കട്ട കെട്ടി കഴിയുമ്പോൾ വീടിന്റെ പ്ലാസ്റ്ററിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



എല്ലാവരുടെയും സ്വപ്നം ആണ് വീട് എന്നുള്ളത്. അത്‌ സാഭല്യം ആകാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട്.പ്ലാസ്റ്ററിങ് കഴിഞ്ഞു എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് ഇന്ന് നാം പരിശോധിക്കുന്നത്. പ്ലാസ്റ്ററിങ് ജോലികൾ ആരംഭിക്കുമ്പോൾ മുതൽ എന്തെല്ലാം ശ്രദ്ധിക്കണം.

പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ ഭിത്തിയിൽ ലെവൽ കറക്റ്റ് ആവണം എന്നില്ല. സിമെന്റ് ഉപയോഗിച്ചു തേച്ചു അത് ലെവൽ ആക്കുക. പുട്ടി ഉപയോഗിക്കുന്ന സൈറ്റ് ആണേൽ തേപ്പ് ഫിനിഷിങ് ആവണം എന്നില്ല. പുട്ടി ഉപയോഗിക്കുന്നുണ്ടോ എന്ന് ക്ലൈന്റ്റിനോട് ചോദിച്ച ശേഷം മാത്രം പ്ലാസ്റ്റർ വേണ്ട വിധം ചെയ്യുക. തേക്കുന്ന സമയം ഭിത്തി ലെവൽ ആണോ എന്ന് പരിശോധിക്കുക


ഭിത്തി മുഴുവൻ തേപ്പ് തീർന്നു കഴിഞ്ഞാൽ നല്ലതുപോലെ വെള്ളം ഒഴിച്ചു കൊടുക്കുക. സിമെന്റ് കറക്റ്റ് സെറ്റ് ആവണം. വെള്ളം ഒഴിച്ചില്ല എങ്കിൽ തേപ്പ് പൊട്ടും. ഒരാഴ്ച്ച വെള്ളം നന്നായി നനക്കുക. പിന്നീട് ഭിത്തിയിൽ നിന്ന് വെള്ളം പൂർണമായും ഉണങ്ങിയത്തിന് ശേഷം ആണ് വൈറ്റ് വാഷ് ചെയ്യേണ്ടത്.വെള്ളത്തിന്റെ അംശം ഭിത്തിയിൽ ഉണ്ടെങ്കിൽ പിന്നീട് പെയിന്റ് ഇളകി വരും ഈർപ്പം ആ ഭിത്തിയിൽ നിന്നും പോവുകയും ഇല്ല. ഇങ്ങനെ ഉള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നീട് പേടിക്കേണ്ടതില്ല

House plastering in kerala style 

Post a Comment

Previous Post Next Post

Ads

Ads