കേരളത്തിൽ കൊറോണ രോഗികളുടെ എണ്ണം കൂടുന്നു.ആശംഗപെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ കൊറോണ കേസുകളുടെ എണ്ണത്തിൽ വർധനവ്. പുതിയ വകഭേകത്തിൽ ആണ് ഇത്തവണ. ലോകം മുഴുവൻ ലോക്ക് ഡൗൺ ചെയ്യപെട്ടത് രണ്ടു വർഷം മുൻപ് ആണ്.ഇപ്പോൾ കേരളത്തിൽ ദിനപ്രതി കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു. രോഗം വരുന്നവരെ കൃത്യമായി പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കുന്നുഡെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.




കോവിഡ് ലക്ഷങ്ങൾ പനി, തലവേദന എന്നിവയാണ്. ചെറിയ പനി അനുഭവപെടുമ്പോൾ തന്നെ വൈദ്യസഹായം തേടുക.കൊച്ചുകുട്ടികൾ,60 വയസ്സിനു മുകളിൽ ഉള്ളവർ, മറ്റു രോഗങ്ങൾ ഉള്ളവർ മുൻകരുതലായി മാസ്ക് വെയ്ക്കുന്നത് ഉചിതമാണ്. രോഗ വ്യാപനം തടയാൻ ഉള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചു. കോഴിക്കോട് കൊറോണ മൂലം പ്രായമായ ഒരാൾ മരിച്ചിരുന്നു.


കൊറോണ മൂലം ലോകം മുഴുവൻ അടച്ചിടേണ്ട സ്ഥിതി ആയിരുന്നു ഇതിന് മുൻപ്. ആളുകൾ പുറത്തിറങ്ങാതെ വീടിന് ഉള്ളിൽ ഇരുന്നാണ് രോഗത്തെ പ്രതിരോധിച്ചത്. ചൈനയിലെ വുഹാനിൽ ആണ് കൊറോണ രോഗം ആദ്യം സ്ഥിതീകരിച്ചത്. പിന്നീട് ലോകമെമ്പാടും പകർന്നു. വിമാനങ്ങൾ വഴി യാത്ര പല രാജ്യങ്ങളിൽ ചെയ്യുന്നവർ വഴി രോഗവും സഞ്ചരിച്ചു. ഇത് നിയന്ത്രിക്കാൻ ഒരു രാജ്യത്തിനും കഴിഞ്ഞില്ല.



പിന്നീട് പല രാജ്യങ്ങളും കൊറോണ വാക്സിൻ കണ്ടെത്തി ഇത് ആളുകളിൽ കുത്തി വെച്ചു. ഇന്ത്യയിൽ ഇത് 60 വയസ്സിനു മുകളിൽ ഉള്ളവരിൽ ആദ്യം കുത്തിവെയ്പ്പ് നടത്തി. പിന്നീട് അടുത്ത പ്രായപരിധി. ഇങ്ങനെ മുഴുവൻ ആളുകൾക്കും കൂടി രണ്ട് തവണ വാക്സിൻ കുത്തിവെച്ചു. കുട്ടികൾക്ക് സ്കൂളിൽ വാക്സിൻ ലഭിച്ചു. ഒട്ടേറെ ആളുകൾ ഇതിനോട് സഹകരിച്ചു. ആരോഗ്യ പ്രവർത്തകർ, പോലീസ് എന്നിവരാണ് കൂടുതൽ ജാഗ്രത എടുത്തു ജനങ്ങളെ നിയന്ത്രണം ഏർപ്പെടുത്തിയത്.



ഇപ്പോൾ ഈ രോഗം വീണ്ടും ചെറുതായി എങ്കിലും കടന്നു വരുകയാണ്. ഇപ്പോൾ തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിൽ ആണ് കോവിഡ് കേസ് കൂടുതൽ. ഇവരെ പ്രതേകം നിരീരക്ഷിക്കാൻ ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. കോവിഡ് രോഗികളെ കിടത്താൻ പ്രതേകം ബെഡ്ഡുകൾ സജ്ജെകരിച്ചു. രോഗലക്ഷണം ഉള്ളവരെ കോവിഡ് ടെസ്റ്റ്‌ എടുത്ത ശേഷം ആണ് ചികിത്സ ഏർപ്പാടക്കുക.


കാരണാടക, തമിഴ്നാട് സംസ്ഥനങ്ങളിൽ ജാഗ്രത പുലർത്തണം എന്ന് ഇരു സംസ്ഥാനത്തെയും മന്ത്രിമാർ അറിയിച്ചു. കോവിഡ് കേസുകൾ കേരളത്തിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആണ് നിർദ്ദേശം. പ്രായമായവർ മാസ്ക് ധരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പ്രതേകം ശ്രദ്ധ പുലർത്തുണ്ട്. ഇതുവരെയും അതിർത്തികൾ അടച്ചിട്ടില്ല.


കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക് കൃത്യമായി വെയ്ക്കുക. സംസാരിക്കുമ്പോൾ നിശ്ചിത അകലം പാലിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. ഹാൻഡ് സാനിറ്റയ്സെർ ഉപയോഗിക്കുക. രോഗലക്ഷണം ഉണ്ടെങ്കിൽ പരിശോദന നടത്തുക. രോഗം ഉണ്ട് കോവിഡ് പോസറ്റീവ് ആയാൽ പുറത്തിറങ്ങി നടക്കാതിരിക്കുക. സ്വയം ക്വറന്റൈനിൽ പോവുക. രോഗം പൂർണമായും മാറിയതിനു ശേഷം മാത്രം പുറത്തിറങ്ങുക.


കൊറോണ പല വകഭേദങ്ങൾ ആയി മാറുന്നുണ്ടായിരുന്നു. വൈറസ് ഇത്തരത്തിൽ മാറുമ്പോൾ വാക്സിൻ ഇതുമായി പ്രതിരോധിക്കാൻ കഴിയാതെ വരും. കൊറോണ മൂലം രോഗ ബാധിതർ ആയി ഇതിനൊപ്പം നിമോണിയ കൂടി ബാധിച്ചു മരിച്ച ഒരുപാട് ആളുകൾ ഉണ്ട്. ഇങ്ങനെ മരിച്ചതിൽ ചെറുപ്പകാരുമുണ്ട്. കൂടുതൽ മരണം സംഭവിച്ചത് 60 വയസ്സിനു മുകളിൽ ഉള്ളവർക്കാണ്. പ്രതിരോധ ശേഷി കുറഞ്ഞവരെയാണ് രോഗം കൂടുതലായും ബാധിച്ചത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈ സമയത്ത് ആഹാരസാധങ്ങൾ കിറ്റ് ആയി റേഷൻ കട വഴി വിതരണം ചെയ്തു. പലർക്കും ജോലി പോകാൻ കഴിയാതെ വീട്ടിൽ ഇരിക്കുവായിരുന്നു. ഓൺലൈൻ ബിസിനസ്‌, വർക്ക്‌ ഫ്രം ഹോം എന്നിവർക്ക് മാത്രം ജോലി ചെയ്യാൻ കഴിഞ്ഞുള്ളൂ. കൂടാതെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി ആയിരുന്നു വിദ്യാഭ്യാസം. രണ്ട് വർഷത്തോളം രോഗം നിലനിന്നു. രണ്ട് തവണ ആയി ഒരുമാസത്തോളം പൂർണമായി അടച്ചിട്ടു. പിന്നീട് ഭാഗിഗമായി ഘട്ടം ഘട്ടമായി തുറന്നു കൊടുക്കുക ആയിരുന്നു.

ഇതിൽ ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പ്രവർത്തനം ആണ് എടുത്തു പറയേണ്ടത്. ഇവരുടെ ജോലി കൃത്യമായി ചെയ്തു. അത്‌കൊണ്ട് തന്നെ പ്രശംസ ഏറ്റുവാങ്ങേണ്ടർ തന്നെയായിരുന്നു ഇവർ. തുടക്കത്തിൽ വാക്സിൻ വിതരണം ആരോഗ്യപ്രവർത്തകരിൽ നിന്നും ആയിരുന്നു തുടങ്ങിയത്. ആരോഗ്യപ്രവർത്തകർ ഒരുപാട് തവണ രോഗം വന്നവർ ആയിരുന്നു. ചിലരൊക്കെ ഈ രോഗത്താൽ മരണപെട്ടിട്ടും ഉണ്ട്.



ഇന്ത്യയിൽ നിന്ന് തന്നെ പല രാജ്യത്തേക്ക് വാക്സിൻ കയറ്റുമതി ചെയ്തിരുന്നു. ഇന്ത്യൻ മെഡിക്കൽ ടീം ഇതിനായി മുൻകൈ എടുത്തു വളരെ വേഗത്തിൽ വാക്സിൻ നിർമിച്ചു. രോഗികളെ പരിചരിക്കുന്നതിന് പി. പി കിറ്റ് അത്യാവശ്യആയിരുന്നു. വിദേശത്തു നിന്നും വരുന്നവർ 14 ദിവസം വീടിനുള്ളിൽ കഴിഞ്ഞതിന് ശേഷം മാത്രമേ പുറത്തിറങ്ങാൻ പറ്റുകയുള്ളു. വിമാനതാവളത്തിൽ കോവിഡ് ടെസ്റ്റ്‌ എടുത്തതിനു ശേഷം മാത്രമേ യാത്ര ചെയ്യാൻ കഴിയുകയുള്ളു. അല്ലെങ്കിൽ രണ്ടു വാക്സിനും ബൂസ്റ്റർ ഡോസ് എടുത്തവരെയോ പ്രവേശിക്കുക ഉള്ളു. കോവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സിൻ ആണ് ഇന്ത്യയിൽ കൂടുതലും ഉപയോഗിച്ചത്


കൊറോണ മൂലം മരണപെട്ടത് ഏറ്റവും കൂടുതൽ ചൈനയിൽ ആയിരുന്നു. ബിവറേജ് ഉൾപ്പെടെ ഉള്ളവ അടച്ചിട്ടതിനാൽ മദ്യം കിട്ടാത്തയായി. ആളുകൾ സ്വയം മദ്യം ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. പലയിടത്തും നിന്നും ആളുകളെ പുടിക്കൂടിയിരുന്നു. കേരളത്തിനാകട്ടെ വെള്ളപൊക്കം എന്ന ദുരന്തത്തിന് ശേഷം കൊറോണ ആയിരുന്നു മറ്റൊരു ദുരന്തം ആയി മാറിയത്. ഒട്ടേറെ സന്നദ്ധ സംഘടനകൾ കൊറോണ സമയത്തു മുന്നിട്ടിറങ്ങി. ഇത് മൂലം ഒട്ടേറെ ആളുകൾ ഉപകാരം ഉണ്ടായി. പലർക്കും പൊതിച്ചോറ് വിതരണം ചെയ്തു. തെരുവിൽ ഉള്ളവർക്ക്, ആശുപത്രിയിൽ ഉള്ളവർക്ക്, പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഇത് വളരെ ഉപകാരം ആയി. ഒരുപാട് പരിശോധന കേന്ദ്രങ്ങൾ ലക്ഷകണക്കിന് രോഗം പരിശോധിച്ചു.98 ശതമാനം ആളുകളും രോഗത്തിൽ നിന്നും മോചിതർ ആയി എന്നായിരുന്നു കേന്ദ്രം അറിയിച്ചത് 

Post a Comment

Previous Post Next Post

Ads

Ads