സ്കൂളിൽ പഠിക്കുന്ന കാലത്തു ഒരു തവണ എങ്കിലും ടൂർ പോയിട്ട് ഉള്ളവർ ആയിരിക്കും നമ്മൾ. ഓരോ തവണ ക്ലാസ്സിലെ ടീച്ചർ വന്നു ടൂറിന്റെ കാര്യം പറയുമ്പോൾ അപ്പോൾ തൊട്ട് വീട്ടിൽ ബഹളം തുടങ്ങും. എങ്ങനെ എങ്കിലും സമ്മതിപ്പിക്കും. ഒരു ടൂറിന് എങ്കിലും പോയവർ ആയിരിക്കും മിക്കവാറും.
വിനോദയാത്ര നമ്മൾക്ക് പ്രത്യേക സന്തോഷം തരും. പുതിയ സ്ഥലങ്ങൾ, പുതിയ കാഴ്ചകൾ, പുതിയ ആളുകൾ, ഭക്ഷണം എന്നിവ കിട്ടും. കൂട്ടുകാരും ഒത്ത് പാടിയും ആടിയും ഒരു യാത്ര. നമ്മൾ ചിലപ്പോൾ ആദ്യം ആയിട്ടായിരിക്കും വീട് വിട്ട് ഇത്ര ദൂരം പോകുന്നത്. അത് കൂടാതെ കേരളം കഴിഞ്ഞു വേറെ ഒരു സംസ്ഥാനത്ത് ചെല്ലുന്നതും ആദ്യം ആയിരിക്കും.
എല്ലാം കഴിഞ്ഞു തിരിച്ച് എത്തുമ്പോൾ പെട്ടന്ന് തീർന്നതായി മനസിൽ ഓർക്കും. വീട്ടിൽ നിന്ന് കിട്ടിയ പൈസ മുഴുവനും തീർന്നു കാണും. കുറെ സാധനം ഒക്കെ ആയി വീട്ടിൽ എത്തും. വീട്ടിൽ എത്തി കഥകൾ ഓരോന്ന് ആയി പറയും. നമ്മുടെ സന്തോഷം അവരുമായി പങ്കു വെയ്ക്കും
Post a Comment