ആളുകൾ എന്ത് പറയും എന്നതിൽ അല്ല. നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതിൽ ആണ് കാര്യം. നമ്മൾ നമ്മളായി ഇരിക്കുക. വേറെ ഒരാളെ പോലെ ആവാൻ ശ്രമിക്കാതിരിക്കുക. സ്വഭാവ രൂപീകരണം ചെറുപ്പം മുതലേ വളർത്തി എടുക്കുക.
നമ്മൾ പലയിടത്തും സഞ്ചരിക്കുന്നവർ ആയിരിക്കും. പല ആളുകളോട് സംവദിക്കേണ്ടി വരും. ഒരാളോട് എങ്ങനെ സംസാരിക്കണം എന്ന് സമൂഹം നമ്മളെ പഠിപ്പിക്കും. ഒരു പരിചയം ഇല്ലാത്ത ഒരാളോട് സംസാരിക്കുമ്പോൾ ആണ് ശരിക്കും ആശയവിനിമയം പൂർണമാവുന്നത്. ഇന്ന് സോഷ്യൽ മീഡിയയുടെ വരവോട് കൂടി സ്വഭാവ രൂപീകരണം ഏറെ കുറെ കുറഞ്ഞു
നമ്മൾ വേറെ ഒരാളോട് സംസാരിക്കുമ്പോഴും നമ്മുടെ മനസ്സിൽ ഉള്ള കാര്യം അവരോട് പറയുമ്പോഴും നല്ല ആശ്വാസം കിട്ടും. ആശയവിനിമയം പഠിപ്പിക്കുന്ന ആളുകളും ഇന്ന് ഉണ്ട്. നമ്മുടെ സമൂഹം ഇക്കാര്യത്തിൽ താഴോട്ട് പോയി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. നമ്മളെ പറ്റി ആര് എന്ത് പറയുന്നു എന്ന് നോക്കാതെ നമ്മളെ മനസിലാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോവുക
Post a Comment