ഊർജ മേഖലയിൽ വൈദ്യുതി ഉത്പാദനവും അതിന്റെ വിതരണവും പ്രസരണ നഷ്ടവും കൂടുതൽ ഉണ്ടാവുന്ന ഇത് വിതരണം ചെയ്യുന്നവർക്ക് പലപ്പോഴും നഷ്ടം ആകാറുണ്ട്. എന്നാൽ ഈ ഊർജം എല്ലാം വീട്ടിലും ഉണ്ടാക്കിയാലോ. അതിന് നമ്മൾ സോളാർ മേഖല തിരഞ്ഞെടുക്കണം. സോളാറിനെ കൂടുതൽ പ്രോത്സാഹനം നൽകാനും എല്ലാ വീടുകളിലും വൈദ്യുതിയും അത് വഴി സോളാർ പവർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യാൻ കേന്ദ്ര സർക്കാർ എം. എൻ. ആർ.ഈമായി സഹകരിച്ച് സബ്‌സിഡി നൽകുന്നുണ്ട്. ഇതിന് അപേക്ഷ നൽകി നമ്മുടെ വീടുകളിൽ ഇവ സ്ഥാപിക്കാം. നിലവിൽ ഓൺഗ്രിഡ് സിസ്റ്റത്തിന് ആണ് സബ്‌സിഡി.
സോളാർ വെയ്ക്കുവാൻ താല്പര്യം ഉള്ളവർ അവരുടെ കെ. എസ്. ഈ. ബി സെക്ഷനിൽ ഫീസിബിലിറ്റ് അപേക്ഷ നൽകണം. തങ്ങളുടെ കണക്ഷന് കീഴിൽ ഉള്ള ട്രാൻസ്‌ഫോർമറിൽ കപ്പാസിറ്റി പരിശോധന നടത്തുകയും ചെയ്യും. ഇതിന് ശേഷം ആയിരിക്കും പ്ലാന്റ് സ്ഥാപിക്കാൻ ഉള്ള ഫീസിബിലിറ്റി നൽക്കുക. പിന്നീട് എത്ര കിലോവാട്ട് ആണ് എന്നത് കറന്റ് ബില്ലിൽ നിന്ന് നോക്കിയ ശേഷം നമുക്ക് ആവിശ്യം ആയ പ്ലാന്റ് കപ്പാസിറ്റിയും അതിന് വേണ്ടി അനുബന്ധം 2 എന്ന അപേക്ഷ പൂരിപ്പിച്ച് അതിനോടൊപ്പം പ്ലാന്റ് ഡൈഗ്രാം, ഇൻവെർട്ടർ വാല്യൂസ്, പാനല് എന്നിവ കൂടി ഉൾപ്പെടുത്തി പ്ലാന്റ് രജിസ്റ്റർ ചെയ്തു ഫീസ് അടക്കണം. ഇതിന് ശേഷം പണികൾ ആരംഭിക്കാം.
വർക്ക് തുടങ്ങുമ്പോൾ പാനൽ ഇടുന്നത് കൃത്യമായി തെക്കൻ ചായ്‌വിൽ തന്നെയാണോ എന്ന് ഉറപ്പ് വരുത്തുക. വീടിന് മുകളിൽ സ്ട്രക്ച്ചർ ചെയ്തോ ഷീറ്റുകളിൽ അലുമിനിയം ചാനലോ ഉപയോഗിക്കാം. അലുമിനിയം ചാനൽ ഉപയോഗിക്കുമ്പോൾ റൂഫും പാനലും തമ്മിൽ 5 സെന്റിമീറ്റർ ഗ്യാപ്പ് കാണുകയുള്ളു. പാനലുകൾ കൃത്യമായ ഇടവേളകളിൽ ക്ലീൻ ചെയ്യാൻ പറ്റുന്ന വിധം നടപ്പാതയും അങ്ങോട്ട് കെറുവാൻ ലാഡ്ഡറും നിർമിക്കുക. പാനലുകൾ ക്ലീൻ ചെയ്യാതെ ഇരുന്നാൽ അന്തരീക്ഷത്തിൽ ഉള്ള പൊടിപടലങ്ങൾ, മരത്തിന്റെ ഇലകളിൽ മഴ പെയ്യുന്ന സമയത്ത് വീഴുന്ന വെള്ളം ഇവയിൽ പതിച്ചാൽ പായൽ ഉണ്ടാവും. കുറെ നാളുകൾ കഴിയുമ്പോൾ പായലും പൊടിയും ചേർന്ന് ഇളകി വരാത്ത രീതിയിൽ കറുത്ത പ്രതലം രൂപപ്പെടും. ഇവ ക്ലീൻ ചെയ്യുന്നത് നല്ല ബുദ്ധിമുട്ട് ആണ്. കൃത്യമായി ക്ലീൻ ചെയ്യാൻ പറ്റുന്ന വിധത്തിൽ പാനൽ സജീകരിക്കുക.ഉപയോഗിക്കുന്ന സ്‌കൊയർ പൈപ്പ് എപ്പോക്സി പ്രൈമർ പെയിന്റ് എന്നിവ അടിച്ചു തുരമ്പ് ഏൽക്കാതെ ഫിക്സ് ചെയ്യുക.
പാനലിൽ നിന്നും 15 മീറ്റർ ഉള്ളിൽ തന്നെ ഇൻവെർട്ടർ സ്ഥാപിക്കുക. പാനലിൽ നിന്ന് വരുന്ന കേബിൾ ഗുണമേന്മ ഉള്ള പൈപ്പ് വഴി ഇടുക. ഇവ കൺസീൽ ആയി ചെയ്യുന്നില്ല ഭിത്തി പുറത്ത് കൂടി ഇടുമ്പോൾ നല്ല പൈപ്പ് തിരഞ്ഞെടുക്കുക. ലൈറ്റിങ് അറസ്റ്റർ 6 കിലോവാട്ട് മുതൽ ഉള്ള പ്ലാന്റിൽ നിർബന്ധം ആയും വെയ്ക്കുക. കെ. എസ്. ഈ. ബി റൂളിൽ ഇത് പറയുന്നുണ്ട്.സ്‌ട്രക്ച്ചർ എർത്ത് ചെയ്യുക. പാനൽ ഉള്ള സ്ഥലം മരത്തിന്റെ ഷെയ്ഡ് നോക്കി അവ പതിക്കാത്ത സ്ഥലത്തു നിർമിക്കുക. പാനലിന്റെ പ്രതലം ഗ്ലാസ് ആവരണം ആണ്. സെല്ലുകൾക്ക് മുകളിൽ ആണ് ഗ്ലാസ്സ് ഉള്ളത്. ഇതിന് രണ്ടിനും നേരിയ തിക്ക്നെസ് ആണുള്ളത്. അതിനാൽ ഇവ പെട്ടന്ന് ഡാമേജ് ആവാം. നല്ല ഭാരം ഉള്ള വസ്തുക്കൾ ഇവയിൽ വന്ന് പതിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. ഇപ്പോൾ വിപണിയിൽ ഹാഫ് കട്ട് മോണോ , ബൈഫേഷ്യൽ, പോളി ക്രിസ്റ്റലിന് എന്നിങ്ങനെ ഒട്ടേറെ മോഡലുകൾ ഇറങ്ങുന്നുണ്ട്. ഹാഫ് കട്ട് പാനല് പൊതുവെ ഷെയ്ഡ് ഉള്ള സ്ഥലത്തു അനിയോജ്യമാണ്. ബൈഫേഷ്യൽ പാനൽ സെല്ലിന് മുകളിലും താഴെയും ഗ്ലാസ്സ് പ്രതലം ആണുള്ളത്. ഇവ നാല് മീറ്റർ ഉള്ള സ്‌ട്രകച്ചറിൽ ഉറപ്പിക്കുക. സൂര്യപ്രകാശം ഇവിയിൽ പതിച്ചു ഗ്ലാസിൽ തട്ടി തിരിച്ചു പ്രതിഭലിച്ചു ഉത്പാദനം കൂടും എന്നാണ് പറയുന്നത്
ഇൻവെർട്ടർ കൃത്യമായി സർവീസ് നൽകുന്ന കമ്പനിയെ തിരഞ്ഞെടുക്കുക. കംപ്ലയിന്റ് ആയാൽ നമ്മുക്ക് എത്രയും വേഗം അത് പരിഹരിക്കാൻ കഴിവുള്ള കുറെയധികം കമ്പനി നിലവിൽ ഉണ്ട്.കംപ്ലയിന്റ് ആയി കുറെയധികം ദിവസം തുടർന്നാൽ അത്രയും ദിവസത്തെ ഉത്പാദനവും നഷ്ടം ആകും. ഇൻവെർട്ടർ ബോഡി, എ. സി കണക്ടർ എന്നിവയിൽ എർത്ത് കണക്ഷൻ കൊടുക്കുക. കൂടാതെ എ. സി ഡീബീ ഡി. സി ഡീബീ എന്നിവയിൽ സർജ് കൊടുത്തിട്ടുണ്ടോ എന്ന് ഉറപ്പിക്കുക.ഇൻവെർട്ടർ വെയ്ക്കുമ്പോൾ രണ്ട് ഡീ. ബീകൾ തമ്മിൽ പത്തു സെന്റിമീറ്റർ ഗ്യാപ് ഉണ്ടാവണം. പിന്നീട് വാറന്റി കിട്ടാനും എന്തെങ്കിലും കാരണത്താൽ ഷോർട്ട് ആയി തീ പടർന്നാൽ മറ്റ് ഉപകരണങ്ങളിലേക്ക് പടരാതിരിക്കും.
എർത്തുകൾ എ. സി, ഡി. സി എന്നിവ സെപ്പറേറ്റ് എർത്തിങ് ആണ് ചെയ്യേണ്ടത്. പൊതുവെ എ. സി സൈഡിൽ ഇൻവെർട്ടർ ബോഡി, ഇൻവെർട്ടർ എ. സി കണക്ഷൻ എർത്ത്, എ. സി ഡീ. ബീ എന്നിവ എർത്ത് ബെഞ്ചിൽ ആണ് കൊടുക്കുന്നത്. ലൈറ്റിങ് അറസ്റ്റർ ഉള്ളതാണെങ്കിൽ അതും സ്റ്റക്ചർ എർത്ത് എന്നിവയും കൊടുക്കണം.ഇവ തമ്മിൽ ബന്ധം വരുന്ന രീതിയിൽ കൊടുക്കരുത്. എർത്ത് കൊടുക്കുന്നതോടൊപ്പം സർജ് പ്രൊട്ടക്ഷൻ കൊടുക്കുക എ. സി, ഡിസി ഡീ. ബികളിൽ നിർബന്ധമായും ഇവ ഉണ്ടായിരിക്കണം.
Solar Ongrid Project Kerala Under M.N.R.E Subsidy
Blog By Renjith Kulathur
Post a Comment