നാട്ടിൽ ഇപ്പോൾ കോഴികളെ കൊണ്ട് നടക്കാൻ കഴിയില്ലല്ലോ. മിക്കയിടത്തും കാണും ഇതുപോലെ ആളുകൾ. പെണ്ണുങ്ങൾ എവിടെ ഉണ്ടോ അവിടെല്ലാം ഇവരുടെ സാനിധ്യം കാണും. ഒരാളെ മാത്രം വളക്കാൻ അല്ല എല്ലാവരും ഉണ്ടെങ്കിൽ സന്തോഷം. സമയം പോകാൻ ഇതിൽ കൂടുതൽ വേണോ.
നമ്മുടെ കഥയിലെ നായകൻ ഇത്തരത്തിൽ ഒരാളാണ്. ആള് ശുദ്ധൻ ആണെങ്കിലും സ്വഭാവം ഇങ്ങനെ ആയിരിക്കും. ഒരേസമയം ഒന്നിലധികം പ്രണയം കാണും. പ്രതേകിച്ചു ഒരു ജോലി കാണില്ല. ആളുകളെ പറ്റിക്കുന്ന പരുപാടി ഒന്നും കാണില്ല. പക്ഷെ തിരിച്ചു പറ്റിക്കപെട്ടേക്കാം. അല്ലെങ്കിൽ നല്ല തേപ്പ് കിട്ടാം. ചിലർക്ക് ഇതൊക്കെ ശീലം ആണ്.
ഒരാളെ പ്രണയിക്കുന്നവർക്ക് മാത്രമേ വിഷമം കാണൂ. ചിലർ ഇത്തരത്തിൽ സാമൂഹ്യ വിരുതർ ആവുന്നവരും ഉണ്ട്. നല്ല ഉദ്ദേശം ആയിരിക്കില്ല. അങ്ങനെ ഒരുപാട് ആളുകളെ പറ്റിക്കുന്നുണ്ട്. പ്രണയം പല സമയത്തു പല വികാരത്തിൽ എത്തിപ്പെടാറുണ്ട്. നമ്മളുടെ ഒക്കെ ഫ്രണ്ട്‌സ് ഗ്യാങ്കിൽ ഇത്തരത്തിൽ ഒരു കോഴി ചങ്ക് കാണുമല്ലോ. കോഴി എന്ന് പറയുമ്പോൾ അവനെ ഓർമ വരും. കോഴി കറി കഴിക്കുമ്പഴും ഇതേ അവസ്ഥ
Post a Comment