ജീവിതത്തിൽ നമുക്ക് പണത്തിനു എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ആദ്യം കൂട്ടുകാരോടോ പരിചയകാരോട് ചോദിക്കുമല്ലോ. സാമ്പത്തികം എന്നത് സ്ഥിരമായി കയ്യിൽ നിൽക്കുന്ന ഒന്നല്ലല്ലോ. നമ്മുടെ കയ്യിൽ പണം ഉണ്ടെങ്കിൽ സഹായിക്കുക. സഹായിക്കുന്നത് പോലെ തന്നെ പണം തിരികെ കൊടുക്കുകയും ചെയ്യുക.
കടം മേടിച്ചു അത് ചോദിച്ചു വിളിക്കുമ്പോൾ പലരും തർക്കത്തിൽ എത്താറുണ്ട്. പിന്നീട് മിണ്ടാതെ ആവും. ഇതിന്റെ പേരിൽ സൗഹൃദം ഇല്ലാതാകും. എല്ലാവരും കഷ്ടപ്പെട്ടിട്ട് ആണല്ലോ ജീവിക്കുന്നെ. മിക്ക ആളുകളും ദിവസകൂലിക്ക് ആണ് ജോലി ചെയ്യുന്നത്. കൂടാതെ ചിട്ടി, ലോൺ എന്നിവയും കാണും. ഇതെല്ലാം അടക്കുമ്പോൾ പോക്കറ്റ് കാലി ആവും.
പലരുടെയും സാമ്പത്തിക അച്ചടക്കം ഇല്ലായ്മ ആണ് പണം കടം മേടിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരാഴ്ചക്ക് ഉള്ളിൽ തരാം എന്ന് പറഞ്ഞു മേടിച്ചിട്ട് പലരും പോകും. പിന്നീട് ഫോൺ വിളിച്ചാൽ പോലും കിട്ടില്ല. കുറയധികം ദിവസം കഴിയുമ്പോൾ ആയിരിക്കും പണം തിരികെ തരുന്നത്. ഇത്തരക്കാർക് പണം കടം കൊടുക്കാനും പലർക്കും മടി ആയിരിക്കും
Post a Comment