സാധാരണകാരനെ ഇന്ന ജോലി എന്നൊന്നും ഇല്ലല്ലോ. എന്ത് ജോലി ചെയ്താലും ജീവിക്കണം. നാണക്കേടും നാറ്റവും ഒന്നും നോക്കാതെ നേരെ ഇറങ്ങി മീൻ കച്ചവടത്തിന്. തുടക്കം ലാഭം അല്ലെങ്കിലും പിന്നീട് മെച്ചപ്പെട്ടു
എന്ത് ജോലി ചെയ്യുന്നു എന്നതിൽ അല്ല എങ്ങനെ ചെയ്യുന്നു എന്നതിൽ ആണ് കാര്യം. നമ്മൾ ഒരു കടയിൽ ചെന്നാൽ ആ കടക്കാരൻ നമ്മളോട് എങ്ങനെ ഇടപെടും എന്നതിൽ ആണ് കാര്യം. നമ്മളോട് വളരെ ദേഷ്യത്തിൽ സംസാരിച്ചാൽ വീണ്ടും ആ കടയിൽ ചെല്ലാൻ മടിക്കും. വേറെ കട ഒന്നും ഇല്ലെങ്കിലേ പിന്നെ ആ കടയിൽ ചെല്ലൂ.ഇത് കച്ചവടത്തെ ബാധിക്കും.
തന്റെ മീൻകച്ചവടത്തിലും അയാൾ നല്ല കസ്റ്റമർ സർവീസ് കൊടുത്തു. ആളുകൾ കൂടുതൽ പേർ കടയിൽ എത്തി. നല്ല ഗുണനിലവാരം ഉള്ള മീനുകൾ ആയിരുന്നു ഇവിടെ വില്പന. ഇത് ഒരു ബിസിനസ് ആയി വളർന്നു. ദാരിദ്രത്തിന്റെ അങ്ങേ അറ്റത്തിൽ നിന്നും അയാൾക്ക് ജീവിതത്തിലേക്ക് കേറാൻ സാധിച്ചു.ആത്മാർത്ഥമായി അധ്വാനിച്ചാൽ എന്തും നമ്മൾക്ക് നേടാൻ കഴിയും
Post a Comment