നമ്മൾ പല ഇടത്തും ഇത് പോലെ ഉള്ള ആളുകളെ കണ്ടിട്ടുണ്ടാകും. സാഹചര്യം മൂലം പണി എടുക്കാൻ കഴിയാതെ ആളുകൾ. എന്തേലും കാരണത്താൽ അനാഥർ ആയവർ ആയിരിക്കാം. പലപ്പോളും ഇവർ സമൂഹത്തിൽ ഒറ്റപെട്ടു നില്കുന്നത് കാണാം.
പലരുടെയും മുന്നിൽ കൈനീട്ടി കിട്ടുന്ന പണം കൊണ്ടാണ് ആഹാരം കഴിക്കുന്നത്. ചിലർ ആരോടും ചോദിക്കില്ല പിന്നെ ആരെങ്കിലും ഭക്ഷണം കൊടുത്താൽ കഴിക്കും. പകൽ സമയം നല്ല അലച്ചിലും രാത്രി ഏതെങ്കിലും കട തിണ്ണയിൽ കിടന്നു ഉറക്കവും. ജീവിതം ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് മുൻപോട്ട് പോകുന്നു. നാളെയെ പറ്റി ഓർക്കേണ്ട, പ്രതേകിച്ചു ലക്ഷ്യങ്ങൾ ഒന്നും തന്നെയില്ല.
നമ്മൾ പലപ്പോഴും ഇത്തരക്കാർ കൈനീട്ടുമ്പോൾ പൈസ കൊടുക്കാറുണ്ട്. ചിലർ കൊടുക്കാറില്ല. ആരോഗ്യം ഉണ്ടായിട്ടും ജോലി എടുക്കാതെ ക്യാഷ് ചോദിക്കുന്ന ആളുകളും ഉണ്ട്. ഇവർ ഇത് മറ്റു പല ആവിശ്യത്തിനും ഉപയോഗിക്കും. ഒരു ദിവസം ഒരാളെ എങ്കിലും നമ്മൾ കാണാതെ പോവില്ല. ട്രാഫിക് സിഗ്നലിൽ കച്ചവടം നടത്തി ജീവിക്കുന്നവരും ഉണ്ട്
Post a Comment