വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. എന്തൊക്കെ എന്ന് നോക്കാം


എല്ലാവരുടെയും സ്വപ്നം ആണ് സ്വന്തം ആയി ഒരു വീട്. വീടില്ലാത്ത ധാരാളം ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. ചിലർ വർഷങ്ങൾ ആയി വാടക വീട്ടിൽ താമസിക്കുന്നവർ ആയിരിക്കും. ചിലർക്ക് സ്ഥലം കാണില്ല. സ്ഥലം വാങ്ങി വീടും കൂടി വെയ്ക്കാൻ സാമ്പത്തികം ഇല്ലാത്തവർ ആയിരിക്കാം.


വീട് പണിയുമ്പോൾ പഞ്ചായത്തിൽ നിന്ന് പെർമിഷൻ എടുക്കുക. നമ്മൾ പണിയാൻ ഉദ്ദേശിക്കുന്ന വീടിന്റെ പ്ലാൻ ഉൾപ്പെടെ പഞ്ചായത്തിൽ അപേക്ഷ കൊടുത്തു പെർമിഷൻ എടുക്കണം. പെർമിഷൻ എടുക്കാതെ പണിയുക ആണെങ്കിൽ പിഴ നല്ലൊരു തുക അടക്കേണ്ടി വരും. പിന്നീട് പണി കോൺട്രാക്ട് കൊടുക്കുക ആണെങ്കിൽ സാധനം നമ്മൾ തന്നെ വാങ്ങി കൊടുക്കുന്നത് ആയിരിക്കും നല്ലത്. ഫുൾ കോൺട്രാക്ട് കൊടുത്താൽ സാധങ്ങളുടെ വില, ഗുണമേന്മ എന്നിവ അറിയാൻ കഴിയില്ല.


പണി തുടങ്ങുമ്പോൾ പണി നോക്കുന്നതിനു നമ്മളോ അല്ലെങ്കിൽ ഒരു സൂപ്പർവൈസറോ ഉള്ളത് നല്ലതാണ്. സാധനങ്ങൾ ആവിശ്യം അനുസരിച്ചു മേടിക്കുക. കണക്കില്ലാതെ മേടിച്ചാൽ പിന്നീട് അത് ബാധ്യത ആയിരിക്കും. ഉറപ്പ് ഉള്ള സ്ഥലം ആണെങ്കിൽ കെട്ട് കല്ല് മതിയാകും. വെള്ളക്കെട്ട് ഉള്ള പ്രദേശങ്ങളിൽ ഫില്ലർ തന്നെ ഉപയോഗിക്കുക. സിമെന്റ് ഗുണനിലവാരം ഉള്ളത് തന്നെ എടുക്കുക. സിമെന്റ് സെറ്റ് ആവാൻ കൃത്യമായി നനച്ചു കൊടുക്കുക. പ്ലാസറിങ് ശേഷം വൈറ്റ് സിമെന്റ് അടിച്ച ശേഷം പ്രൈമർ അടിച്ചു പുട്ടി ഇടുക. ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ നഷ്ടങ്ങൾ ഉണ്ടാവില്ല.

Post a Comment

Previous Post Next Post

Ads

Ads