ദിവസേന നമ്മൾ എഴുന്നേറ്റു കഴിയുമ്പോൾ ഒരു ചായ പതിവ് ആണ്. ചിലർ പല്ല് തേക്കുന്നതിന് മുൻപ് ഇത് അകത്താക്കും. ചിലരാകട്ടെ ഇടക്കെല്ലാം പോയി കുടിക്കും. ചായ പ്രത്യേക ഒരു ഊർജം കിട്ടും.
ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഇതൊക്കെ ഒഴിവാക്കിയ ഒരാളുടെ കഥ ആണ്. ചായ, കാപ്പി ഇതൊന്നും കഴിക്കാറില്ല. ചെറുപ്പം തൊട്ട് ഇതൊന്നും ഉപയോഗിക്കില്ല. വേറെ ഒരാൾ കുടിക്കുന്നത് കണ്ടാലും കൊതി പോലും തോന്നാറില്ല. ചിലപ്പോൾ അങ്ങനെ ശീലിച്ചത് കൊണ്ടാവും. പലയിടത്തും നിന്നും ചായയും പലഹാരവും കൊടുക്കുമ്പോൾ ചായ മാറ്റി വെച്ചിട്ട് പലഹാരം കഴിച്ചുകൊണ്ട് ഇരിക്കും.
ഇപ്പോൾ പല തരത്തിൽ ചായകൾ ലഭ്യമാണ്. അത് കൂടാതെ വഴി നീളെ ചെറിയ ചായ കടയും ഉണ്ട്. കൂടുതലും തമിഴ് നാട്ടുകാർ ആണ് ഇവിടെ ചായയും കടിയും ഉണ്ടാക്കി റോഡ് സൈഡിൽ വക്കുന്നത്. ജോലി കഴിഞ്ഞു സ്ഥിരം ഒരു ചായ കടയിൽ കേറുന്ന ഒരുപാട് ആളുകൾ ഉണ്ടാവും. ചായക്ക് അങ്ങനെ വേറിട്ട ഒരുപാട് കഥകൾ ഉണ്ട്
Post a Comment