വാഹനങ്ങൾ കൂടുതലും ഇപ്പോൾ ഇലക്ട്രിക് ആക്കുകയാണല്ലോ. അതിനാൽ പ്രകൃതിക്ക് ഹാനികരം ആയ ഒന്നും സംഭവിക്കുന്നില്ല. മൊത്തത്തിൽ പരിസ്ഥിതി സൗഹാർദ്രമായി പോകുന്നു. ഇപ്പോൾ വീടുകളിലും സോളാർ നിലയം സ്ഥാപിക്കാൻ തുടയിരിക്കുന്നു.
ഇത്തരം നിലയം സ്ഥാപിക്കുന്ന വഴി നമ്മുക്ക് ആവിശ്യം ഉള്ള വൈദുതി വീട്ടിൽ തന്നെ ഉൽപാതിപ്പിക്കാൻ കഴിയുന്നു. ബാക്കി വരുന്ന കറന്റ് കെ എസ് ഈ ബി ലൈനിൽ കൊടുക്കാം. വീട്ടിൽ ഇലക്ട്രിക് കാർ ഉണ്ടെങ്കിൽ അതും ചാർജ് ചെയ്യാം. പെട്രോൾ ലാഭവും ആവും മലിനീകരണം ഉണ്ടാവുകയും ഇല്ല. ഒട്ടേറെ ആളുകൾ ഇത്തരം നിലയം ഉപയോഗിക്കുന്നു.
പലയിടത്തും കൽക്കരി ഉപയോഗിച്ചു ആണ് വൈദുതി ഉൽപാദിപ്പിക്കുന്നത്. ഇതിന് ഷാമം വരുമ്പോൾ വൈദുതി തടസ്സം ഉണ്ടായേക്കാം. വീട്ടിൽ സോളാർ ഉപയോഗിക്കുന്ന വഴി ഇതിന് ഒരു പരിഹാരം ആവും. കുറച്ചു നാളുകൾ കഴിയുമ്പോൾ സോളാർ എനർജി കൂടുതൽ വ്യാപിക്കും എന്ന് പ്രതീക്ഷിക്കാം. സൂര്യ പ്രകാശം സുലഭം ആയി കിട്ടുന്ന ഇന്ത്യയിൽ എന്തുകൊണ്ടും അനുയോജ്യമാണ് സോളാർ. ഇത്തരം എനർജി പ്രോത്സാഹനം നമ്മൾ കൊടുക്കണം
Post a Comment