വിപണിയിൽ ഓൺഗ്രിഡ്, ഓഫ്‌ഗ്രിഡ്, ഹൈബ്രിഡ്, മൈക്രോ ഇൻവെർട്ടറുകൾ ലഭ്യമാണ്. ഇപ്പോൾ കൂടുതൽ ആളുകളും ഓൺഗ്രിഡ് സിസ്റ്റം ആണ് ഇൻസ്റ്റാൾ ചെയ്യുന്നത്. ഏതെങ്കിലും അംഗീകൃത കമ്പിനിയെ സമീപിച്ചു സോളാർ സിസ്റ്റം സ്ഥാപിക്കാൻ കഴിയും. തിരഞ്ഞെടുക്കുമ്പോൾ നല്ല സർവീസ് തരുന്ന കമ്പനികളെ വർക്ക് ഏല്പിക്കുക.
ഓഫ് ഗ്രിഡ് സിസ്റ്റം ബാറ്ററികൾ ഉള്ളവയാണ്. ഇവ കറന്റ് നിന്നോ സോളാർ പാനലിൽ നിന്നോ ചാർജ് ചെയ്തു ഉപയോഗിക്കാം. ബാറ്ററികൾ ആറ് മാസം കൂടുമ്പോൾ വെള്ളം ഒഴിക്കണം. ഇത് പൊതുവെ മെയിന്റെൻസ് കൂടുതൽ ആണ്. ബാറ്ററികൾ 6 വർഷം വരെയേ നിൽക്കുകയുള്ളൂ.4 ബാറ്ററികൾ ഉള്ളവയൊക്കെ അഞ്ചുവർഷം കഴിയുമ്പോൾ റീപ്ലേസ് ചെയ്യാൻ ഒരു ബാറ്ററി 15000 - 20000 വരെ ചിലവെറിയതാണ്
ഓൺഗ്രിഡ് സിസ്റ്റം നമ്മളുടെ കണക്റ്റഡ് ലോഡ് എത്രയാണോ അതിനനുസരിച്ചോ അല്ലെങ്കിൽ കറന്റ് ബില്ലിനെ അനിശ്രിതമയോ വെയ്ക്കാം. നമ്മളുടെ ഉപയോഗശേഷം വരുന്ന വൈദ്യുതി കെ. എസ്. ഈ. ബി ക്ക് കൊടുക്കാം. പിന്നീട് കറന്റ് ബിൽ വരില്ല മിനിമം ചാർജ് മാത്രം അടക്കേണ്ടതുള്ളു. ഇത്തരം പ്ലാന്റുകൾക്ക് മെയിന്റെൻസ് കുറവാണ്. ആറുമാസത്തിൽ സോളാർ പാനൽ കഴുകി വൃത്തിയാക്കുക.
ഹൈബ്രിഡ് സിസ്റ്റം ബാറ്ററി ഉള്ളവയാണ്. ഇവയും ഓൺഗ്രിഡ് പോലെ തന്നെയാണ്. ഉപയോഗ ശേഷം ഉള്ള വൈദ്യുതി കെ. എസ്. ഈ. ബി. ക്ക് കൊടുക്കാം. നമ്മൾ വെയ്ക്കുന്ന ഇൻവെർട്ടറിന് അനുസരിച്ചുള്ള ബാറ്ററികൾ ചാർജ് ആവുകയും ചെയ്യും. ബാറ്ററി കാലാവധി തീരുന്നത് അനുസരിച്ചു മാറ്റി വെയ്ക്കേണ്ടി വരും. ഇത്തരം സിസ്റ്റങ്ങൾ മെയിന്റെൻസ് കൂടുതലാണ്
പിന്നീട് ഉള്ളത് മൈക്രോ ഇൻവെർട്ടർസ് ആണ്. ഇവ ഓൺഗ്രിഡ് സിസ്റ്റം തന്നെയാണ്. പാനൽ അടിയിൽ തന്നെയാണ് ഇൻവെർട്ടർ ഘടിപ്പിച്ചിട്ടുള്ളത്. ഇവ ഡിസി കറന്റിനെ എ. സി യാക്കി മാറ്റുന്നു. പിന്നീട് ഡിസ്ട്രിബൂഷൻ യൂണിറ്റിലേക്ക് പോകുന്നു. മരങ്ങൾ ഉള്ള ഏരിയയിൽ ഷെയ്ഡ് വീഴാൻ സാധ്യത ഉള്ളയിടത്താണ് ഇത് ഉപയോഗിക്കുന്നത്. ഓൺഗ്രിഡ് സിസ്റ്റതേക്കാൾ പ്രൊഡക്ഷൻ കൂടുതൽ ആയിരിക്കും.
ഇപ്പോൾ കൂടുതൽ ഇപോയോഗിക്കുന്ന ഓൺ ഗ്രിഡ് സിസ്റ്റത്തെ പറ്റി പറയാം. ഇവ സ്ഥാപിക്കുന്നതിന് കെ. എസ്. ഈ. ബി. യിൽ നിന്നും ഫീസ്സിബിലിറ്റി വാങ്ങണം. അതിന് ശേഷം സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാം. വർക്ക് പൂർത്തിയായ ശേഷം അനുബന്ധം 2 കൊടുക്കണം. പിന്നീട് അനുബന്ധം 3 കൊടുത്തു പ്ലാന്റ് രജിസ്റ്റർ ചെയ്യണം. ഫീസിബിലിറ്റിക്കും പ്ലാന്റ് രജിസ്റ്റർ ചെയ്യുന്നതിനും നിശ്ചിത തുക കെ. എസ്. ഈ. ബി. യിൽ അടക്കണം.
സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുമ്പോൾ സോളാർ പാനൽ തെക്കൻ ചായ്‌വിലേക്ക് 10°-13° ചെരിവ് ഇട്ട് കൊടുക്കണം. ഇതിനായി സ്ട്രക്ചർ പണിയണം. സോളാർ പാനൽ കണക്ഷൻ ഡിസി വയർ ഉപയോഗിക്കുക. മാക്സിമം 20 മീറ്റർ നീളം വരെയുള്ളയിടത്തു ഇൻവെർട്ടർ വെയ്ക്കുക. ഡി. സി കേബിൾ നീളം കൂടും തോറും പ്രൊഡക്ഷൻ വ്യത്യാസം ഉണ്ടാവും. സോളാർ പാനൽ നിന്ന് സ്ട്രക്ചർ ഏർത്ത് കൊടുക്കണം.6 കിലോവാട്ട് മുതൽ ഉള്ളവയ്ക്ക് ലൈറ്റ്റ്റിങ് അറസ്റ്റർ വെയ്ക്കുക..
ഇൻവെർട്ടർ വെയ്ക്കുന്നിടത്തു എ. സി, ഡി. സി ഏർത്ത് ചെയ്യുക. എ. സി, ഡി. സി ഡീബികളിൽ എസ്. പി. ഡി സർജ് പ്രൊട്ടക്ഷൻ ഉറപ്പാക്കുക. മുകളിലെ സോളാർ പാനലിൽ നിന്നും വരുന്ന ഡിസി കറന്റ് ഡീബയിൽ കയറി ഇൻവെർട്ടറിൽ എത്തുന്നു. ഇൻവെർട്ടർ അതിനെ എ. സി കറന്റ് ആക്കുന്നു. ഡീബിയിൽ കൂടി സോളാർ മീറ്റർ എത്തി അവിടെ ഒരു എം. സി. ബി ഉണ്ടാകും അതിൽ നിന്നും കെ. എസ്. ഈ. ബി മീറ്റർ ബോക്സിലെ ഫ്യൂസിൽ കയറി നെറ്റ് മീറ്റർ വഴി നിലയത്തിലേക്ക് പോകും. നമ്മൾ പകൽ സമയം വീട്ടിൽ ഉപയോഗിക്കുക ആണെങ്കിൽ വീട്ടിലെ ലോഡിലേക്കും എടുക്കും.
ഓഫ് ഗ്രിഡ് ഇൻവെർട്ടർ കറന്റ് പോവുന്ന സമയത്ത് ബാക്കപ്പ് ആയിട്ടാണ് പ്രവർത്തനം. ഇത്തരം ഇൻവെർട്ടർ ചാർജ് ചെയ്യുന്നത് കറന്റ് ഉപയോഗിച്ചോ സോളാർ പാനൽ ഉപയോഗിച്ചോ ചെയ്യാവുന്നതാണ്. ഇൻവെർട്ടർ ലൈൻ ഉള്ള കണക്ഷനിൽ കറന്റ് ഉള്ളപ്പോൾ കറന്റിനെ കട്ട് ചെയ്തു ഇൻവെർട്ടറീന്ന് ഉപയോഗിക്കാനും സാധിക്കും. വീട്ടിലെ ഫുൾ ലോഡുകളും ഇൻവെർട്ടർ കൊടുക്കുന്നവർ ഉണ്ട്.ഇത്തരം ഇൻവെർട്ടർകൾക്ക് മെയിന്റെൻസ് കൂടുതൽ ആയിരിക്കും.
ഹൈബ്രിഡ് ഇൻവെർട്ടർ സോളാറിൽ നിന്ന് ഉൽപാദിപിക്കുന്ന കറന്റ് ബാറ്ററിയിൽ ശേഖരിക്കുകയും മിച്ചം വരുന്ന കറന്റ് കെ. എസ്. ഈ. ബി ഗ്രിഡ് വഴി പോവുന്നു. നമ്മൾ എത്ര കിലോവാട്ട് ആണോ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് അതിന് അനുസരിച്ചു ബാറ്ററി ക്രമീകരിക്കണം. ബാറ്ററി പൊതുവെ അഞ്ചുവർഷം വരെയേ മാക്സിമം ഉപയോഗിക്കാൻ കഴിയൂ. സോളാർ വഴി ചാർജിങും ഡിസ്ചാർജിങും നടക്കുന്നതിനാൽ വളരെ വേഗം ബാറ്ററി വെള്ളം കുറയും. അറ് മാസം കൂടുമ്പോൾ ഇത് ഫിൽ ചെയ്യണം. പ്രധാനമായും ബാറ്ററി നശിക്കുമ്പോൾ മാറാൻ ഉള്ള ചിലവ് ആണ് ഒരു ന്യുനത
മൈക്രോ ഇൻവെർട്ടർ കൂടുതലും മരത്തിന്റെ ഷെയ്ഡ് ഉള്ള സ്ഥലങ്ങൾക്ക് അനുയോജ്യമാണ്. ഇവ ഓരോ പാനൽ അടിയിലും ഇൻവെർട്ടർ സ്ഥാപിക്കും. ഡിസി കറന്റ് ഓരോ പാനലിന് അടിയിൽ കൊടുത്തിരിക്കുന്ന ഇൻവെർട്ടർ കൺവെർട്ട് ചെയ്തു എ. സി ഡിസ്ട്രിബൂഷൻ ബോക്സിൽ എത്തുന്നു. ഇവിടെ നിന്ന് സോളാർ മീറ്റർ വഴി എം. സി. ബിയിലും അവിടെ നിന്ന് നെറ്റ് മീറ്റർ വഴി ഗ്രിഡ്ലേക്ക് പോവുന്നു
BLOG BY RENJITH KULATHUR
Post a Comment