ബ്ലോഗ് എഴുതി വരുമാനം ഉണ്ടാക്കാം. ഗൂഗിൾ സൗജന്യ ഹോസ്റ്റ് ലഭ്യമാണ്



യൂ ട്യൂബിൽ വീഡിയോ കാണുന്നത് വഴി പരസ്യം കാണാറുണ്ടല്ലോ. ഇത് വഴി ആ വീഡിയോ ഇടുന്ന ആളിന് ഗൂഗിൾ അഡ്സെൻസ് കൊടുക്കും. ഇത് വഴി ആ വീഡിയോ കാണുന്ന ആളുകൾക്ക് പരസ്യം ഇടയിൽ വരും. ഈ പരസ്യം കാണുന്നത് അനുസരിച്ചു വീഡിയോ ഇടുന്ന ആളിന്റെ അഡ്സെൻസ് അക്കൗണ്ടിൽ പണം എത്തുന്നു.


ഇത് പോലെ തന്നെ ബ്ലോഗർ എന്ന് പ്ലാറ്റഫോമിലും ഇങ്ങനെ ബ്ലോഗ് എഴുതിയാൽ അത് വായിക്കുന്നവർ അതിൽ വരുന്ന പരസ്യം കാണുന്നത് അനുസരിച്ചു അഡ്സെൻസ് അക്കൗണ്ടിൽ പണം എത്തും. യൂ ട്യൂബിനെ പറ്റി എല്ലാവർക്കും അറിയാമെങ്കിലും ബ്ലോഗർ അത്ര പരിജയം ഇല്ല. ലക്ഷകണക്കിന് ആളുകൾ ബ്ലോഗർ ഉപയോഗിക്കുന്നുണ്ട്.


ബ്ലോഗറിൽ നമ്മുടെ ജി-മെയിൽ അക്കൗണ്ട് സൈൻ ഇൻ ചെയ്തു അക്കൗണ്ട് രൂപീകരിക്കാം. ബ്ലോഗർ ഫ്രീ ഹോസ്റ്റ് ആണ്. ഇതിൽ കണക്ട് ചെയ്യുമ്പോൾ നമുക്ക് ഒരു യൂസർ ഐഡി ഇടാം. ഇത് വഴി ഒരു വെബ്സൈറ്റ് രൂപീകൃതമാവും. പിന്നീട് പോസ്റ്റുകൾ ഇട്ട് നമ്മൾക്ക് ഇതിൽ ന്യൂസ്‌ ആർട്ടിക്കിൾ വേറെ ഏതു വിഷയം വേണമെങ്കിലും തിരഞ്ഞെടുക്കാം.


ഏകദേശം ആറുമാസം തുടർച്ചയായി ബ്ലോഗ് ഇടുക. പിന്നീട് അഡ്സെൻസ് ആയി കണക്ട് ചെയ്യാം. ഇതിൽ റിവ്യൂ കൊടുക്കുമ്പോൾ ഏകദേശം 4 ദിവസം കൊണ്ട് അവർ പരിശോധന നടത്തും. അവരുടെ പോളിസിക്കനുസരിച്ചു ആണ് നമ്മുടെ ബ്ലോഗ് പ്രവർത്തിക്കുന്നതെങ്കിൽ നമ്മുക്ക് അഡ്സെൻസ് അപ്പ്രൂവ് ആവും. ഇത്തരത്തിൽ ഈ സൗജന്യ പ്ലാറ്റഫോം ഉപയോഗിക്കുന്നവർ ധാരാളം ആണ്.


ബ്ലോഗർ ഫ്രീ ഹോസ്റ്റ് ഉപയോഗിച്ചാൽ ട്രാഫിക് കുറവ് ആയിരിക്കും. നമുക്ക് ഇതിനായി വേറെ ഒരു ഹോസ്റ്റ് വാങ്ങിക്കാം.ഹോസ്റ്റ് വാങ്ങി ബ്ലോഗർ ആയി കണക്ട് ചെയ്യാം. അപ്പോൾ പഴയ വെബ്സൈറ്റ് അഡ്രെസ്സ് മാറും. നമ്മൾ വാങ്ങിയ ഹോസ്റ്റ് നെയിം ആയിരിക്കും ഗൂഗിളിൽ ക്രോൾ ആവുക. ഈ വെബ്സൈറ്റ് നല്ലൊരു തീം കൊടുക്കണം പ്രീമിയമം തീമുകൾ ലഭ്യമാണ്. ഇത് വഴി ബ്ലോഗ് നിർമിക്കാൻ കഴിയും.


മറ്റൊരു പ്ലാറ്റഫോം ആണ് വേർഡ്പ്രെസ്സ്. ബ്ലോഗർ പോലെ തന്നെ വെബ്സൈറ്റ് ഹോസ്റ്റ് വേർഡ്പ്രെസ്സിനും ഉണ്ട്. ഇതുവഴിയും നമ്മൾക്ക് ബ്ലോഗ് നിർമിക്കാൻ കഴിയും. അതിന് വേണ്ടി ഹോസ്റ്റ്, വെബ്സൈറ്റ് എന്നിവ വാങ്ങണം. ഒരു വർഷത്തേക്ക് ഇത് വാങ്ങിയാൽ കാലാവധി തീരുന്ന സമയത്ത് വീണ്ടും പുതുക്കണം. അപ്പോൾ പണം അടച്ചു അത്‌ പുതുക്കാൻ കഴിയും. ഇവരുടെ തീം ഉപയോഗിക്കാൻ കഴിയും. ഗൂഗിളിൽ പണം അടച്ചാൽ ആളുകൾ സെർച്ച്‌ ചെയ്യുമ്പോൾ നമ്മുടെ വെബ്സൈറ്റ് കോൺടെന്റ് ആദ്യം എത്തും. നിശ്ചിത തുക അടച്ചു ഇങ്ങനെയും ക്രോൾ ചെയ്യാം.


ഫേസ്ബുക്കിലും ആർട്ടിക്കിൾ എഴുതി ഇടാം. ഇതിനായി ഇൻസ്റ്റന്റ് ആർട്ടിക്കിൾ ഉണ്ട്. ഇതിനായി സ്വന്തം ആയി ഒരു പേജ് ഉണ്ടാവണം. കുറച്ചു ഫോള്ളോവെർസ് ആവുമ്പോൾ ഇൻസ്റ്റന്റ് ആർട്ടിക്കിൾ എഴുതാൻ ഉള്ള ഓപ്ഷൻ വരും. ഇതിന് നമുക്ക് ഒരു വെബ്സൈറ്റ് വേണം. ഈ വെബ്സൈറ്റ് ബ്ലോഗർ ആണെങ്കിൽ കണക്ട് ചെയ്യാൻ കഴിയില്ല. വേർഡ്പ്രെസ്സ് പോലുള്ള മറ്റു പ്ലാറ്റഫോം ആണേൽ കണക്ട് ചെയ്യാം. ഇത് വഴി ആഡ് ആർട്ടിക്കിൾസിൽ എത്തും. ഇൻസ്റ്റന്റ് ആർട്ടിക്കിൾ എ. പി. ഐ സിസ്റ്റം ആണ് ഉപയോഗിക്കുന്നത്.


യൂ ട്യൂബ് പോലെ തന്നെ ഫേസ്ബുക്കിലും വിഡിയോ ക്രീയേറ്റ് ചെയ്തു പണം ഉണ്ടാക്കാം. ഇതിനായി അവർ നിശ്ചിത വാച്ച് ടൈം ഫോള്ളോവെർസ് എന്നിവ ആയാൽ അപ്ലൈ ചെയ്യാം. സ്വന്തം കോൺടെന്റ് പോസ്റ്റ്‌ ചെയ്യുക. ഇല്ല എങ്കിൽ വയലേഷൻ ആയി അഡ്സെൻസ് കട്ട്‌ ആവും. ഒട്ടേറെ ആളുകൾ ഫേസ്ബുക്ക് അഡ്സും ഉപയോഗിക്കുന്നു. ഇത് വഴി നല്ല ഒരു വരുമാനം അവർ വാങ്ങുന്നു. പലരും ഇത് അറിയാതെ പോകുന്നുണ്ട്. ഇത്തരം പ്ലാറ്റഫോം പരമാവധി പ്രയോജനപെടുത്തുക.


ബ്ലോഗ് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ടത് മറ്റൊരു ബ്ലോഗിൽ നിന്നു കോപ്പി ചെയ്യരുത്. അതൊക്കെ വായിച്ചു റെഫർ ചെയ്യാം. ഇങ്ങനെ കോപ്പി ചെയ്യുന്നത് പോളിസിക്ക് എതിരാണ്. സോഷ്യൽ മീഡിയവഴി ലിങ്ക് ഷെയർ ചെയ്തു വ്യൂസ് കൂട്ടരുത്. നമ്മളുടെ വെബ്സൈറ്റ് ഇടക്കിടക്ക് കയറി നോക്കരുത്. അഡ്സ്സെൻസ് കോഡ് കറക്റ്റ് ആയി പ്ലേസ് ചെയ്യുക. അപ്ലൈ ചെയ്തതിന് ശേഷം കോഡ് റിമൂവ് ചെയ്തു വീണ്ടും ആഡ് ചെയ്യരുത്. ഇങ്ങനെ ചെയ്താൽ റിവ്യൂ ചെയ്യുന്ന സമയം കൂടുതൽ എടുക്കും.


വീട്ടിൽ ഇരുന്നു വർക്ക് ഫ്രം ഹോം ആയും ഇത്തരം ജോലികൾ ചെയ്യാം. ആദ്യം നമ്മൾ പ്രതീക്ഷിക്കുന്ന വരുമാനം കിട്ടണമെന്നില്ല. തുടർച്ചയായി എഴുതിയാൽ ഗൂഗിൾ നിങ്ങളുടെ വെബ്സൈറ്റനെ പ്രൊമോട്ട് ചെയ്യും. മിനിമം 500 വേർഡ്‌സ് ഉള്ള കോൺടെന്റ് എഴുതുക. വേർഡ്‌സ് കൗണ്ട് ചെയ്യാൻ കഴിയുന്ന വെബ്സൈറ്റ് ഉണ്ട്. കൃത്യമായി പാരഗ്രാഫ് തിരിച്ചു എഴുതുക. സെന്റെൻസ് ആയി എഴുതുകയും വേണം. അംഗപരിമിതർ ആണെങ്കിൽ ഈ ജോലികൾ അവർക്ക് അനായാസം ചെയ്യാം.


സോഷ്യൽ മീഡിയ കുറേയധികം ആളുകൾ ദുരുപയോഗം ചെയ്യുമ്പോൾ ഒട്ടേറെ ആളുകൾ ഇത് വരുമാനം ആക്കുന്നുണ്ട്. നിങ്ങൾ എഴുതുന്നത് ഇംഗ്ലീഷിൽ ആണെങ്കിൽ ഇതിന് സി. പി. സി കൂടുതൽ ആയിരിക്കും. വരുമാനം കൂടാൻ സാധ്യത കൂടുതൽ ആണ്. യൂ. എസ് പോലെയുള്ള രാജ്യങ്ങളിൽ ഉള്ളവർ ആണ് ഇത് വായിക്കുന്നത് എങ്കിൽ ഡോളർ കൂടുതൽ ലഭിക്കും. അക്കൗണ്ട്‌ വിവരങ്ങൾ നമ്മൾ ആഡ് ചെയ്യണം. പാൻ കാർഡ് ഉപയോഗിച്ച് അക്കൗണ്ട്‌ വിവരം നൽകാം. അപ്പ്രൂവ് ആയി കഴിഞ്ഞാൽ 10 ഡോളർ കഴിയുമ്പോൾ അഡ്രസ് വെരിഫിക്കേഷൻ ഉണ്ട്. ഇതിനായി അവർ ഒരു കോഡ് നമ്മളുടെ അഡ്രസ്സിൽ അയക്കും. ഈ കോഡ് എന്റർ ചെയ്തു വെരിഫിക്കേഷൻ ചെയ്യാം. ഇത് അവർ അയക്കുന്നത് പോസ്റ്റ്‌ ഓഫീസ് വഴി ആയിരിക്കും.100 ഡോളർ ആവുമ്പോൾ പണം നമ്മുടെ അക്കൗണ്ടിൽ എത്തും.


ഇതിൽ അഡ്സ് നമുക്ക് എവിടെ ഒക്കെ കൊടുക്കണം എന്ന് തിരഞ്ഞെടുക്കാം. ഏതെങ്കിലും അഡ്സിനെ നമ്മുക്ക് ബ്ലോക്ക് ചെയ്യുകയും ചെയ്യാം. നമ്മുടെ സൈറ്റ് ഉള്ള അഡ്‌സിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഒട്ടേറെ ആളുകൾ ഇതിൽ ക്ലിക്ക് ചെയ്യും. ഇത് വഴി ഇത് ബ്ലോക്ക്‌ ആവും. നമ്മുടെ ഫ്രണ്ട്‌സ് കൊണ്ട് ഇത് പോലെ ക്ലിക്ക് ചെയ്യിപ്പിക്കാതെ ഇരിക്കുക. ഇതൊക്കെ അവരുടെ പോളിസി വയലേഷൻ ആണ്. പോസ്റ്റിൽ ഉപയോഗിക്കുന്ന ചിത്രങ്ങൾ കോപ്പി റൈറ്റ് ഉള്ളതാവല്ല.


പലർക്കും ഉപകാരപെടുന്ന ഒന്നാണ് വെബ്സൈറ്റ്. പലതരത്തിൽ ഇന്ന് വെബ്സൈറ്റ് നിർമ്മിക്കുന്നുണ്ട്. വാണിജ്യ ആവിശ്യങ്ങൾ, ഓൺലൈൻ ഷോപ്പിംഗ് സൈറ്റ്, സർക്കാർ സ്ഥാപനങ്ങൾ, ന്യൂസ്‌ ബ്യുറോകൾ, വ്യക്തികൾ എന്നിങ്ങനെ നിരവധി ആളുകൾ വെബ്സൈറ്റ് ഉപയോഗിക്കുന്നു. കുറച്ചധികം ടിപ്സ് ഉപയോഗിച്ച് നിങ്ങൾക്കും വെബ്സൈറ്റ് നിർമിക്കാൻ കഴിയും 

Post a Comment

Previous Post Next Post

Ads

Ads