മിക്ക സ്ഥലങ്ങളിലും ക്ഷേത്രങ്ങളോട് ചേർന്നാണ് ആൽമരം കാണാൻ സാധിക്കുന്നത്. ചില കവലകളിലും തണൽ മരമായി ഇവ കാണാറുണ്ട്. ഇപ്പോൾ മിക്ക മരങ്ങളും മുറിച്ചു മാറ്റുകയാണ്. റോഡിനു വീതിക്കൂട്ടുമ്പോൾ ഇവ തടസ്സമാവും
ഒട്ടേറെ ആളുകളെ വലിയ ചൂടിൽ നിന്നും സംരക്ഷണം നൽകുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുന്നു. ഇതിന് കീഴിൽ ഇരിക്കുന്ന ആളിന് നല്ല ശുദ്ധ വായുവും നൽകുന്നു. ക്ഷേത്രത്തിൽ ആൽമരത്തിന് ചുവട്ടിൽ വിഗ്രഹ ആരാധന നടത്തുന്നുണ്ട്. വർഷങ്ങൾ ഇവക്ക് ആയുസ്സ് ഉണ്ട്. ആൽത്തറ കെട്ടി ഈ മരങ്ങൾ ഇന്നും സംരക്ഷിച്ചു പോകുന്നു.
ആൽമരത്തിന്റെ ആൽത്തറയിൽ ഒരുപാട് ആളുകൾ വിശ്രമിക്കാൻ എത്തുമ്പോൾ ധാരാളം കഥകൾ മര മുത്തശ്ശിക്ക് കേൾക്കാൻ കഴിയും. പലരും പല കഥകൾ കൂട്ടം കൂടിയിരുന്നു പറഞ്ഞു ചിരിക്കുന്നതും ഇവിടെയാണ്.
Post a Comment