നമ്മൾ എല്ലാവർക്കും വീട് എന്നത് വലിയ സ്വപ്നം ആണല്ലോ. സാമ്പത്തിക ഭദ്രത ഉള്ള പലരും ഇന്ന് വീട് എന്ന സങ്കല്പവുമായി മുന്നോട്ടു വരുന്നു.വീട് പണിയുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയതായി വീട് പണിയുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
ഒന്നാമതായി വീട് പണിയാൻ തിരഞ്ഞെടുക്കുന്ന സ്ഥലം നിരപാക്കുക. പിന്നീട് നിങ്ങൾ വാസ്തുവിൽ വിശ്വാസം ഉള്ളവർ അതനുസരിച്ചു പ്ലാൻ തെയ്യാറാക്കുക. വാസ്തു നോക്കാത്തവർ ഇഷ്ടാനുസരണം പ്ലാൻ നിർമിക്കുക. പ്ലാനിൽ റൂമുകൾക്ക് മിനിമം വലുപ്പം ഉണ്ടാവണം. ചെറിയ റൂമുകൾ ആവുമ്പോൾ കട്ടിൽ, അലമാര, മേശ എന്നിവ ഇട്ട് കഴിയുമ്പോൾ സ്ഥലം നഷ്ടം ആകും. കൂടാതെ ഹാൾ, ഡൈനിംഗ് ടേബിൾ എന്നിവ തയാറാക്കണം. താരതമ്യേന മുറികളെക്കാൾ വലിപ്പം കുറവായിരിക്കും അടുക്കളക്ക്. ഇവ നമ്മുക്ക് രണ്ടായി തിരിച്ച് പണിയാം. ഗ്യാസ്, ഫ്രിഡ്ജ്, മിക്സി, ഓവൻ എന്നിവക്കായി ഒരു അടുക്കള മുറിയും. വേറെ അടുക്കള മുറിയിൽ ചിമ്മിനി അടുപ്പും, വാഷിംഗ് ബേസൻ എന്നിവ നൽകാം. പൂജ മുറികൾ നമുക്ക് ആവിശ്യാനുസരണം ഉൾപ്പെടുത്താം. സിറ്റ് ഔട്ട്, കാർപോർച്ച് എന്നിവ അത്യാവശ്യം ആണ്. നിങ്ങളുടെ ബഡ്ജ്റ്റിന് അനുസരിച്ചു അത് നിർമ്മിക്കുക.
ഫൗണ്ടേഷൻ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഉറപ്പുള്ള മണ്ണിലാണോ നിങ്ങളുടെ നിർമാണം നടത്തുന്നത് എന്ന് പരിശോധിക്കുക. മണ്ണിന്റെ ഘടനക്ക് അനുസരിച്ചു ഫില്ലർ ഉപയോഗിച്ചു നിർമിക്കാൻ സാധിക്കും. മണ്ണ് ഇടിയുന്ന സ്ഥലങ്ങൾ, വെള്ളം കേറുന്ന സ്ഥലങ്ങൾ, കണ്ടങ്ങൾ ഉള്ള സ്ഥലങ്ങൾ എന്നിവയിൽ മണ്ണിന് കട്ടി തീരെ കുറവ് ആയിരിക്കും. ഇത്തരം പ്രദേശങ്ങളിൽ ഫില്ലർ തന്നെയാണ് അനുയോജ്യം. ചീങ്ക ഉള്ള സ്ഥലങ്ങളിൽ പൊതുവെ വാനം താഴ്ച്ച കുറവ് മതി. ഇത്തരം സ്ഥലങ്ങളിൽ കല്ല് കൊണ്ടുള്ള കെട്ട് ഉപയോഗിച്ചാൽ മതിയാകും. കല്ല് കൊണ്ടുള്ള കെട്ട് പൂർണം ആയാൽ മുകളിലത്തെ ഭാഗം ബെൽറ്റ് കെട്ടുക. ഇതിൽ കമ്പി കെട്ടി മാത്രമേ വർക്കാവൂ. അതിന് ശേഷം തറയിൽ മണ്ണ് നിറക്കാം. ബെൽറ്റ് നിർമാണം കഴിഞ്ഞു 7 ദിവസത്തിന് ശേഷം ആയിരിക്കണം ജെ. സി. ബി പോലുള്ളവ തറയിൽ കയറി മണ്ണ് ഇടാവൂ.അല്ലെങ്കിൽ തറക്ക് ബലക്ഷയം സംഭവിക്കും.
പിന്നീട് കട്ടിള വെച്ചു കട്ട കെട്ടി തുടങ്ങാം. കട്ട കെട്ടുമ്പോൾ രണ്ട് കട്ട തമ്മിൽ ഉള്ള അകലം 2 ഇഞ്ചിൽ കൂടാൻ പാടുള്ളതല്ല. ഈ വിടവിൽ കൃത്യമായി സിമെന്റ് ഫിൽ ചെയ്യണം. ചരട് കെട്ടി ലെവലിൽ തന്നെ കെട്ടുക. അടുത്ത ലെവലിൽ കട്ട കെട്ടാൻ തുടങ്ങുമ്പോൾ തൂക്ക് കട്ട ഉപയോഗിച്ചു താഴത്തെ കട്ടയുമായി ലെവൽ ആണോ എന്ന് ഉറപ്പ് വരുത്തുക. കട്ടിലക്ക് ഇരു സൈഡിലുമായി ക്ലാമ്പുകൾ നൽകുക. ഇത് പോലെ ജനലിനും ക്ലാമ്പ് കൊടുക്കുക. റൂമിലേക്ക് ഉള്ള കട്ടളയുടെ അടിയിൽ പടി കാണാൻ സാധ്യത കുറവാണ്. ഇതിന് നാല് ക്ലാമ്പുകൾ കൊടുക്കുന്നത് ആയിരിക്കും ഉചിതം.ജനൽ പൊക്കം കട്ട കെട്ടിയാൽ അതിന് മുകളിൽ കമ്പി കെട്ടി ബെൽറ്റും ഷെയ്ടുകളും നിർമിക്കണം. ഇതിന് ശേഷം നാല് കട്ട പൊക്കം കഴിയുമ്പോൾ ആണ് മെയിൻ വാർപ്പിന് വേണ്ടി തട്ട് അടിക്കേണ്ടത്. പലക ഉപയോഗിക്കാതെ ഇരുമ്പിന്റെ കേഡറുകളും ജാക്കിയും തട്ടും ഉപയോഗിച്ചാൽ പണി എളുപ്പം ആകും. അടിയിൽ നല്ല ഫിനിഷിങ് കിട്ടും. വർക്കുമ്പോൾ 1:2:4 എന്ന അനുപാതത്തിൽ സിമെന്റ് മിക്സ് ചെയ്യുക. അതായത് ഒരു ചാക്ക് സിമെന്റ് രണ്ട് കൊട്ട മണൽ നാല് കൊട്ട മിറ്റിൽ എന്നിവ ആണ് അനുപാതം. വാർപ്പിന് ശേഷം മഴ ഉണ്ടെങ്കിൽ മൂടി ഇടാൻ ശ്രദ്ധിക്കണം. കുറഞ്ഞത് ഏഴ് ദിവസം എങ്കിലും വെള്ളം വാർപ്പിൽ കെട്ടി നിർത്തണം. പതിനഞ്ച് ദിവസത്തിന് ശേഷം തട്ട് പൊളിക്കാവുന്നതാണ്.
മെയിൽ വാർപ്പിന് ശേഷം ഭിത്തി തേക്കുന്നതിന് മുൻപായി ഇലക്ട്രിക്കൽ വയറിങ്ങിന് ആവിശ്യം ആയ പൈപ്പകൾ ഭിത്തി പൊട്ടിച്ചു ഇടണം. മെയിൻ വാർപ്പ് സമയത്ത് സർക്യുട്ട് ആവിശ്യം ആയ പൈപ്പ് ഇടണം. പിന്നീട് വാർപ്പ് പൊട്ടിച്ചോ പുറത്ത് കൂടി ഇടുന്നതോ പ്രായോഗികം അല്ല. ഷെയ്ഡ് വർക്കുമ്പോൾ മുൻഭാഗം വരുന്നിടത്തു എൽ. ഈ. ഡി സ്പോട്ട് ലൈറ്റ്കൾ വേണം എങ്കിൽ ഇതിന് ഉള്ള പൈപ്പും കൺസീൽ ചെയ്തു ഇടേണ്ടതാണ്.5000 വാട്ട്സിന് മുകളിൽ ഉണ്ടെങ്കിൽ ത്രീ ഫയ്‌സ് കണക്ഷൻ വേണ്ടി വരും. ഭാവിയിൽ സോളാർ കണക്ഷൻ, സി. സി. ടി. വി കണക്ഷൻ എന്നിവ വേണം എങ്കിൽ ഇവക്കുള്ള ലൈനും ഇട്ട് വെക്കേണ്ടത് ആണ്. വാട്ടർ ഹീറ്റർ സോളാറിന്റെയോ ഇലക്ട്രിക്കോ ഉപയോഗിക്കാം. സോളാർ വാട്ടർ ഹീറ്ററെ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് വെള്ളം ചൂടാക്കാവുന്നതും വിപണിയിൽ ലഭ്യമാണ്.
പിന്നീട് ശ്രദ്ധിക്കേണ്ടത് സിമെന്റ് പ്ലാസ്റ്ററിങ് സമയത്താണ്. നല്ല ഫിനിഷിങ് ചെയ്യുകയാണേൽ പിന്നീട് പുട്ടി ഒരുപാട് ഇടുന്നത് കുറക്കാം. ഇപ്പോൾ മിക്ക ആളുകളും തേപ്പിന് വല്യ പ്രാധാന്യം കൊടുക്കാറില്ല. പെയിന്റ് അടിക്കുമ്പോൾ പുട്ടി ഇട്ട് ഫിനിഷിങ് ആക്കുകയാണ് പതിവ്. ഭിത്തി തേക്കുന്നത് പി സാൻഡ് ഉപയോഗിക്കുക. കുറഞ്ഞ മണൽ ഉപയോഗിക്കാതെ ഇരിക്കുക. തരിയായിട്ടുള്ള മണൽ ആണ് ഉത്തമം. തേക്കുമ്പോൾ ചിലർ അകത്തെ ഭിത്തിയുടെ ഏറ്റവും താഴെ കുറച്ചു ഭാഗം തെക്കാതെ വിട്ടിരിക്കും. പിന്നീട് ടൈൽ ഇടുമ്പോൾ ഈ ഭാഗം പുറത്തേക്ക് രണ്ട് ഇഞ്ച് തള്ളി ഇരിക്കില്ല. ഭിത്തി ലെവലിൽ ടൈൽ നിൽക്കും. ടൈൽ ഇടുമ്പോൾ എല്ലാവരും ഭിത്തി സൈഡ് ചെറിയ നീളത്തിൽ ഭിത്തിയിൽ ഒട്ടിക്കാറുണ്ട്.
തേപ്പ് കഴിയുമ്പോൾ പിന്നീട് ടൈൽ ഒട്ടിച്ചു തുടങ്ങാം. ഇതിനായി ഗുണനിലവാരം ഉള്ള നല്ല ടൈൽ വാങ്ങുക. വിപണിയിൽ കുറഞ്ഞ വിലയിൽ നിലവാരം കുറഞ്ഞ ടൈൽ ലഭ്യമാണ്. പിന്നീട് ഇവ പെട്ടന്ന് പൊട്ടുകയോ ഡിസൈൻ ഉള്ള കളറുകൾ മങ്ങുകയോ ചെയ്യാം. ചിലവ് കുറച്ച് കൂടിയാലും മീഡിയം നിലവാരത്തിൽ ഉള്ള ടൈൽ ഉപയോഗിക്കുക. ടൈൽ ഇടുന്നതിനു മുൻപ് തറ ലെവൽ ചെയ്തു കോൺക്രീറ്റ് ചെയ്യുക. ഇതിന് മുകളിൽ പറപ്പൊടിയും സിമെന്റ് മിക്സ് ചെയ്തത് ഇട്ട് ലെവൽ ചെയ്യുക. ഇതിൽ ഗ്രൗട്ട് കലക്കി ഒഴിച്ചിട്ട് ടൈൽ ഇടക്ക് ഇടക്കായി ഗ്രൗട്ട് തേച്ചു പിടിപ്പിച്ചു ലെവൽ ആയി ഒട്ടിക്കുക. മൊത്തം ഇട്ടതിനു ശേഷം കൃത്യമായ ഇടവേളയിൽ നനച്ചു കൊടുക്കുക. ടൈലിന്റെ കളറിന് അനുസരിച്ചു ഉള്ള എപ്പോക്സി കിട്ടു. അത് ഗ്യാപ്പിൽ ഫിൽ ചെയ്യുക. ടൈൽ ഇട്ടതിനു ശേഷം എന്തെങ്കിലും പടുത ഉപയോഗിച്ചു മൂടി ഇടുക. ഇതിൽ പോറൽ കേൾക്കാതെ ഇരിക്കും. ടൈൽസിന്റെ മുകളിൽ ഭാരത്തിൽ ഏൽക്കുന്ന ക്ഷതം സംഭവിക്കാതെ നോക്കുക.
ഇതിന് ശേഷം പെയിന്റിംഗ് പണികൾ തുടങ്ങാം. ഭിത്തി പുട്ടി ഇട്ട് ലെവൽ ആക്കി എടുക്കാം. നേരത്തേ പ്ലാസ്റ്ററിങ് സമയത്ത് ഉണ്ടായിരുന്ന തേപ്പ് പാടുകൾ പുട്ടി ഉപയോഗിച്ച് ഫിനിഷിങ് ചെയ്യാം. പുട്ടി ഇടുന്നതിനു മുൻപായി രണ്ട് കോട്ട് വൈറ്റ് സിമെന്റ് അടിക്കുക. പിന്നീട് പ്രൈമർ അടിച്ചതിനു ശേഷം പുട്ടി ഇടുക. അവസാനം നമ്മൾക്ക് യോജിച്ച കളർ ഉപയോഗിക്കാം. വീടിന് ചേർന്ന് നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുക. മഴ പെയ്യുന്ന സമയത്തു മരത്തിന്റെ ഇലകളിൽ നിന്നും വീഴുന്ന വെള്ളം വീടിന്റെ ഭിത്തിയിൽ പായൽ ഉണ്ടാവാൻ കാരണമാകും. ഇത് പാടെ ഒഴിവാക്കുക. പെയിന്റിംഗ് ജോലികൾ പരിചയ സമ്പന്നർ ആയ തൊഴിലാളികളെ ഏല്പിക്കുക. വീടിന്റെ അവസാന ഘട്ടത്തിൽ എത്തുന്ന പെയിന്റിംഗ് ആണ് വീടിനെ കൂടുതൽ ഭംഗി ആക്കുന്നത്.
കട്ട കെട്ടി വാർപ്പ് ലെവൽ ആകുമ്പോൾ എയർ ഹോലുകൾക്ക് ഉള്ള സ്ഥലം വിടുക. മൂന്ന് ഇഞ്ച് പിവിസി പൈപ്പ് ഉപയോഗിച്ച് പ്ലാസ്റ്ററിങ് സമയത്ത് ഇത് സ്ഥാപിക്കാം. മൂന്ന് ഇഞ്ച് വലുപ്പത്തിൽ ഉള്ള എയർ ഹോൾ അടപ്പുകളും ലഭ്യമാണ്. കൊതുകൾക്ക് കേറാൻ സാധിക്കാത്ത വിധം ഉള്ള നേർത്ത ഹോളുകൾ ആണ് ഇവക്ക് ഉള്ളത്. ബാത്‌റൂമിൽ എയർ തള്ളി കളയാൻ എസ്‌ഹോസ്‌റ്റ് ഫാൻ സ്ഥാപിക്കുക. ഇടുങ്ങിയ മുറി ആയത് കൊണ്ട് ഇവിടെ വായു തങ്ങി നിൽക്കും. അത് പോലെ തന്നെ അടുക്കളയിലും ഇരുമ്പിന്റെ എസ്‌ഹോസ്‌റ്റ് ഉപയോഗിക്കാം. ഇവിടെ ഉള്ള ചൂട് കുറക്കാൻ ഇത് സഹായിക്കും. വായു കേറി ഇറങ്ങുന്നത് പോലെ ജനലുകൾ തുറന്ന് ഇടുക. ഒരുപാളി എങ്കിലും തുറക്കുക. ഈ പാളിയിൽ കൊതുക് പ്രവേശിക്കാതെ നെറ്റ് അടിച്ചിടുക.
അവസാനം സമയത്ത് വരുന്ന മറ്റൊരു കാര്യം ആണ് മുറ്റം ലെവൽ ചെയ്യുക എന്നത്. മുറ്റം കുറഞ്ഞത് മുൻപോട്ട് 4-6 മീറ്റർ നീളം വേണം. സിഡെലോട്ടും പുറക് വശത്തേക്കും 3 മീറ്റർ കൊടുക്കുക ആണെങ്കിൽ നല്ലതാണ് സ്ഥല പരിമിതികൾ ഉള്ളവർ കുറഞ്ഞത് ഒരു മീറ്റർ എങ്കിലും ഇടുക. മുറ്റം ലെവൽ ചെയ്തു ചെറിയ മിറ്റിൽ അഥവാ ചിപ്സ് ഇറക്കി നിരത്തി ഇടുക. പൊതുവെ പുതിയ വീട് ആയത് കൊണ്ട് മണ്ണിൽ തെറിക്കുന്ന വെള്ളം ഭിത്തിയിൽ വന്ന് പതിക്കാൻ കാരണം ആവും. ഇങ്ങനെ ആ ഭാഗം ചള്ള പിടിക്കും ഒരു മീറ്റർ ഗ്യാപ്പിൽ ചുറ്റും മിറ്റിൽ ഇട്ടാൽ ഇത് തടയാൻ കഴിയും. ഇന്റർലോക് ചെയ്താൽ കൂടുതൽ വൃത്തി ആയി കിടക്കും
പിന്നീട് വരുന്നത് മതിൽ നിർമാണം ഗേറ്റ് ഗാർഡൻ എന്നിവയാണ്. മതിൽ നിർമ്മിക്കുമ്പോൾ വീട് കാണാവുന്ന രീതിയിൽ ഒത്തിരി ഉയരത്തിൽ നിർമിക്കാതെ ഇരിക്കുക. ഗേറ്റ് ഓട്ടോമാറ്റിക്കോ സാധാ ഗേറ്റ് വെയ്ക്കാം. ഓട്ടോമാറ്റിക് ഗേറ്റ് മാനുവൽ ആയി ഒപ്പറേറ്റ് ചെയ്യാൻ കഴിയില്ല. ഗാർഡനിങ് ചെയ്യുമ്പോൾ ഈ മേഖലയിൽ ഉള്ളവരെ തിരഞ്ഞെടുക്കുക.
veedu house building twenty five technics house construction 10tips kerala
Blog by Renjith Kulathur
Post a Comment