സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു. പല ജില്ലകളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇടിയോടുകൂടിയ മഴയാണ്
പത്തനംതിട്ട ജില്ലയിലെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് ആണ്.കൊല്ലം, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശൂർ,പാലക്കാട്, കോഴിക്കോട്,മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. മലയോര മേഖലയിൽ താമസിക്കുന്ന ആളുകൾ പ്രതേകം ജാഗ്രത പാലിക്കണം എന്നറിയിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ ശക്തമായ മഴക്കാണ് സാധ്യത.
തുലാം മാസം ആരംഭിച്ചപ്പോൾ മുതൽ കേരളത്തിൽ മഴ ലഭിക്കുന്നുണ്ട്. ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് ശേഷം ആണ് മഴ. ഇടിയോട് കൂടിയ ശക്തമായ മഴയാണ് ലഭിച്ചത്.അതി തീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ പ്രതേക ജാഗ്രത പാലിക്കേണ്ടതുണ്ട്. മലയോര മേഖല, നദീതീര മേഖല എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ പലയിടത്തും ശക്തമായ മഴ തുടരുകയാണ്. പത്തനംതിട്ട ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
Post a Comment