ആശയവിനിമയം പ്രധാനപെട്ട ഒരു ഘടകം ആണല്ലോ. പരിചയം ഉള്ള രണ്ട് ആളുകൾ തമ്മിൽ വിനിമയം നടത്തുന്നതിനേക്കാൾ ഉപരി ഒരു പരിചയവും ഇല്ലാത്ത ഒരാളുമായി സംവദിക്കുമ്പോൾ ആയിരിക്കും. സമൂഹത്തിൽ ഒട്ടേറെ ആളുകളെ നാം ദിനംപ്രതി കാണാറുണ്ടല്ലോ.
ആശയവിനിമയം സംസാരിക്കാൻ കഴിയാത്ത ആളിനോട് നമ്മൾ അംഗ്യ ഭാഷയിൽ സംസാരിക്കാറുണ്ട്. പലപ്പോഴും ഇത്തരക്കാർ സമൂഹത്തിൽ ഒറ്റപെട്ടു പോകാറുണ്ട്. പലർക്കും അവരുടെ ആശയവിനിമയം മനസിലാകാതെ പോകാറുണ്ട്. ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് എടുക്കാൻ കണ്ടക്ടറിനെ അംഗ്യഭാഷയിലോ അല്ലെങ്കിൽ എഴുതിയോ കാണിക്കണം. എങ്കിലേ അവർക്ക് മനസ്സിലാവൂ. മാസ്ക്ക് മുഖത്തു വെച്ചു നടന്ന സമയം മുഴുവനും ഇത്തരക്കാർക്ക് ബുദ്ധിമുട്ട് ആയിരുന്നു. എതിരെ ഉള്ള ആളിന്റെ ചുണ്ട് അനക്കം കാണാൻ കഴിയില്ല എന്നത് ആയിരുന്നു വെല്ലുവിളി
നമ്മൾ ഒരു വാഹനം ഓടിക്കുമ്പഴും ആശയവിനിമയം പ്രധാന ഘടകം ആകാറുണ്ട്. പരസ്പരം ഉള്ള വിനിമയം ആണ് മറ്റൊരു വാഹനത്തിന്റെ ദിശ മനസിലാവുന്നത്. വാഹനം എങ്ങോട്ട് തിരിയുന്നു എന്നൊക്കെ ഇതിൽ നിന്നും മനസിലാക്കാം. സോഷ്യൽ മീഡിയ ആശയവിനിമയ രംഗത്തു കുതിച്ചുയരുന്നു. ആളുകൾ പരസപരം നേരിട്ട് കണ്ടു സംസാരിക്കുന്നത് പോലെ വിനിമയം ഇവിടെ നടക്കാറില്ല
Post a Comment