിങ്ങനെ വിവിധ കലാരൂപങ്ങൾ വേദിയിൽ അരങ്ങേറുന്നത്. വേദിയിൽ വിധി വരുമ്പോൾ ചിലർ തോൽക്കും ചിലർ രണ്ടാം സ്ഥാനം മൂന്നാം സ്ഥാനം എന്നിങ്ങനെ പിൻതള്ളപെടും. പലവിധ വികാരങ്ങൾ വേദിയിൽ കാണാൻ കഴിയും. ചിലർ വിധികർത്താക്കളോട് കെഞ്ചുന്നത് കാണാം. ഒരുപാട് അപ്പീലുകളും കിട്ടും. എന്തെങ്കിലും അപകടത്തിൽ പെട്ട് കയ്യോ കാലിലോ പരിക്ക് പറ്റിയവരും വന്നു അവരുടെ കല അവതരിപ്പിക്കുന്നത് കാണാം
കലോത്സവ വേദിയിലെ വഞ്ചിപാട്ട് മത്സരം ആറന്മുള വല്ലകളിയുടെ പാട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും ജില്ലകളിൽ പാടുന്ന പാട്ടുകളോ പാടാം. എല്ലാമത്സരത്തിനും അതിന് ഉപയോഗിക്കുന്ന തനതായ വേഷ വിധാനങ്ങൾ നിർബന്ധം ആണ്. വേഷങ്ങൾക്ക് പ്രതേക പോയിന്റ് ഉണ്ട്. വേഷവിധാനത്തിൽ വീഴ്ച പറ്റിയാൽ പോയിന്റിനെയും വിജയത്തെയും ഇത് ബാധിക്കും.
ഒട്ടേറെ ആളുകൾ ആണ് കലോത്സവം കാണുന്നതിന് കൊല്ലത്ത് എത്തുന്നത്. കൂടാതെ കുട്ടികളുടെ രക്ഷിതാക്കൾ ഉണ്ട്. മാധ്യമങ്ങൾക്ക് പ്രതേകം കൗണ്ടർ ഒരുക്കിയിട്ടുണ്ട്. അപ്പപ്പോൾ ഉള്ള വിവരങ്ങൾ മാധ്യമങ്ങൾ വഴി തത്സമയം അറിയാം. എല്ലാം ജില്ലകളിൽ നിന്നും ഉള്ള മത്സരാർത്ഥികൾ എത്തുന്നുണ്ട്. ഇത്തവണ ആര് കപ്പ് അടിക്കും ആര് കലാതിലകം ആകും എന്ന് കാത്തിരുന്നു കാണാം. നാളെ വൈകിട്ടു മത്സരങ്ങൾക്ക് കോടിയിറങ്ങും. ഇത്തവണ കോഴിക്കോട് ആണോ പാലക്കാട് ആണോ കണ്ണൂർ ആണോ കപ്പടിക്കുന്നത് എന്ന് കാത്തിരുന്നു കാണാം.
കലോത്സവത്തിലെ മറ്റൊരു വിഭാഗം ആണ് പദ്യം ചൊല്ലൽ. മലയാളം, ഇംഗ്ലീഷ്, അറബിക്, സംസ്‌കൃതം എന്നീ ഭാഷകളിൽ പദ്യം ചൊല്ലൽ ഉണ്ട്. നല്ല വാക്ചാധുര്യം ഉള്ളവർക്കു ഇതിൽ പങ്കെടുക്കാം. സ്പുടമായി കാര്യങ്ങൾ അവസാരിപ്പിച്ചാൽ കാര്യങ്ങൾ എളുപ്പം ആയി. ചില സ്കൂളിൽ സംസ്‌കൃതം ഭാഴയായി കാണും. ചിലയിടങ്ങളിൽ അറബി ആയിരിക്കും സംസ്‌കൃതത്തിന് പകരം. വിവിധ ഭാഷകളിൽ വേദികളിൽ നമുക്ക് പദ്യം ചൊല്ലൽ കാണാൻ കഴിയും.
മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഇത്തവണ കലോത്സവം ഉദ്ഘാടനം ചെയ്തത്. നടി വിമല നിഖിൽ വേദിയിൽ എത്തിയിരുന്നു. നടിയും നൃത്തകിയും ആയ ആശ ശരത്തിന്റെ നൃത്തത്തോടെയാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്.സ്വർണ കപ്പാണ് വിജയിക്കുന്ന ജില്ലക്ക് ലഭിക്കുക.ഇത് കഴിഞ്ഞ ദിവസം കൊല്ലത്തു എത്തിച്ചിരുന്നു. നാളെ കലോത്സവം അവസാനിച്ചു കഴിഞ്ഞാൽ അടുത്ത വർഷം വരെയുള്ള കാത്തിരിപ്പാണ്.
62-മത് സ്കൂൾ കലോത്സവം ആണ്. ആര് കപ്പ് ഉയർത്തും ഏത് ജില്ല കരുത്ത് തെളിയിക്കും എന്ന് കാത്തിരുന്നു കാണാം. കനത്ത പോരാട്ടം ആണ് പല വേദികളിലായി നടക്കുന്നത്. കഴിഞ്ഞ വർഷം ചില വിവാദങ്ങൾ ഉണ്ടായെങ്കിലും ഇത്തവണ സുഗമമായി നടത്താൻ കഴിഞ്ഞു. പഴയിടത്തിന്റെ പാചകവും ആഹാരവും തിരിച്ചു വന്നതിന്റെ ആവേശവും ഉണ്ട് ഇത്തവണ.
Post a Comment