പെട്രോൾ വില വർധനയോടെ പലരും ഇലക്ട്രിക് കാർ, അല്ലെങ്കിൽ ബൈക്ക് എന്ന ആശയത്തിലേക്ക് മാറിയിരിക്കുന്നു. പെട്രോൾ വണ്ടിയെക്കാൾ ലാഭം ആണ് ഇലക്ട്രിക് വണ്ടികൾ. ഇലക്ട്രിക് വണ്ടിയുടെ വില്പനയിൽ ഒന്നാം സ്ഥാനം ടാറ്റ ആണ്. ടാറ്റയുടെ നെക്സ്സോൻ, ടിയാഗോ, ടിഗോർ എന്നിവയാണ് ഇലക്ട്രിക് വാഹനങ്ങൾ. രണ്ടാം സ്ഥാനം എംജി ഹെക്ടർ ആണ്. ഈ വർഷം അവസാനത്തോട് മാരുതിയുടെ ഇലക്ട്രിക് കാറും വിപണിയിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു.
മാരുതി സ്വന്തം നിലയിൽ ബാറ്ററി നിർമിച്ചു വാഹനം പുറത്ത് ഇറക്കാൻ ആണ് ശ്രമിക്കുന്നത്. വില കുറഞ്ഞ വണ്ടികൾ അപ്പോൾ നിറത്തിൽ ഇറക്കാൻ കഴിയും. കെ. എസ്. ഈ. ബി വാഹനങ്ങൾ ചാർജ് ചെയ്യാൻ നിരത്തിൽ ചാർജിങ് സ്റ്റേഷൻ നിർമ്മിക്കുന്നുണ്ട്. വീടുകളിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചു ചാർജ് ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ കറന്റ് ബിൽ ലാഭിക്കാം. കേന്ദ്ര സർക്കാർ ഇലക്ട്രിക് വാഹനങ്ങളെ കൂടുതൽ പ്രോത്സാഹനം കൊടുക്കുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറക്കാൻ കഴിയാത്തത് കൊണ്ട് ഇലക്ട്രിക് വാഹനം നിരത്തിൽ കൂടുതൽ ഇറക്കാൻ ശ്രമിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സ് കുറവാണ്.
പച്ച നമ്പർ പ്ലേറ്റിൽ ആണ് ഈ വാഹനം തിരിച്ചറിയാൻ കഴിയുന്നത്. ശബ്ദമലിനീകരണമോ, വായൂ മലിനീകരണമോ ഇവ ഉണ്ടാക്കുന്നില്ല. ഒറ്റ ചാർജിങ്ങിൽ 500 കിലോമീറ്റർ ദൂരം സഞ്ചാരിക്കാവുന്ന വണ്ടികൾ ഇന്ത്യയിൽ ഇറങ്ങുന്നു. ടാറ്റാ കഴിഞ്ഞ വർഷം 59000 ലധികം വാഹനങ്ങൾ വിറ്റഴിച്ചു. ടാറ്റക്ക് ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ വിറ്റഴിക്കാൻ കഴിഞ്ഞു. ടാറ്റയുടെ പഞ്ച് ഈ വിയായി ഈ വർഷം എത്തും. കൂടുതൽ വാഹനങ്ങൾ ഈ. വി വിഭാഗത്തിൽ ഇറക്കും എന്നാണ് ടാറ്റാ പറയുന്നത്.
പെട്രോൾ, ഡീസൽ കറുകൾക്ക് മെയിന്റെൻസ് കൂടുതൽ ആയിരിക്കും. കൂടാതെ പുകയിലൂടെ വായൂ മലിനീകരണം സംഭവിക്കാം. ഇവിടെ ചാർജിങ് സ്റ്റേഷൻ കുറവുള്ളത് ഇലക്ട്രിക് കാർ എടുക്കാൻ ഇരിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നു. കൂടുതൽ ചാർജിങ് സ്റ്റേഷൻ വരുകയാണെങ്കിൽ കൂടുതൽ ആളുകൾ കൂടി വാഹനം എടുക്കാൻ താല്പര്യപെടും. ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്‌സിഡി ഇപ്പോൾ ലഭ്യമാണ്.
2024 ൽ കൂടുതൽ ആളുകൾ ഈ. വി യിലേക്ക് വരും എന്നാണ് നിർമാണ കമ്പനികൾ പറയുന്നത്. ഇത് ലക്ഷ്യം വെച്ചു പ്ലാന്റ് ഉത്പാദന രീതി കൂട്ടുന്നതിനും ആലോചന ഉണ്ട്. ഇത്തരം വാഹനങ്ങൾക്ക് മികച്ച സർവീസ് കൂടി വാഹന നിർമാതാക്കൾ ലഭ്യമാക്കണം.50 ശതമാനം ഇലക്ട്രിക് വാഹനം വരുകയാണെങ്കിൽ പെട്രോൾ വില കുറയുവാൻ ഇടയുണ്ട്. കൂടാതെ ശബ്‌ദമലിനീകരണം കുറക്കാൻ സാധിക്കും. ഡൽഹി പോലുള്ള നഗരങ്ങൾ മലീനികരണം വല്യ ബാധ്യത ആയി തീർന്നിട്ടുള്ള നഗരം ആണ്.
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത് ഉചിതം ആയിരിക്കും.വാഹനങ്ങൾ 7 യൂണിറ്റ് മുതൽ 30 യൂണിറ്റ് വരെ ഉപയോഗിക്കും. ഇങ്ങനെ നമ്മുടെ വീട്ടിലെ വൈദ്യൂതിയിൽ ചാർജ് ചെയ്യുമ്പോൾ കറന്റ് ബിൽ കൂടാൻ സാധ്യത ഉണ്ട്. ഇതിനായി സോളാർ ഓൺഗ്രിഡ് പ്ലാന്റ് സ്ഥാപിക്കാം. ഇത് വഴി വാഹനങ്ങൾ ചാർജ് ചെയ്തു ഉപയോഗിക്കാം. ഫലത്തിൽ നമ്മളുടെ വണ്ടിയിലെ കുറയുന്നത് അനുസരിച്ചു വെളിയിൽ നിന്ന് ചാർജ് ചെയ്താൽ മതിയാവും. പിന്നീട് വണ്ടിക്ക് ഉണ്ടാവുന്ന മൈന്റ്ൻസ് ചിലവ് മാത്രമേ കാണുകയുള്ളൂ.
ഈലോൺ മസ്കിന്റെ ഉടമസ്ഥതയിൽ ഉള്ള ടെസ്ല ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. ഇലക്ട്രിക് കാറുകൾ വിപണിയിൽ കൂടുതൽ ഇറക്കുക എന്നതാണ് ലക്ഷ്യം. സാധാരണക്കാരന് വാഹനം വാങ്ങാൻ പറ്റുന്ന രീതിയിൽ ബഡ്ജറ്റ് കുറവായിരിക്കും. കാറിന്റെ ബാറ്ററി നിർമാണ യൂണിറ്റും തുടങ്ങും. ഓട്ടോമാറ്റിക് കാറുകൾ ഇറക്കി വിപ്ലവം സൃഷ്ടിച്ചതാണ് ടെസ്ല. ഡ്രൈവർ ഇല്ലാതെ വാഹനം ഓടിക്കാൻ കഴിയും. ദുബായ് പോലെയുള്ള നഗരങ്ങളിൽ ടെസ്ല മുൻപന്തിയിൽ ആണ്.
ഈ വർഷം തന്നെ ടെസ്ലയുടെ കാർ നിർമാണ പ്ലാന്റ് വരും എന്നാണ് കമ്പനിയുമായി ബന്ധം ഉള്ളവർ പറയുന്നത്. മാരുതി സുസുക്കി ഇന്ത്യയിൽ സൃഷ്ടിച്ചത് പോലെ വിപണി കീഴടക്കാൻ ആണ് ശ്രമം. ഇപ്പോൾ വിപണിയിൽ ഉള്ളവർക്ക് ഇത് കനത്ത വെല്ലുവിളി ആയിരിക്കും. ഇവിടെ പ്രൊഡക്ഷൻ ചെയ്തു വാഹനങ്ങൾ കയറ്റി വിടുന്നുണ്ട്. ഇന്ത്യയിൽ മേയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ആയിരിക്കും ടെസ്ല വരുക.
ഇലക്ട്രിക് വാഹനങ്ങളെ കൂടുതൽ പ്രോത്സാഹനം കൊടുക്കാൻ ആണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം. ഇപ്പോൾ ഇന്ത്യൻ നിർമിത ബ്രാൻഡ് ആയ ടാറ്റയാണ് ഇലക്ട്രിക് വിപണിയിൽ മുൻപിൽ നിൽക്കുന്നത്. ഇത് കൂടാതെ ഒട്ടേറെ വാഹനങ്ങൾ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ വാഹന വിപണിയിൽ മുൻ പന്തിയിൽ നിൽക്കുന്ന മാരുതി സുസുക്കിയുടെ ഇലക്ട്രിക് പതിപ്പും ഈ വർഷ അവസാനത്തോടെ എത്തും. ടാറ്റയുടെ പഞ്ച് ഈ വി ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഈ മാസ്സത്തോട് കൂടി വില്പന തുടങ്ങും.
ഇപ്പോൾ കൂടുതൽ ആളുകളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിഞ്ഞു കഴിഞ്ഞു. സ്കൂട്ടർ വിഭാഗത്തിലും, ബൈക്ക് വിഭാഗത്തിലും വാഹനം ഉറങ്ങുന്നുണ്ട്.ഒറ്റ ചാർജിങ്ങിൽ 150-200 വരെ കിലോമീറ്റർ ഓടുന്ന വാഹനങ്ങൾ ഇറങ്ങുന്നുണ്ട്. പെട്രോൾ വാഹനങ്ങളേക്കാൾ ഇവ ലാഭം ആണ്. ഈ വർഷം കൂടുതൽ വാഹനങ്ങൾ വിപണിയിൽ വിറ്റഴിക്കാൻ കഴിയും എന്നവിശ്വാസത്തിൽ ആണ് കമ്പനികൾ.
ഇലക്ട്രിക്ക് വാഹനങ്ങൾ യൂസർ ഫ്രണ്ട്‌ലി ആണ്. ഇതിന്റെ പ്രതേകത മലിനീകരണം ഉണ്ടാക്കുന്നില്ല എന്നതാണ്. ബാറ്ററി 7 വർഷം വരെയേ ലൈഫ് ഉണ്ടാകും അത് കഴിയുമ്പോൾ ബാറ്ററി വാങ്ങാൻ നല്ല പണം മുടക്കേണ്ടി വരും എന്നാണ് പലരും പറയുന്നത്. ഇത്തരം ആശങ്കകൾ നിലനിൽക്കുന്നതിനാൽ വാഹനം എടുക്കുവാൻ പലരും മടിക്കുവാണ്. ബാറ്ററി മേയ്ന്റനസ് ചെയ്യാൻ കഴിയുവാണേൽ അത് ഉപകാരം ആയിരിക്കും.
Post a Comment