നമ്മുടെ ഒക്കെ മുന്നിൽ കുറച്ചു സമയം മാത്രമേ ഉള്ളൂ. പലതും ചെയ്തു തീർക്കാൻ കാണും അല്ലെ. സമയം ചില നേരത്ത് സാവധാനവും ചിലപ്പോൾ വേഗതയിലും പോകും.നമ്മൾ ചെയ്യുന്ന പ്രവർത്തിക്ക് അനുസരിച്ചു ആയിരിക്കും പലപ്പോഴും സമയം കടന്നു പോകുന്നത്
പല കാര്യങ്ങളും ചെയ്തു തീർക്കാൻ സമയം ഉണ്ടെങ്കിലും ചിലർക്കു മടിയാണ്. പിന്നെ ചെയ്യാം എന്ന് കരുതും. എന്നാൽ മറ്റു ചില ആളുകൾ കൃത്യമായി സമയ ചിറ്റയോടെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകും. ചിലർക്ക് ആകട്ടെ സമയം തികയാത്ത പ്രശ്നവും ഉണ്ട്. ജോലിക്ക് പുറമെ സൈഡ് ബിസിനസ് ചെയ്യുന്ന ആളുകൾ ആണ് കൂടുതലും ഇത്തരക്കാർ
ഇടക്കിടക്ക് കയ്യിലെ വാച്ചിൽ സമയം നോക്കുന്നവരും ഉണ്ട്. കയ്യിൽ വാച്ച് ഇല്ലാത്തവർ ഉള്ളവരോട് ചോദിച്ചോണ്ടിരിക്കും.പണ്ട് ഉള്ള ആളുകൾ നിഴൽ നോക്കിയാണ് സമയം അറിഞ്ഞിരുന്നത്. പല രാജ്യങ്ങളിൽ സൂര്യൻ ഉദിക്കുന്നതിന് അനുസരിച്ചാണ് സമയം നിശ്ചയിച്ചിട്ടുള്ളത്. സമയം തീരെ കളയാൻ കഴിയില്ല എന്ന് നമ്മൾ മനസിലാക്കണം
Post a Comment