കേന്ദ്ര സർക്കാരിന്റെ സബ്‌സിഡിയോടെ ഇനി സോളാർ വെക്കാം. എം. എൻ. ആർ. ഈ വഴിയാണ് സബ്‌സിഡി ലഭിക്കുന്നത്. നിലവിൽ ഓൺഗ്രിഡ് സിസ്റ്റത്തിന് ആണ് ലഭ്യമായത്. ഓൺഗ്രിഡ് സിസ്റ്റം നമ്മൾ ഉപയോഗിച്ച് ബാക്കി വരുന്ന വൈദുതി കെ. എസ്. ഈ. ബി പോലെയുള്ള സർക്കാർ നിലയത്തില്ലേക്ക് കൊടുക്കാം. യൂണിറ്റിന് തിരികെ പണമായി വർഷത്തിൽ ഒരിക്കൽ കിട്ടും. കൂടുതൽ ആളുകളും ഇപ്പോൾ ഇതിലേക്ക് മാറീതുടങ്ങുകയാണ്.
ബാറ്ററി ഉപയോഗിച്ചു ഉള്ള വലിയ യൂണിറ്റിന് മെയ്ന്റൻസ് കൂടുതലായിരിക്കും. ബാറ്ററി 5 വർഷം ഉപയോഗിക്കാൻ കഴിയുകയുള്ളു. അത് കൂടാതെ അതിൽ ബാറ്ററി വെള്ളം, വോൾട്ടേജ് മൂലം ഉണ്ടാവുന്ന ഇൻവെർട്ടർ ഡാമേജ് എന്നിവ ചിലവ് കൂടുതലായിരിക്കും. ഓൺഗ്രിഡ് സിസ്റ്റതോടൊപ്പം ഒന്നോ രണ്ടോ ബാറ്ററിയുടെ ചെറിയ ഇൻവെർട്ടർ സ്ഥാപിക്കുന്നത് ആയിരിക്കും ഉചിതം. ഓൺഗ്രിഡ് സിസ്റ്റം പൊതുവെ മെയ്ന്റൻസ് കുറവായിരിക്കും.
ഓൺഗ്രിഡ് സിസ്റ്റം ഇൻവെർട്ടർ കംപ്ലയിന്റ് കുറവായിരിക്കും. ഇതിൽ പാനൽ, ഡി.സി ഡിബി, എ സി ഡിബി, ഇൻവെർട്ടർ, രണ്ട് പിറ്റ് എർത്ത്, സോളാർ മീറ്റർ, ഐസൊലേറ്റർ എന്നിവ ഇതിൽ ഉണ്ട്. രണ്ട് ഡി. ബികൾക്കും സർജ് പ്രൊട്ടക്ഷൻ കൊടുത്തിട്ടുണ്ട്. ഇടിമിന്നൽ, ഓവർവോൾടേജ് എന്നിവയിൽ നിന്നും ഒരു പരിധി വരെ ഇവ സംരക്ഷണം നൽകും.രണ്ട് കിലോവാട്ട് മുതൽ ഇൻവെർട്ടർ ലഭ്യമാണ്.
ഇതിന്റെ പ്രവർത്തനം മുകളിൽ ഘടിപ്പിച്ച സോളാർ പാനലിൽ സൂര്യപ്രകാശം പതിക്കുന്നു തുടർന്ന് വൈദുതി ഉത്പാദനം അരംഭിക്കുന്നു. ഈ പാനലുകൾ ഫോട്ടോവോൾട്ടിക്ക് ആണ്. എൽ. ഈ. ഡി ബൾബ് പ്രവർത്തിക്കുന്നതിന് നേരെ വിപരീതമായി ഇവയുടെ പ്രവർത്തനം. അതായത് എൽ. ഈ. ഡി ബൾബുകളിലേക്ക് ഒരു ഊർജം കൊടുക്കുമ്പോൾ അവ പ്രകാശിക്കുന്നു.അതുപോലെതന്നെ സോളാർ പാനലിലേക്ക് ഊർജമായ സൂര്യപ്രകാശം പതിക്കുകയും ആ ഊർജത്തിൽ നിന്ന് വൈദുതി പ്രവഹിക്കുകയും ചെയ്യുന്നു. സോളാർ പാനലിൽ ധാരാളം സെല്ലുകൾ അടങ്ങിയിട്ടുണ്ട്. ഈ സെല്ലുകൾക്ക് മുകളിൽ ഗ്ലാസ് ആണ് ഉപരിതലം ആയി ഓപയോഗിക്കുന്നത്. ഈ ഗ്ലാസിൽ പൊടിയും പായലും പിടിക്കുമ്പോൾ ഇവ വൃത്തിയാക്കണം. പാനൽ 9 ഡിഗ്രി മുതൽ 13 ഡിഗ്രി ചായ്‌വിൽ ആണ് സ്ഥാപിക്കേണ്ടത്. തെക്കൻ ചായ്‌വിൽ ആണ് ഇവിടെ ആണ് സൂര്യൻ കൂടുതൽ സമയം നിൽക്കുന്നത്.
ഈ പാനലുകൾ ക്ലീൻ ചെയ്യാൻ പറ്റുന്നവിധം വേണം അതിന്റെ സ്‌ട്രക്ച്ചർ പണിയുവാൻ. ഉയരം കൂടിയവക്ക് കേറി നിന്ന് കഴുകാൻ പാകത്തിൽ നടപ്പാതയും നിർമിക്കണം. വെള്ളം കൃത്യമായി ഒഴുകി പോവണം. സ്‌ട്രകച്ചർ രണ്ട് കോട്ട് പെയിന്റ് അടിക്കുകയും ഇവ തുരുമ്പിക്കാതെ നോക്കുകയും വേണം. മരങ്ങളുടെ ഷെയ്ഡ് ഉണ്ടാവാൻ പാടില്ല അത്‌പോലെ പാനലിൽ ഭാരം ഉള്ള ഒരു വസ്തുവും വന്നു വീഴാൻ പാടില്ല. ഗ്ലാസ് പ്രതലത്തിന് പുറമെ ഇവക്ക് ഉള്ളിലെ സെല്ലുകളും നേർത്തത് ആണ്
രണ്ട് തരത്തിൽ ഉള്ള പാനലുകൾ ആണ് ഉള്ളത് മോനോക്രിസ്റ്റലിന് പോളിക്രിസ്റ്റലിന്. മോനോയാണ് ഓൺ ഗ്രിഡിൽ കൂടുതലായി ഉപയോഗിക്കുന്നത്. മോനോയിൽ തന്നെ ഹാഫ് കട്ട് പാനലും ബൈഫേഷ്യൽ പാനലും ഉണ്ട്. ഹാഫ് കട്ട് പാനല് രണ്ട് സെക്ഷൻ സെല്ലായി തിരിച്ചിട്ടുണ്ട്. ഇവ കൂടുതലും ഷെയ്ഡ് ഉള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്നു. ബൈഫേഷ്യൽ പാനൽ സെല്ലുകൾക്ക് മുകളിലും താഴെയും ഗ്ലാസ് പ്രതലം ആയിരിക്കും. ഇവ പ്രകാശം താഴേക്ക് ചെന്ന് തട്ടി പ്രതിഫലനം ഉണ്ടാവുന്നു.ഇവക്ക് കൂടുതൽ യൂണിറ്റ് കറന്റ് ഉൽപാധിപ്പിക്കാൻ കഴിയും.
ഓൺഗ്രിഡ് സിസ്റ്റം സോളാർ പാനലിൽ നിന്നും സൂര്യ പ്രകാശം തട്ടി അവയിലെ സെല്ലുകളിൽ നിന്ന് വൈദുതി പ്രവഹിക്കുന്നു. ഈ വൈദുതി ഡി.സി(ഡയറക്റ്റ് കറന്റ്)ആയിരിക്കും. സോളാർ പാനലിൽ നെഗറ്റീവ് പോസിറ്റീവ് ടെർമിനൽ ഉണ്ടായിരിക്കും. നമ്മൾ എത്ര കിലോ വാട്ട് ആണോ വെയ്ക്കുവാൻ ഉദ്ദേശിക്കുന്നത് അതിന് അനുസരിച്ചു പാനൽ സെറ്റ് ചെയ്യണം. സ്റ്റിറിങ് കളായി സീരിയസ് കണക്ഷൻ ആണ് ഇവ കണക്ട് ചെയ്യേണ്ടത്. പാനലിൽ നിന്ന് ഡി. സി ഡിബി വരെ ഡിസി കേബിൾ തന്നെ ഉപയോഗിക്കുക. മുകളിൽ പാനൽ സ്‌ട്രക്ച്ചർ എർത് ചെയ്യാൻ പ്രതേകം ശ്രദ്ധിക്കണം. ഡി സി ഡീബിയിൽ എത്തിയ കറന്റ് അത് വഴി ഇൻവെർട്ടറിൽ പ്രവേശിക്കുകയും. ഇൻവെർട്ടർ അതിനെ കൺവെർട്ട് ചെയ്തു എ സി കറന്റ് ആക്കുന്നു. ഇത് എ സി ഡീബിയിൽ കയറി പിന്നീട് സോളാർ മീറ്ററിൽ എത്തി അവിടെ നിന്നും ഒരു ഐസൊലേറ്റർ വഴി കെ എസ് ഈ ബി മീറ്റർ ബോക്സിൽ എത്തണം. ഇവിടെ ഉള്ള ഫ്യൂസിൽ ഫെയ്സും ന്യൂട്ടലിൽ ന്യൂട്രലും കണക്ട് ചെയ്യണം.
ഇൻവെർട്ടർ ഭാഗത്തു രണ്ട് ദീബികൾക്കും എർത് കൊടുക്കണം.10 കിലോവാട്ടിന് മുകളിൽ ഉള്ളവക്ക് ലൈഗ്റ്റിനിംഗ് അറസ്റ്റർ സ്ഥാപിക്കണം. എർത് വാല്യൂ ന്യൂട്രൽ ടു എർത് 0.5 താഴെ ആയിരിക്കണം. സോളാർ മീറ്ററിൽ നമ്മൾ ഉത്പാധിപ്പിച്ച മുഴുവൻ യൂണിറ്റും കാണിക്കും. കെ എസ് ഈ ബി സ്ഥാപിക്കുന്ന നെറ്റ് മീറ്ററിൽ ആണ് നമ്മൾ അങ്ങോട്ട് കൊടുത്ത വൈദുതിയും ഇങ്ങോട്ട് എടുത്തതും അറിയാൻ കഴിയുന്നത്. ഇവ റീഡിങ് നമ്മുക്ക് കൃത്യമായി എടുക്കാൻ കഴിയും.
ഇന്ത്യയിൽ ഒരുപാട് സ്ഥാപനങ്ങളും വീടുകളും ഇത്തരം പ്ലാന്റ് സ്ഥാപിക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ സോളാർ ഒരുപാട് പ്രോത്സാഹനം കൊടുക്കുണ്ട്. പ്രകൃതിക്ക് ഒരു കോട്ടവും സംഭവിക്കുന്നില്ലാത്തതിനാൽ സുരക്ഷിതം ആണ്. സോളാർ കൂടുതൽ ഉപയോഗിക്കുന്ന വഴി വൈദുതി കൂടുതൽ ഉത്പാധിപ്പിക്കുകയും. വാഹനങ്ങൾ ഇലക്ട്രിക്കിലേക്ക് മാറി പെട്രോൾ ഉപയോഗം കുറയുകയും ചെയ്യുന്നു. ഇന്ത്യ പോലുള്ള രാജ്യത്തിനു ഇത് ഒരുപാട് ആശ്വാസം ആകും. കൂടുതൽ ആളുകളും ഇത് വെക്കാൻ മടിയാണ്. കറന്റ് പോയി കഴിഞ്ഞാൽ ഇത് പ്രവർത്തിക്കില്ല. കാരണം കറന്റ് പോകുന്ന സമയത്തു ലൈനിലേക്ക് വൈദുതി പ്രവേശിക്കാൻ പാടില്ല. ഇത്തരത്തിൽ കട്ട് ഓഫ് ആകുന്ന ഇൻവെർട്ടർ ആണ് ഇവ. ഇതിന്റെ ഒരു പോരായ്മയും ഇതാണ്. ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ചു ഇത് ഒരു പരിധി വരെ തടയാം. ഇപ്പോൾ ഒരുപാട് ഏജൻസി ഇത്തരം വർക്ക് ചെയ്തു കൊടുക്കുണ്ട്. കൃത്യമായി സർവീസ് തരുന്ന കമ്പനിക്ക് വർക്ക് കൊടുക്കുക. ഇതിന്റെ പേപ്പർ വർക്ക് ഉൾപ്പെടെ ചെയ്തു ഫുൾ യൂണിറ്റ് സെറ്റ് ചെയ്തു അവർ നിങ്ങൾക്ക് തരും
© Renjith Kulathur
Post a Comment