വീട് നിർമാണം ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ചെയ്യാം



 ഇന്ന് എല്ലാവരുടെയും സ്വപ്നവും ആഗ്രവും എല്ലാം നല്ല ഒരു വീട് വെയ്ക്കുക എന്നതാണ്. വീട് വെയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്ന കാര്യത്തിൽ മിക്ക ആളുകൾക്കും വലിയ ധാരണ ഇല്ല. വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നവർ അവർക്ക് എത്ര റൂം വേണം, സിറ്റ് ഔട്ട്‌, കാർ പോർച്ച്, ബാത്ത് റൂം, പൂജ മുറി എന്നിങ്ങനെ ആവിശ്യം ഉള്ളത് തിരഞ്ഞെടുക്കുക.


പിന്നീട് വാസ്തു നോക്കി അനുയോജ്യമാണോ എന്ന് നോക്കണം (ഇതിൽ വിശ്വാസം ഉള്ളവർക്ക് മാത്രം ഇത് ബാധകം ). നമ്മുടെ വീട് വരുന്ന സ്ഥലം നിരപ്പാക്കി ഒരു എഞ്ചിനീയറുടെ സഹായത്തോടെ പ്ലാൻ തയാറാക്കുക. ശേഷം പ്ലാൻ പരിശോധിച്ച് എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ അത്‌ ചെയ്യാം. ഇത് നമ്മൾ ഏത് പഞ്ചായത്തിൽ അല്ലെങ്കിൽ മുൻസിപ്പാലിറ്റി അവിടെ നിന്ന് പണിയുന്നതിന് ഉള്ള പെർമിഷൻ എടുക്കണം. ഇത് കിട്ടിയതിനു ശേഷം ഒരു കോൺട്രാക്ടറെ ഏല്പിക്കാം.


കോൺട്രാക്ടറെ ഏല്പിക്കുമ്പോൾ മുഴുവൻ പണി ചെയ്യ്തു നൽകുന്നത് പോലെയോ അല്ലെങ്കിൽ സാധനങ്ങൾ ഇറക്കി നൽകി ലേബർ വ്യവസ്‌ഥയിൽ ഏല്പിക്കാം. വീട് പണയുന്നതിന് അനുമതി ലഭിച്ചു കഴിഞ്ഞാൽ യഥാസ്ഥാനത്തു വാനം എടുക്കുന്നതിനു ചരട് കെട്ടി തിരിച്ചു വാനം എടുക്കാം. മണ്ണ് ഉറപ്പ് ഉള്ള അത്രയും താക്കണം. കല്ല് കൊണ്ടോ, ഫില്ലർ ഉപയോഗിച്ചോ അനുയോജ്യമായ രീതിയിൽ നിർമ്മിക്കാവുന്നതാണ്. കല്ല് ഉപയോഗിക്കുന്നത് ചിലവ് കുറവ് ആയിരിക്കും ബലം കൂടുതലും കല്ലിന് ഉണ്ടാവും. നന്നായി കല്ല് കെട്ടാൻ അറിയാവുന്നവരെ പണി ഏല്പിക്കുക. മുഴുവൻ ഭാരവും ഈ ഫൌണ്ടേഷനിൽ ആണ് എത്തുക.


കല്ല് കെട്ടി തീർന്ന ശേഷം ഇതിന് ബെൽറ്റ്‌ വാർക്കണം. ഇതിന് ശേഷം അതിൽ മണ്ണ് ഫിൽ ചെയ്തു ലെവൽ ചെയ്യണം. മണ്ണ് വെളിയിൽ നിന്ന് ഇറക്കുന്നത് ചിലവ് കൂടും. ബെൽറ്റ്‌ വാർത്തു ബലമായി കഴിഞ്ഞാൽ കട്ടിള വെച്ച് കട്ട കെട്ടി തുടങ്ങാം. കട്ടിളക്കും മറ്റും വേണ്ട തടി നമ്മുടെ കൈവശം ഉണ്ടെങ്കിൽ അത്‌ എടുക്കാം. ആവിശ്യം ഉള്ളത് എടുത്തിട്ട് ബാക്കി വെളിയിൽ നിന്നും വാങ്ങി ഉപയോഗിക്കാം. വാങ്ങുമ്പോൾ തടിയുടെ ഗുണനിലവാരം പരിശോധിക്കണം. നമ്മൾ ഒരാളെ നിർത്തി ഉണ്ടാക്കുന്നതിലും ചിലവ് കുറവായിരിക്കും വാങ്ങിക്കുമ്പോൾ. നല്ല മേറ്റീരിയൽ ആണെങ്കിൽ ധൈര്യമായി ഉപയോഗിക്കാം


കട്ട കെട്ടുമ്പോൾ ഇഷ്ട്ടിക, സിമെന്റ്കട്ട, വെട്ട് കല്ല് എന്നിവ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും ഉറപ്പുള്ളത് ഇഷ്ട്ടിക ആണ്. നിങ്ങളുടെ ഇഷ്ടം അനുസരിച്ചു ഏത് വേണം എന്ന് തിരഞ്ഞെടുക്കാം. ഭിത്തി കെട്ടുമ്പോൾ പുറമെ ഉള്ള ഭിത്തി വീതിയിലും അകത്തു മുറികൾക്ക് ഇടയിൽ ഉള്ള കെട്ടിന് സൈസ് കുറഞ്ഞതും ഉപയോഗിക്കാം. കട്ട കെട്ടുമ്പോൾ ഉപയോഗിക്കുന്ന സിമെന്റ് & പറപ്പൊടി അളവ് കൃത്യമായി അറിഞ്ഞിരിക്കണം. കൃത്യമായ അളവിൽ മാത്രം ഉപയോഗിക്കുക.


ജനൽ പൊക്കം ആവുമ്പോൾ കട്ടിള ജനൽ എന്നിവക്ക് ബെൽറ്റ്‌ വാർത്തു കൊടുക്കണം. അതിന് ശേഷം മാത്രമേ മുകളിലോട്ട് കട്ട കെട്ടുന്നത് തുടരാവു. ജനലിന് താഴെ ഷെയ്ഡ് നൽകുകയും ചെയ്യണം. ജനലിന് ഉപയോഗിക്കുന്ന കമ്പി ഗുണനിലവാരം ഉള്ളതായിരിക്കണം. ഇരുമ്പ് കമ്പി ആണെങ്കിൽ ജനൽ വെയ്ക്കുന്നതിന് മുൻപ് ഒരു കോട്ട് പ്രൈമർ പെയിന്റ് അടിക്കുക. ഇപ്പോൾ കമ്പി അലുമിനിയം ഉപയോഗിക്കുന്നുണ്ട്. ഇവ എന്തെങ്കിലും കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുക. അല്ലെങ്കിൽ പണി കഴിയുമ്പോൾ ഇതിൽ സിമെന്റ് പറ്റുകയും ഇരുമ്പ് കമ്പിയിൽ ചുരണ്ടി കളയുന്നത് പോലെ ചെയ്താൽ ഇവ സ്ക്രാച്ച് ആവുകയും ചെയ്യുന്നു.


മെയിൻ വാർക്ക തുടങ്ങുമ്പോൾ കൃത്യമായി തട്ട് അടിക്കുകയും. ഗുണനിലവാരം ഉള്ള കമ്പി തന്നെ ഉപയോഗിക്കുകയും വേണം. വയറിംഗ് പൈപ്പ് എവിടൊക്കെ പോയിന്റ് വേണം എന്ന് ചോദിച്ചു അവ ക്രമികരിക്കുക. പൈപ്പ് പൊട്ടി പോകാതെ പ്രത്യേകം നോക്കണം. വാർത്തതിന് ശേഷം പിന്നീട് കൃത്യമായി 15 ദിവസം വെള്ളം നനച്ചു കൊടുക്കുക. വാഴ കച്ചി, ചണച്ചാക്ക് എന്നിവ നനച്ചിട്ടാൽ നല്ലതായിരിക്കും. ചൂട് അടിച്ചു വാർപ്പ് പൊട്ടാതെ ഇരിക്കും. തട്ട് പൊളിച്ചു കഴിഞ്ഞു പരുക്കൻ ഇടുന്നത് നല്ലതാണ്.


വീടിന് ഭിത്തി തേക്കുന്നതിന് മുൻപ് വയറിംഗ് പൈപ്പ് കൺസീൽ ചെയ്യുക. ഭിത്തി തേച്ചതിന് ശേഷം പിന്നീട് പൊട്ടിച്ചു വയറിങ് ചെയ്യാതെ ഇരിക്കുക. ആവിശ്യത്തിന് ലൈറ്റ് പ്ലഗ് എന്നിവ നൽകുക. കുറച്ചു പോയിന്റ്കൾ അതായത് എ. സി, വാട്ടർ ഹീറ്റർ, ഇൻവെർട്ടർ ലൈൻ, പവർ പ്ലഗ് എന്നിവ മുൻ‌കൂർ ആയി ചെയ്തു വെയ്ക്കുക. പിന്നീട് ചെയ്യുന്നതിലും ലാഭം ആയിരിക്കും. പ്ലമ്പിങ് പൈപ്പ് ഭിത്തിയിൽ ഇടുന്നത് ഗുണനിലവാരം ഉള്ളവ ആയിരിക്കണം. പ്രതേകിച്ചു ബാത്‌റൂമിൽ ടൈൽ ഇട്ടതിനു ശേഷം ഇവ ലീക്ക് ആയാൽ ഇരട്ടിപ്പണി ആവും.


ടൈൽ, ഗ്രാനൈറ്റ് എന്നിവ പല വിലകളിൽ ലഭ്യമാണ്. ഇവ എത്ര അളവിൽ വേണം എന്ന് ചോദിച്ചു അവ വാങ്ങി പരിചയ സമ്പന്നർ ആയവരിൽ പണി ഏല്പിക്കുക. ഇതിന്റെ പണി അറിയാത്തവർ ആണ് ചെയ്യുന്നത് എങ്കിൽ ടൈൽ ഇടുന്ന ലെവലിൽ ആവില്ല. അതിന്റെ ഇടയിൽ വിടവുകളിലും കൃത്യമായി ഫിൽ ചെയ്യണം. അവസാനം വരുന്നത് പെയിന്റിംഗ് ആണ്. പുതിയ വീടുകൾ വൈറ്റ് കളർ ആണ് പൊതുവെ ആളുകൾ ഉപയോഗിക്കുന്നത്. ചിലർ ഭിത്തി മുഴുവൻ പുട്ടി ഇട്ട് ഫിനിഷ് ആക്കിയതിന് ശേഷം പെയിന്റ് ചെയ്യും. ചിലർ ഭിത്തി തേക്കുമ്പോൾ തന്നെ ഫിനിഷ് ചെയ്യും. പിന്നീട് പുട്ടി കൂടുതൽ ഉപയോഗിക്കാത്ത രീതിയിൽ.


എല്ലാവരുടെയും സ്വപ്നം നല്ല ഒരു വീട് പണിയുക എന്നതാണ്. എന്നാൽ വീട് പണിയുമ്പോൾ എന്തൊക്ക ശ്രദ്ധിക്കണം എന്ന് പലർക്കും അറിയില്ല. ഒരു തവണ പണിത് ശരിയായില്ല എങ്കിൽ പിന്നീട് ഇരട്ടിപണി ആവും. പണി മുഴുവൻ കഴിഞ്ഞത്തിന് ശേഷം വീടിന് ചുറ്റും ഉള്ള ഭാഗം ഈടി കെട്ടി എടുക്കാൻ ശ്രെദ്ധിക്കുക. ചിലവ് കുറഞ്ഞ രീതിയിലും വീട് പണിയാം. ഒരുപാട് പരിചയ സമ്പന്നർ ആയ തൊഴിലാളികൾ ഉള്ള നാട് കൂടിയാണ് നമ്മളുടേത് 

Post a Comment

Previous Post Next Post

Ads

Ads