എല്ലാവരുടെയും ഇടയിലും ഓടിയെത്തുന്ന മുഖം ആയിരിക്കും ഷോറൂം സ്റ്റാഫിന്റെ. പ്രതേകിച്ചു സെയിൽസിൽ നിക്കുന്ന ആളാണെങ്കിൽ പറയണ്ടല്ലോ. അവർ പറയുന്നത് കേട്ട് അവരെ വിശ്വസിച്ചു ആണല്ലോ വണ്ടി എടുക്കുന്നത്.
ഒരു കമ്പനിയിൽ നിൽക്കുമ്പോൾ ഒട്ടേറെ സമ്മർദ്ദം ഉണ്ടാവും. ഇതൊക്കെ അതിജീവിച്ചു വേണം മുന്നോട്ട് പോകാൻ. ഒരു വണ്ടി വിറ്റാൽ തീർന്നില്ല. ഇവർ അത് കഴിഞ്ഞു വണ്ടി സെർവിസിനെ കൊണ്ട് വരും. പിന്നെ എന്തേലും ചെറിയ കംപ്ലയിന്റ് വന്നാൽ ഓഫീസിൽ എത്തി ചിലർ നല്ല കലഹം ഉണ്ടാക്കും. ഓരോ ആളുകൾക്കും സ്വഭാവം വ്യത്യാസം ആണല്ലോ. ജോലിയിൽ ആത്മാർത്ഥ അത് നിർബന്ധം ആണ്
ഒട്ടേറെ ആളുകൾ പരിചയത്തിൽ ഉണ്ട്. പുതിയ വാഹനം വാങ്ങിച്ചവർ വേറെ ആർകെങ്കിലും വേണമെങ്കിലും ഉടനെ നമ്മളെ വിളിക്കും. എല്ലാവരും അവരുടെ സ്വപ്ന വാഹനം ബുക്ക് ചെയ്യാൻ എത്തുമ്പോൾ വളരെ സന്തോഷത്തിൽ ആയിരിക്കും. പുതിയ അദിതി എത്തുന്നതാണ് ചെറു ചിരി എപ്പഴും മുഖത്തു കാണുന്നത്. അവസാനം വണ്ടിയുടെ താക്കോൽ കസ്റ്റമറുടെ കയ്യിൽ കൊടുക്കുമ്പോൾ നമുക്കും വളരെ സന്തോഷം ആവും. അവരുടെ കയ്യിൽ പ്രാർത്ഥിച്ചു കൊണ്ട് താക്കോൽ കൈമാറും
Post a Comment