ഫോട്ടോഗ്രാഫി ഫാഷൻ ആയിട്ടും ഉപജീവനം ആയിട്ടും കൊണ്ട് നടക്കുന്നവർ ഒരുപാട് ആളുകൾ ഉണ്ട്. കൂടുതലായും വിവാഹ ഫോട്ടോ എടുക്കുന്നതിനുള്ള സ്റ്റുഡിയോ ആണ് കൂടുതൽ ഉള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതലും വ്യത്യസ്തമായ ഫോട്ടോഗ്രാഫമാരാണ്.
നമ്മളുടെ പഴയ ജീവിതം ഒപ്പിയെടുത്തു കുറെ നാളുകൾ കഴിഞ്ഞു ഇത് കണ്ടാൽ രൂപ മാറ്റം അറിയാനും സാധിക്കും. പണ്ട് കറുത്ത തുണി കൊണ്ട് മൂടിയാണ് ഫോട്ടോ എടുത്തിരുന്നത്. പിന്നീട് ഫിലിം ഇടുന്ന ക്യാമറ എത്തി. ഇത് വഴി ഫിലിം കഴുകി ഫോട്ടോ എടുക്കാമായിരുന്നു. ഇത്തരം ഫോട്ടോ പെട്ടന്ന് കേടാകും. ഇപ്പോൾ ഡിജിറ്റൽ യുഗത്തിൽ എല്ലാം മാറി മറിഞ്ഞു.
ഒരു ഫോട്ടോ എടുത്താൽ നല്ല വ്യക്തയിൽ കിട്ടാൻ തുടങ്ങി. ഡിജിറ്റൽ ആൽബം വിപണി കീഴടക്കി.5 മിനിറ്റിൽ ഫോട്ടോ ഇപ്പോൾ കയ്യിൽ കിട്ടും. കൂടാതെ വിവാഹചിത്രങ്ങൾ പണ്ട് കിട്ടിയിരുന്നത് ഒരുമാസം എടുത്താണ്. ഇപ്പോൾ അത് മിനിറ്റകൾക്ക് ഉള്ളിൽ അവർ നമ്മുടെ ഫോണിൽ അയച്ചു തരും. ഒരുപാട് ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.
Post a Comment