ഏവരുടെയും സ്വപ്ന സാഭല്യം ആണ് മനോഹരമായ ഒരു വീട് എന്നത്. പലരുടെയും ചിന്താഗതി അനുസരിച്ചു കുറെയധികം അഭിപ്രായങ്ങൾ കാണും. വീട് പണി ആരംഭിക്കുന്നതിന് മുൻപ് ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തെല്ലാം ആണ് എന്ന് നോക്കാം.
നമ്മൾ പണിയാൻ ഉദ്ദേശിക്കുന്ന വീടിന്റെ മുറികൾ,ബാത്ത്റൂമുകൾ, കിച്ചൺ എന്നിവ എവിടെ വേണം എന്നത് ഒരു എഞ്ചിനീയറുടെ സഹായത്തോടെ പ്ലാൻ വരക്കുക. വാസ്തുവിൽ വിശ്വാസം ഉള്ളവർ ആണെങ്കിൽ അതനുസരിച്ചു വരക്കുക. വരച്ച പ്ലാൻ പഞ്ചായത്തിൽ കൊടുത്തു പെർമിറ്റ് എടുക്കുക ഇതിന് ശേഷം മാത്രം പണി ആരംഭിക്കുക. കറന്റ്,വാട്ടർ സപ്ലൈ എന്നിവ പണിക്ക് ഉപയോഗിക്കുന്നെങ്കിൽ ഇവ കൺസ്ട്രക്ഷനിലേക്ക് മാറ്റുക.
ഫുൾ കൺസ്ട്രക്ഷൻ കോൺട്രാക്ട് കൊടുക്കുന്നതിനതിനേക്കാൾ നല്ലത് സാധനം എടുത്തു കൊടുക്കുന്നതാണ്. ഗുണനിലവാരം ഉള്ള സാധനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് 50 വർഷം എങ്കിലും ഉപയോഗിക്കാൻ ഉള്ളതാണ്. അതിനാൽ ഗുണമേന്മയിൽ മികച്ചത് തിരഞ്ഞെടുക്കുക. ബാത്‌റൂമിന്റെ തറ കുറഞ്ഞ ടൈൽസ് ഉപയോഗിക്കുന്നവർ ഒരു വർഷത്തിനുള്ളിൽ തന്നെ ടൈൽസ് നശിക്കാറുണ്ട്. ബാത്‌റൂമിൽ ടൈൽ ഇടുമ്പോൾ സിമെന്റ് ഒപ്പം ഗം കൂടി ഉപയോഗിക്കുക.
വീടിന്റെ അടിത്തറ ആണ് പ്രധാനം. അടിത്തറ ഉറപ്പ് കുറവാണെങ്കിൽ, വെള്ളത്താൽ ചുറ്റപെട്ട പ്രദേശം ആണെങ്കിൽ ഫില്ലർ ഉപയോഗിക്കുക. അത്യാവശ്യം ഉറപ്പുള്ള സ്ഥലം ആണെങ്കിൽ കല്ല് ഉപയോഗിച്ച് കെട്ടിയാൽ മതി. അതിന് ശേഷം ബെൽറ്റ് നിർബന്ധമായും കെട്ടുക. കട്ട കെട്ട് തുടങ്ങുന്നതിനു മുൻപ് തന്നെ മണ്ണ് ഫൌണ്ടേഷൻ കെട്ടിനകത്തു ഇടുക. പിന്നീട് ഇതിൽ മണ്ണിടുന്നത് പ്രയാസം ആയിരിക്കും.
കട്ട കെട്ടി തുടങ്ങുമ്പോൾ കട്ടിലകൾ മണ്ണിൽ ഉറപ്പിക്കാതിരിക്കുക. കുറെയധികം നാളുകൾ കഴിയുമ്പോൾ ചിതൽ കയറാൻ സാധ്യത ഉണ്ട്. കട്ട കെട്ടുന്നത് തൂക്ക് കട്ട ഇട്ട് ലെവലിൽ ആണോ ചെയ്യുന്നത് അല്ലെങ്കിൽ തേപ്പിന്റെ സമയം ബുദ്ധിമുട്ട് ആയിരിക്കും ഇത് ലെവൽ ആക്കാൻ. ജനൽ &കട്ടിള എന്നിവ വുഡ് പ്രൈമർ അടിക്കുക. പോളിഷ് ചെയ്യാൻ ഉള്ളവ സീലർ അടിച്ചിടുക. ജനൽ പൊക്കം ആവുമ്പോൾ അതിലും ബെൽറ്റ് വർക്കുക. റൂമുകളിൽ ആവിശ്യം എങ്കിൽ ബെർത്ത് വെയ്ക്കുക.
പിന്നീട് വാർക്കാൻ ഉള്ള തട്ട് അടിക്കുമ്പോൾ കമ്പികൾ ഗുണനിലവാരം ഉള്ളവ ആയിരിക്കണം. വയറിങ് പൈപ്പ് അടിക്കാൻ ഉണ്ടെങ്കിൽ അത് ഇട്ട് വെയ്ക്കുക. കമ്പികൾ പൊങ്ങിനിൽക്കാൻ ബ്ലോക്ക് കട്ടകൾ ഇടുക. ഇരുമ്പ് തട്ടിൽ ഓയിൽ തൂക്കുക. വർക്കുന്ന ദിവസം സിമെന്റ്, മണൽ, മിറ്റിൽ റേഷ്യോ പരിശോധന നടത്തുക. സിമെന്റ് മിക്സ് ഇടുമ്പോൾ വൈബ്രേറ്റ്ർ ഉപയോഗിക്കുക. വാർപ്പിന് ശേഷം അടുത്ത ദിവസം വെള്ളം കെട്ടി നിർത്താൻ കലങ്ങൾ സിമെന്റ് ഉപയോഗിച്ച് ഉണ്ടാക്കുക 10 ദിവസം എങ്കിലും വെള്ളം കെട്ടി നിർത്തുക.15 ദിവസം കഴിഞ്ഞു തട്ട് പൊളിക്കുക.
വാർപ്പിന് മുകളിലോട്ട് ഉള്ള പാരപറ്റ് കെട്ടി ഇടുക. സ്റ്റയർ ഉണ്ടെങ്കിൽ അതിന് റൂമും ഉണ്ടാക്കുക. ഭിത്തി വെട്ടി വയറിംഗ് പൈപ്പ് ഇട്ട് വെയ്ക്കുക. എല്ലാ ഭാഗത്തേക്കും വേണ്ട ലൈൻ ഉണ്ടോ എന്ന് പരിശോധന നടത്തുക. തേപ്പ് കഴിഞ്ഞു ഭിത്തി വീണ്ടും പൊട്ടിക്കുന്നത് അഭംഗി ആവും. പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ പി സാൻഡ് ഉപയോഗിച്ച് തേക്കുക. തേപ്പു കഴിഞ്ഞ സ്ഥലത്തു നന്നായി വെള്ളം നനക്കുക. ദിവസവും രാവിലെയും വൈകിട്ടും ഒഴിക്കുക. തേപ്പ് പൂർത്തിയായി കഴിഞ്ഞാൽ വൈറ്റ് സിമെന്റ് അടിച്ചിടുക
പിന്നീട് ടൈൽസ് തിരഞ്ഞെടുക്കുന്ന സമയം ആണ്. കുറച്ചു കടകളിൽ അനേഷിച്ചു നല്ല ഗൺമെന്മ ഉള്ളത് തിരഞ്ഞെടുക്കുക. ബാത്‌റൂമിൽ ടൈൽസ് വെള്ളം എന്നും വീഴുന്നത് കൊണ്ട് കെടുപാടുകൾ വരാൻ ചാൻസ് ഉണ്ട്. ഈ ടൈൽസ് ശ്രദ്ധിച്ചു തിരഞ്ഞെടുക്കുക. ടൈൽസ് ഗ്യാപ്പിൽ എപ്പോക്സി ഇടുന്നുണ്ടെങ്കിൽ അതും വാങ്ങുക. ഇരുണ്ട നിറം ഉള്ള ടൈൽസ് ഇടാതിരിക്കുക. ചെളികൾ പെട്ടന്ന് പിടിക്കാത്തതും വെട്ടം കിട്ടുന്നതും ഇടുക. പരിചയ സമ്പന്നരായ തൊഴിലാളികളെ പണി ഏല്പിക്കുക. ഇത് വളരെ ശ്രദ്ധിച്ചു ചെയ്യേണ്ടതാണ്.
വൈറ്റ് സിമെന്റ് അടിച്ചു ഒരു മാസം കഴിഞ്ഞു പ്രൈമർ അടിച്ചാൽ മതിയാകും. പിന്നീട് പുട്ടി ഇടാം. അതിന് ശേഷം പെയിന്റിംഗ് ചെയ്യാം. വൈറ്റ് കളർ തന്നെയാകും നല്ലത്. ബോർഡർ കളർ ആയി നീലയോ, ഗ്രേയോ ഉപയോഗിക്കാം. വൈറ്റ് സിമെന്റ് അടിക്കുമ്പോൾ മിക്സ് ചെയ്യുന്നതും അടിക്കുന്നതും ശെരിയായില്ലെങ്കിൽ കുറച്ചുകഴിയുമ്പോൾ ഇത് പൊങ്ങി വന്നു ഇളകി വരും. തേപ്പ് കഴിഞ്ഞു വെള്ളം ഭിത്തിയിൽ നിന്ന് വലിഞ്ഞ ശേഷം പെയിന്റ് അടിക്കുക.
ജനൽ, കതക് എന്നിവ തടിയോ, സ്റ്റീൽ എന്നിവയൊക്കെ ഉപയോഗിക്കാം. ഇപ്പോൾ കൂടുതലും സ്റ്റീൽ ആണ് ഉപയോഗിക്കുന്നത്. അതിനോടൊപ്പം തന്നെ അതിന്റെ കതകും കാണും. തടിയിൽ ആണെങ്കിൽ നല്ല തടി ഉപയോഗിക്കുക. നമ്മൾ മേടിക്കുന്ന തടിയുടെ ഗുണനിലവാരം അറിയാൻ കഴിയില്ല. പെയിന്റ് ചെയ്തു ആയിരിക്കും കിട്ടുക. നമ്മൾ പണിയുക ആണെങ്കിൽ അവയിൽ വെള്ളയുള്ള തടി ഉപയോഗിക്കാതെ ഇരിക്കുക. അത് പെട്ടന്ന് തടി നശിക്കും.
പിന്നീട് വീട്ടിലേക്ക് ഉള്ള ഫർനീച്ചർ ഇന്റീരിയർ എന്നിവ നമ്മുടെ ഇഷ്ടനുസരണം ചെയ്യുക. വീടിന്റെ ഭംഗി ഇന്റീറിയർ ചെയ്യുമ്പോൾ ആണ് കൂടുക. ബ്ലയിൻഡ്സ് കർട്ടനുകൾ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പണി തീർന്നു കഴിയുമ്പോൾ കംപ്ലീഷൻ റിപ്പോർട്ട് പഞ്ചായത്തിൽ കൊടുക്കണം. നിലവിലെ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തിയെങ്കിൽ അത് കൂടി ചേർത്ത് പ്ലാൻ വരച്ചു കൊടുക്കണം. അവിടെ നിന്നും ആളുകൾ വന്നു നോക്കി അളന്നു തിട്ടപെടും. ഒരു മാസത്തിനു ശേഷം നമുക്ക് വീട്ടുനമ്പർ കിട്ടും. ഇതിന് ശേഷം കറന്റ്, വെള്ളം എന്നിവ കൺസ്ട്രക്ഷൻ പർപസിൽ നിന്നും മാറ്റാവുന്നതാണ്.
Post a Comment