മഴ എത്തുമ്പഴേ പലർക്കും മടിയാണ്. പ്രതേകിച്ചു യാത്ര ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണെങ്കിൽ. ബസിൽ കേറിയാൽ മഴ പെയ്തുകഴിയുമ്പോൾ ഷട്ടർ ഇട്ടു കഴിഞ്ഞാൽ പിന്നെ ഇറങ്ങുന്ന സ്റ്റോപ്പ് കാണാൻ കഴിയില്ല. പിന്നെ മൊത്തത്തിൽ ഒരു പേടിയാകും.
അത് പോലെ തന്നെ ബൈക്കിൽ പോകുന്നവർ പെട്ടന്ന് മഴ പെയ്താൽ പിന്നെ മുഴുവൻ നനയും. കോട്ട് ഉപയോഗിച്ചാലും നല്ല മഴ ആണേൽ നനയും. ചിലർക്ക് മഴ പ്രശ്നം അല്ല നനഞ്ഞു പൊയ്ക്കോളൂ. മറ്റു ചിലർക്ക് വെള്ളം കണ്ടാൽ പിന്നെ പനി പിടിക്കും. വീട്ടിൽ പ്രതേകിച്ചു പണിയൊന്നും ഇല്ലാത്തവർ കിടന്നുറങ്ങും.
മഴ ഉള്ള സമയത്തു നമ്മൾ വിചാരിക്കും ഇത് മാറി വെയിൽ വന്നാൽ മതിയെന്ന്. വെയിൽ എത്തുമ്പോൾ നേരെ തിരിച്ചു ആയിരിക്കും.മറ്റു ചിലരാക്കട്ടെ നേരെ ചായ കടയിൽ പോകും. വീട്ടിൽ ആണേൽ ചായെയും കടിയും ഒപ്പം ഒരു പാട്ട് ഒക്കെ വെച്ച് ഇരിക്കും. ചിലർക്ക് ആകട്ടെ വെള്ളം ദേഹത്തു വീഴുന്നത് പോലും അലർജി ആണ്. നമ്മക്കെല്ലാവർക്കും ഒരുപാട് മഴ ഓർമ്മകൾ ഉണ്ടാവുമല്ലോ
Post a Comment