ശബരിമലയിൽ വൻ ഭക്തജനതിരക്കാണ് അനുഭവപെടുന്നത്. ചില ദിവസങ്ങളിൽ പോലീസിന് നിയന്ത്രിക്കാൻ കഴിയാത്ത അത്ര തീർത്ഥാടകർ എത്തുന്നുണ്ടായിരുന്നു. വിർച്വൽ ക്യു ഏർപ്പെടുത്തിയ ശേഷം 90000 തീർത്ഥാടകർക്ക് മാത്രമേ മലകേറാൻ സാധിക്കൂ.10000 പേർക്ക് സ്പോട്ട് ബുക്കിങ് ചെയ്യാം. എരുമേലി, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് ഉണ്ട്.
കുട്ടികൾ, പ്രായം ആയവർ എന്നിവർ ക്യുവിൽ കുറേയധികം നേരം കാത്തു നിൽക്കുന്നു എന്ന് പരാതി ഉണ്ടായിരുന്നു. ഇതിന് പരിഹാരം ആയി ഇവർക്ക് പ്രതേക ക്യു അനുവദിച്ചു. കൂടാതെ കുഞ്ഞു കുട്ടി കുഴഞ്ഞു വീണു മരിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പോലീസിന് കഴിയുന്നില്ല എന്ന് ആരോപണം ഉണ്ടായിരുന്നുപോലീസ് എണ്ണം കുറവാണ് എന്നും ആരോപണം ഉണ്ടായിരുന്നു.
ഇപ്പോൾ തീർത്ഥാടകർ വരുന്ന വഴിയിൽ വണ്ടി തടഞ്ഞു ഇടുന്നുണ്ട്. വലിയ വാഹനങ്ങൾ ഒരുപാട് നേരം പിടിച്ചിട്ടാണ് പിന്നീട് വിടുന്നത്. തിരക്ക് കൂടിയത് കൊണ്ട് വരുമാനത്തിലും വർധന ഉണ്ടായി. കേരള പോലീസ് ആണ് വിർച്വൽ ക്യു സിസ്റ്റം കൊണ്ട് വന്നത്. തിരക്ക് നിയന്ത്രണം ഇതുവഴി സാധ്യമാവും. ഓൺലൈൻ വിർച്വൽ ക്യു എന്ന് സെർച്ച് ചെയ്യുമ്പോൾ സൈറ്റ് കിട്ടും. സൈറ്റിൽ സ്ലോട്ട് ഉണ്ടെങ്കിൽ നമുക്ക് ബുക്ക് ചെയ്യാം.
സ്ലോട്ട് ബുക്ക് ചെയ്യാൻ ആധാർ, വോട്ടർ ഐഡി എന്നിവയിൽ ഏതെങ്കിലും ഒന്ന് വേണം. സൈറ്റിൽ കേറുമ്പോൾ നമ്മുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ ചോദിക്കും. അതിന് ശേഷം പേര്, ഫോൺ നമ്പർ, അഡ്രെസ്സ്, ഈ മെയിൽ, സംസ്ഥാനം, ജില്ല എന്നിവ രേഖപെടുത്തണം. ഇത്രയും കൊടുത്തു കഴിയുമ്പോൾ ഒരു ഒ ടി പി വരും. ഇത് വഴി നമ്മുടെ വിർച്വൽ ക്യു അക്കൗണ്ട് ക്രീയേറ്റ് ആവും.
നമ്മുക്ക് എന്നാണോ പോകേണ്ടത് എന്ന് ഡേറ്റ് തിരഞ്ഞെടുക്കുക. കൂട്ടത്തിൽ ഉള്ള അഞ്ചു തീർത്താടകർക്ക് കൂടി ബുക്ക് ചെയ്യാൻ സാധിക്കും. ഇവരുടെയും ആധാർ നമ്പർ ഫോട്ടോ എന്നിവ വേണം. അഞ്ചു വയസിനു താഴെ ഉള്ള കുട്ടികൾക്ക് എടുക്കേണ്ടതില്ല. സ്പോട്ട് ബുക്കിങ് ചെയ്യുന്നതിന് എരുമേലി, പമ്പ എന്നിവിടങ്ങളിലെ ബുക്കിങ് കേന്ദ്രത്തിൽ നിന്ന് ചെയ്യാൻ കഴിയും. ഇവിടെ ആധാർ കാർഡ് കൊടുത്തു ബുക്ക് ചെയ്യാൻ സാധിക്കും.
ശബരിമലയിൽ ദിവസവും ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ എത്തുന്നുണ്ട്. ഒരു പ്രതേക കാലയളവിൽ ലക്ഷകണക്കിന് ആളുകൾ എത്തിച്ചേരുന്ന ഇന്ത്യയിലെ ഏക തീർത്ഥാടന കേന്ദ്രം കൂടിയാണ് ശബരിമല. ഓരോ മണ്ഡല കാലത്തും കോടിക്കണക്കിനു രൂപയാണ് വരുമാനം ആയി ദേവസ്വം ബോര്ഡിന് ലഭിക്കുക. ഇത്രയും വരുമാനം ഉള്ള ഒരു തീർത്ഥാടന കേന്ദ്രത്തെ ഗവണ്മെന്റ് വേണ്ട വികസനം എത്തിക്കുന്നില്ല എന്ന ആരോപണവും ഉണ്ട്.
ശബരിമലയിൽ സ്ത്രീകൾക്ക് കേറാം എന്ന് സുപ്രീം കോടതി വിധി വന്നപ്പോൾ പിണറായി സർക്കാർ അതിന് അനുകൂലിച്ചിരുന്നു. പിന്നീട് ഒട്ടേറെ സംഘർഷങ്ങൾ ആയിരുന്നു ആ മണ്ഡലകാലം. ഒട്ടേറെ അയ്യപ്പ ഭക്തരെ തല്ലി ചതച്ചു. പിന്നീട് രണ്ട് സ്ത്രീകളെ വെളുപിനെ പോലീസ് അകമ്പടിയോടെ സാന്നിധാനത്തു എത്തിച്ചു. ഇത് ഒട്ടേറെ ആരോപണം ഉണ്ടാക്കി. പിണറായി സർക്കാരിന് വൻ തിരിച്ചടി ആയി.
ഈ സമയത്ത് വരുമാനം കുറഞ്ഞു. ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യപിച്ചു. ആളുകൾ കൂട്ടം കൂടുന്നത് തടഞ്ഞു. ഒട്ടേറെ വിശ്വസികളുടെ മനസ്സിൽ ഇത് മുറിവേറ്റി. ഈ കാരണങ്ങൾ എല്ലാം അടുത്ത ഇലക്ഷന് പ്രതിഭലിച്ചു. ഒരു സീറ്റിൽ ഒതുങ്ങേണ്ടി വന്നു സർക്കാരിന്. പിന്നീട് സ്ത്രീകളെ കയറ്റുന്ന തീരുമാനത്തിൽ നിന്നും പിൻവാങ്ങി. കനത്ത തിരിച്ചടിയാണ് പിൻവാങ്ങാൻ കാരണം. പിന്നീട് സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചില്ല.
ശബരിമലയേ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രം ആക്കണം എന്ന് കേന്ദ്ര ഗവണ്മെന്റിനോട് ആവിശ്യം ഉന്നയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ളവർ ശബരിമല സന്ദർശനം നടത്തിയിട്ടുണ്ട്. ഇവിടെ വികസനം വേണം എങ്കിൽ ഇങ്ങനെ ആക്കുകയാണെലെ ഉണ്ടാവൂ എന്നാണ് ആളുകൾ പറയുന്നത്. സംസ്ഥാന സർക്കാർ ശബരിമല വികസനത്തിന് ഒന്നും തന്നെ ചെയ്യുന്നില്ല. ഒട്ടേറെ വികസന പ്രവത്തനം എത്തേണ്ട തീർത്ഥാടന കേന്ദ്രം ആണ് ഇത്. ഇത്രയും അവഗണന അത് ഭക്തരോട് ചെയ്യുന്നതാണ്.
തമിഴ് നാട്, ആന്ധ്രാപ്രേദേശ്, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്ന് ആണ് ഇവിടെ ആളുകൾ എത്തുന്നത്. വരുമാനത്തിലെ കൂടുതൽ പങ്ക് അന്യസംസ്ഥന തീർത്തടകാരുടെ ആണ്. അടിസ്ഥാന സൗകര്യം ശബരിമലയിൽ ഇല്ല വൃത്തിയുള്ള ടോയ്ലറ്റ്, കുടിവെള്ളം എന്നിവ കൃത്യമായി ലഭിക്കില്ല. ലക്ഷകണക്കിന് ആളുകൾ എത്തുന്നു എന്ന പരിഗണന കിട്ടാറില്ല. ഇവിടെ കിട്ടുന്ന പണം അവിടുത്തെ വികസനത്തിന് ഉപയോഗിക്കുന്നില്ല.
ഈ മാസം 16 ന് ആണ് മകരവിളക്ക്. മകരവിളക്കിന് ഉള്ള താങ്കയങ്കി ഘോഷയാത്ര പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ടു. വിവധ സ്ഥലങ്ങളിൽ കൂടി സന്നിധാനത്തു എത്തിചേരും. മകരവിളക്ക് ദർശനത്തിന് വേണ്ടി തീർത്ഥാടകരുടെ എണ്ണം കുറച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ആണ് ഇത്. പുല്ല്മേഡ് എന്നീ സ്ഥലങ്ങളിൽ നിന്ന് മകരജ്യോതി ദർശിക്കാം. തിരക്ക് നിയന്ദ്രിക്കാൻ പോലീസ് സജ്ജരാണ്. പുല്ല്മേട്ടിൽ ദുരന്തം ഉണ്ടായതാണ്. ഇവിടെ മകര ജ്യോതി ദർശനത്തിന് എത്തിയ ആളുകളുടെ തിക്കിലും തിരക്കിലും പെട്ട് ഒരുപാട് ആളുകൾ മരിച്ചിരുന്നു. അതിനാൽ കനത്ത സുരക്ഷയിൽ ആണ് മകരജ്യോതി ദർശന സ്ഥലങ്ങൾ.
തിരക്ക് നിയന്ത്രണം നടപ്പാക്കാൻ കേന്ദ്ര, സേന പോലീസ് എന്നിവർ സജ്ജം ആണ്. സന്നിധാനം ശുദ്ധീകരിക്കുന്നത് ഫയർ ഫോഴ്‌സ് ആണ്. എം. വി. ഡി ഉദ്യോഗസ്ഥർ, ഡോക്ടർസ് എന്നിവരുടെ സേവനവും മണ്ഡലകാലത്ത് ലഭ്യമാണ്. അയ്യപ്പസേവ സംഘപ്രവർത്തകരുടെയും സേവനം ലഭ്യമാണ്. അന്നദാനം എന്നിവ ഭക്തർക്ക് ഏർപ്പാട് ആക്കിയിട്ടുണ്ട്. അപ്പം, അരവണ എന്നിവയുടെ വിതരണവും കൃത്യമായി നടന്നുവരുന്നു. വിർച്വൽ ക്യു വഴിയും അപ്പം അരവണ ബുക്ക് ചെയ്യാൻ സാധിക്കും
Post a Comment