ഒരുമാസത്തിന് ശേഷം റോബിൻ ബസ്സ് പുറത്തിറക്കി. ക്രിസ്മസ്സിന് ശേഷം സർവീസ് ആരംഭിക്കും എന്ന് ഉടമ ഗിരീഷ് പറഞ്ഞു


ബസ്സ് മേഖലയിൽ ഒട്ടേറെ പ്രതിസന്ധിയിലൂടെ കടന്നു പോയൊരു പ്രസ്ഥാനം ആണ് റോബിൻ മോട്ടേഴ്‌സ്. ആൾ ഇന്ത്യ പെർമിറ്റ് ഉള്ള ബസ്സുകൾക്ക് കോൺടാക്ട് ക്യാരജിൽ സംസ്ഥാനം വിട്ട് സർവീസ് നടത്താം എന്ന് കേന്ദ്ര സർക്കാർ നിയമം ഉണ്ടായിരുന്നു. എന്നാൽ കേരളത്തിൽ ഇത് ബാധകം അല്ല അതിനാൽ ബോർഡ്‌ വെച്ചു ബസ്സ് സ്റ്റാൻഡിൽ നിന്നും ആളെ കയറ്റി പോകാൻ കേരള എം.വി.ഡി സമ്മതിക്കില്ല. ബസ്സ് ഓടുന്ന റൂട്ടിൽ വണ്ടി തടഞ്ഞു ഫൈൻ അടിക്കും.


ഫൈൻ അടിക്കാൻ റോബിൻ ഗിരീഷ് തയ്യാറാണ്. പക്ഷെ സർവീസ് മുടക്കരുതെന്ന് ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്. അവസാനം ബസ്സ് കസ്റ്റഡിയിൽ എടുത്തത് പാതിരാത്രിക്ക് ആയിരുന്നു. ബസ്സിലെ ആളുകൾ മുഴുവനും ഇറങ്ങി എന്ന് ഉറപ്പ് വരുത്തിയ ശേഷം വണ്ടി കസ്റ്റഡിയിൽ എടുത്തു. വൻ പോലീസ് സന്യാഹത്തോട് കൂടി പത്തനംതിട്ട എ. ആർ ക്യാമ്പിൽ വാഹനം പിടിച്ചിട്ടു. ഇത് റോബിൻ ഗിരീഷിന് തിരിച്ചടി ആയി. ഈ സമയം നവകേരള യാത്ര തുടങ്ങിയിരുന്നു.


ഇന്ന് വണ്ടി പുറത്തിറങ്ങി. വണ്ടിയിൽ ഉണ്ടായിരുന്ന പണവും സ്വർണവും എം. വി. ഡി ഉദ്യോഗസ്ഥർ എടുത്തു എന്ന ആരോപണവും ഉണ്ട്. വണ്ടിയിൽ അന്നത്തെ കളക്ഷൻ തുക ഏകദേശം 40000 രൂപയിൽ കൂടുതൽ ഉണ്ടായിരുന്നു. പിന്നെ ഡ്രൈവറുടെ മാലയും മോഷ്ടിച്ചു. ഇത് എടുത്തവർക്കെതിരെ കേസ് കൊടുക്കും എന്ന് റോബിൻ ഗിരീഷ് അറിയിച്ചു.


വണ്ടി ആദ്യം ഓടി തുടങ്ങിയപ്പോൾ കേരളത്തിൽ പലയിടത്തും വണ്ടി തടഞ്ഞു പരിശോധന നടത്തി. വൻ തുക പിഴ അടച്ചാണ് വണ്ടി വിടുക. ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിൽ പ്രവേശിക്കുമ്പോൾ അവിടയും ഉദ്യോഗസ്ഥർ വണ്ടി തടയും. അവസാനം തമിഴ്നാട് ആർ.ടി.ഒയേ കൊണ്ട് ബസ്സ് കസ്റ്റഡിയിൽ എടുപ്പിച്ചു. പിന്നീട് ഒരു ദിവസം വണ്ടി അവിടെ ഇട്ടു. അവിടുത്തെ ഉദ്യോഗസ്ഥർ കേരള പോലീസിന്റെ നിർദേശ പ്രകാരം ആണ് വണ്ടി പിടിച്ചതെന്ന് പറയുന്നു. തങ്ങൾക്ക് ഒന്നു ചെയ്യാൻ കഴിയില്ല.


റോബിൻ ഗിരീഷ് കോടതി ഉത്തരവ് ആയി എത്തുന്നു. കൂടാതെ രണ്ട് സംസ്ഥാനങ്ങളെയും കോടതി രൂക്ഷമായി വിമർശിച്ചു. വണ്ടി അവിടെ നിന്ന് ഇറക്കി അവിടെ നിന്നും ആളെ വിളിച്ചു കയറ്റി തിരികെ കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയില്ലേക്ക് തിരിച്ചു. എന്നാൽ വാഹനം പത്തനംതിട്ട എത്തിയപ്പോൾ വാഹനത്തിലെ യാത്രക്കാർ ഇറങ്ങി എന്ന് ഉറപ്പ് വരുത്തിയ ശേഷം വണ്ടി കസ്റ്റഡിയിൽ ഇറക്കി.


ഒട്ടേറെ ആരാധകർ ആണ് റോബിൻ ബസ്സിന് ഉള്ളത്. ബസ്സ് ചെല്ലുന്ന ഇടങ്ങളിൽ എല്ലാം ഒട്ടേറെ ആരാധകർ എത്തും. റോബിന്റെ ഫോട്ടോ എടുക്കാനും ഉടമ ഗിരീഷിന്റെ ഫോട്ടോ എടുക്കാനും ആണ് ആളുകൾ വരുന്നത്. അടുത്തിടക്കെങ്ങും ഇത്തരത്തിൽ ഒരു ബസ്സ് കോളിളക്കം ഉണ്ടാക്കിയില്ല. വണ്ടി ഓടിക്കാൻ നിയമം കറക്റ്റ് ആണ് എന്ന് മനസ്സിലാക്കിയിട്ടും മനഃപൂർവം വണ്ടി തടയുന്നതാണ്. പക്ഷെ റോബിൻ ഗിരീഷ് ഇത് കൊണ്ടെങ്ങും അടങ്ങുകില്ല. ബസ്സ് ഓടുന്നതിന് ഒപ്പം ഗിരീഷും കൂടെ പോകുന്നുണ്ട്.


ഉറച്ച തീരുമാനത്തിൽ ആയിരുന്നു ഉടമ ഗിരീഷ്. കിഷോർ കുമാർ എന്ന കോഴിക്കോട് സ്വദേശി ആണ് ഇതിന്റെ ഉടമ.വണ്ടി ഓരോ തവണ പിടിക്കുമ്പോഴും തളർന്നു പോകാതെ വീണ്ടും ശക്തമായി വരും. ഇതിന് മുൻപ് റൂട്ടിൽ ഓടിയ ബസ്സ് ഗിരീഷിന്റെ വീട്ടിൽ കിടക്കുന്നത് കാണാൻ കഴിയും. ആ ബസ്സ് റൂട്ട് ഓടാൻ കഴിയാത്ത വിധം വന്ദീകരണം നടത്തി. ഇപ്പോഴും വാഹനം തുരുമ്പ് എടുത്തു വീടിന് മുൻപിൽ കിടപ്പുണ്ട്. ഒട്ടേറെ പ്രതിസന്ധി തരണം ചെയ്തു അദ്ദേഹം. കൂടാതെ അംഗവൈകല്യം ഉള്ള ആൾ കൂടി ആണ് റോബിൻ ഗിരീഷ്.


അദ്ദേഹത്തിന് നിയമം പോരാട്ടം നടത്തിയ അഡ്വക്കേറ്റ്  ഹൃദയഘാതം മൂലം മരണപെട്ടു. ഇത് റോബിൻ ഗിരീഷിനു കനത്ത തിരിച്ചടി ആയി. നിയമ പോരാട്ടങ്ങൾ തുടരുന്നതിൽ പ്രതിസന്ധി നേരിട്ടു. പുതിയ ഒരാളെ കണ്ടെത്തി അദ്ദേഹത്തെ കാര്യങ്ങൾ ബോധിപ്പിച്ചു നിയമപോരാട്ടം തുടരാൻ പരിമിതികൾ ഉണ്ടായിരുന്നു.വാഹനം ഇടക്ക് എം. വി. ഡി പരിശോധന നടത്തുകയും ചിലപ്പോൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്യും. ഈ സമയത്താണ് നിയമോപദേശം വേണ്ടത്.


റോബിൻ ബസ്സിന് പിന്തുണയും ആയി സോഷ്യൽ മീഡിയ വ്ലോഗർമാരും ഓൺലൈൻ ന്യൂസ്‌ മീഡിയക്കാരും നല്ല പിന്തുണ കൊടുക്കുന്നുണ്ട്. അവസാനം വണ്ടി കസ്റ്റഡിയിൽ എടുത്തപ്പോൾ ഇവർക്കെതിരെയും കേസ്സ് എടുക്കാൻ നിർദേശം ഉണ്ടായിരുന്നു. മുഖ്യധാര മാധ്യമങ്ങളിൽ എല്ലാം വാർത്ത വന്നതോടെ സർക്കാരിന് കനത്ത തിരിച്ചടി ആയി. റോബിൻ ബസ്സിനെ വേട്ടയാടുന്നത് ഇപ്പോഴും അവസാനിച്ചിട്ടില്ല.


കല്ലട, എ വൺ എന്നീ വാഹനങ്ങൾ ഇത്തരത്തിൽ ഓടുന്നവായാണ്. ഈ ബസ്സ്കൾ സ്റ്റാൻഡിൽ കയറുന്നില്ല. ബോർഡ്‌ വെച്ചല്ല ഓടുന്നെ. സ്റ്റാൻഡിൽ കയറാതെ ആ പരിസര പ്രദേശത്തെ എവിടെ എങ്കിലും വെച്ചാണ് ആളെ കയറ്റുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി ആണ് റോബിൻ ബസ്സിന്റെ നടപടി എന്നാരോപിച്ചു ആണ് ആ. ടി ഒ ബസ്സ് പിടിക്കുന്നത്. പിടിച്ചു കഴിഞ്ഞാൽ വൻ തുക പിഴയും ഈടാക്കും. ഇത് വണ്ടിയുടെ സർവീസിനെ ബാധിക്കും. ഇത്തരത്തിൽ മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ എത്തിക്കുക എന്നതാണ് ആർ ടി ഒ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.


ബസ്സ് മേഖലയിൽ ഉള്ള ഒട്ടേറെ ആളുകൾ പിന്തുണ ആയി എത്തിരുന്നു. ബസ്സ് സ്റ്റാൻഡിൽ കയറുമ്പോൾ ബസ്സ് തൊഴിലാളികളുടെ നേതൃത്വത്തിൽ ആയിരുന്നു സ്വീകരണം നൽകിയത്. റോബിൻ ഗിരീഷിനെ മുൻനിർത്തി സംഘടന തുടങ്ങും എന്നും അറിയിച്ചു. ബസ്സ് മേഖലയേ തകർക്കാനും കെ എസ് ആർ ടി സിയേ സംരക്ഷിക്കാനും ആണ് സർക്കാർ നീക്കം എന്നും ആരോപണം ഉണ്ട്.


Post a Comment

Previous Post Next Post

Ads

Ads