പലരുടെയും സ്വപ്നം ആണെല്ലോ നല്ല ഒരു വീട് വെയ്ക്കുക എന്നത്. വീട് നിർമ്മിക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മൾ ഒരു വീട് പണിയുന്നത് കുറഞ്ഞത് ഒരു 50 വർഷം എങ്കിലും ഉപയോഗിക്കാൻ വേണ്ടിയാണ്.
ആദ്യം തന്നെ നല്ല ഒരു എഞ്ചിനീയറിനെ കൊണ്ട് പ്ലാൻ തയാറാക്കുക. പ്ലാൻ നിർബന്ധമായും പഞ്ചായത്തിൽ അപേക്ഷ കൊടുത്തു പെർമിറ്റ് എടുക്കണം. പണി കഴിഞ്ഞു എടുക്കാൻ നിന്നാൽ ഫൈൻ ഇനത്തിൽ നല്ലൊരു തുക പോകും. മുഴുവൻ ലോൺ എടുത്ത തുകയിൽ പണിയാതെ നമ്മൾ പണിയാൻ ഉദ്ദേശിക്കുന്ന ബജറ്റിന്റെ പകുതി തുക കയ്യിൽ ഉണ്ടെങ്കിൽ അത്രയും നല്ലതാണ്. തുകയുടെ കാൽ ശതമാനം എങ്കിലും കയ്യിൽ കരുതണം. ഫുൾ കോൺട്രാക്ട് കൊടുക്കാതെ നമ്മൾ സാധനം എടുത്തു കൊടുക്കുന്നതായിരിക്കും നല്ലത്.
സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഗുണനിലവാരം ഉള്ളവ എടുക്കുക. കട്ട, സിമെന്റ്, കമ്പി, ടൈൽസ് എന്നിവ ഗുണമേന്മ പരിശോധിക്കുക. ടൈൽസ് ബാത്‌റൂമിൽ ഇടുന്നത് കുറഞ്ഞവ ഇടരുത്. വെള്ളം ദിവസവും വീഴുന്നത് കൊണ്ട് ഇവ പെട്ടന്ന് കേടാവും. ബാത്രൂം വെറ്റ് &ഡ്രൈ ഏരിയ തിരിക്കുക ആണെങ്കിൽ നല്ലതാണ്.
ഭിത്തികെട്ട്, തേപ്പ്, വാർപ്പ് എന്നിവ കഴിയുമ്പോൾ നന്നായി വെള്ളം നനച്ചു കൊടുക്കുക. വാർപ്പിന് ശേഷം വാഴകച്ചി, ചണചാക്ക് എന്നിവ നനച്ചിടുക. വെള്ളം പത്തു ദിവസം എങ്കിലും കെട്ടി ഇടുക. വാർപ്പിന്റെ തട്ട് പൊളിച്ചതിന് ശേഷം മുകളിൽ പരിക്കൻ ഇടാൻ വിട്ട് പോകരുത്. ഓവ് ഉള്ള സൈഡിലേക്ക് കൃത്യമായി ചരിച്ചു വേണം ഇവ നൽകാൻ.
പിന്നീട് പെയിന്റ് ചെയ്യുന്ന സമയത്ത് വൈറ്റ് സിമെന്റ് അടിക്കുക. അതിന് ശേഷം പ്രൈമർ അടിച്ചു പുട്ടി ഇടുക. ഇപ്പോൾ പുട്ടി ഇടുന്നത് കൊണ്ട് വൈറ്റ് സിമെന്റ് പലരും അടിക്കാറില്ല. വൈറ്റ് സിമെന്റ് അടിക്കുന്നത് കൊണ്ട് തേപ്പ് സമയത്തു ഉള്ള ചെറിയ സുഷിരങ്ങൾ അടയും. വീടിനോട് ചേർന്ന് മരങ്ങൾ ഉണ്ടെങ്കിൽ അതിന്റെ കമ്പ് വെട്ടി നിർത്തുക. ഇല്ലെങ്കിൽ മഴ പെയ്യുന്ന സമയത്ത് ഇലകളിൽ നിന്ന് വീഴുന്ന വെള്ളം കൊണ്ട് ഭിത്തിയിൽ പായൽ പിടിക്കാൻ ഇടയുണ്ട്.
Post a Comment