ഇന്ന് പലരും നേരിടുന്ന പ്രശ്നം ആണ് ഭീമം ആയ കറന്റ് ബില്ലിനെ. ഇതിന് പരിഹാരം ആവുകയാണ് സോളാർ ഓൺ ഗ്രിഡ് സിസ്റ്റം. ഇതിന്റെ പ്ലാന്റ് സ്ഥാപിച്ചു കഴിഞ്ഞാൽ കറന്റ് ബില്ല് കുറക്കം. മീറ്റർ വാടക ഫിക്സഡ് ചാർജ് എന്നിവ മാത്രം അടച്ചാൽ മതി.
ഓൺഗ്രിഡ് ഇൻവെർട്ടർ ഇപ്പോൾ കുറെയധികം ആളുകൾ സ്ഥാപിക്കുന്നു. ഇത് മെയ്ന്റൻസ് കുറവാണ്. ബാറ്ററി ഇവക്ക് വരുന്നില്ല. അത് കൊണ്ട് ബാറ്ററി മറ്റേണ്ടത്തില്ല ബാറ്ററി വെള്ളം ഒഴിക്കേണ്ടതുമില്ല. ഓൺ ഗ്രിഡ് സിസ്റ്റം നമ്മൾ വീട്ടിൽ ഉപയോഗിച്ചത്തിന് ശേഷം ഉള്ള വൈദ്യുതി കെ. എസ്. ഈ. ബി ലൈനിൽ ആണ് പോവുന്നത്. മിച്ചം കൊടുത്ത വൈദ്യുതി ഒരു വർഷം ആവുമ്പോൾ ഈ തുക കെ. എസ്. ഈ. ബി ഓഫീസിൽ പോയി അപേക്ഷ കൊടുക്കുമ്പോൾ നമ്മൾ കൊടുത്ത കറന്റ് പൈസ അക്കൗണ്ട് വരും.
ഇതിന്റെ ഒരു പോരായ്മ കറന്റ് പോകുന്ന സമയത്തു ഇൻവെർട്ടർ ഓഫ് ആയിരിക്കും. ആ സമയത്തു ഉള്ള പ്രൊഡക്ഷൻ നഷ്ടം ആവുകയും ചെയ്യും. ഇതിന് പരിഹാരമായി ഹൈബ്രിഡ് ഇൻവെർട്ടർ ഇറങ്ങുന്നുണ്ട്. ഇവ ബാറ്ററി സ്റ്റോറേജ് ഉള്ളവയാണ്. ഇപ്പോൾ കേന്ദ്ര ഗവണ്മെന്റ് സബ്‌സിഡിയിൽ ഓൺഗ്രിഡ് 2026 വരെ ലഭ്യമാണ്.
Post a Comment