കാര്യം ഒക്കെ ശരിയാ ആങ്ങളയും പെങ്ങളും ആണ്. പക്ഷെ നേരിട്ട് കണ്ടാൽ പിന്നെ പ്രശ്നമാ


മിക്ക വീടുകളിലും അങ്ങളെയും പെങ്ങളും ഉള്ള വീട് ആയിരിക്കും അല്ലോ. ഒരു വീട്ടിൽ ആണെങ്കിലും നേരിട്ട് കാണുമ്പോൾ കീരിയും പാമ്പും പോലെ ആയിരിക്കും. എപ്പോൾ നോക്കിയാലും രണ്ട് പേരും സ്നേഹത്തോടെ ഇരിക്കുന്ന കാണാൻ കഴിയില്ല.


അത്തരത്തിൽ ഒരു വീട്ടിൽ നടന്ന കഥയാണ് ഇവിടെ പറയാൻ പോകുന്നത്. എല്ലാ ദിവസവും എന്തേലും ചെറിയ പ്രശ്നം വെച്ചായിരിക്കും തുടക്കം. രണ്ട് പേരും വിട്ട് കൊടുക്കില്ല. അവസാനം അമ്മ രംഗത്തു വരുമ്പോൾ രണ്ട് പേരും രണ്ട് ദിശയിലേക്ക് ഓടും. പ്രധാന പ്രശ്നം വീട്ടിൽ ഒരു ടീവി ഉള്ളതാണ്.


മിക്കപ്പോഴും റിമോട്ട് കിട്ടാൻ വേണ്ടി ആയിരിക്കും മത്സരം. റിമോട്ട് ആരുടെ കയ്യിൽ കിട്ടുന്നോ അവർ എവിടെ പോയാലും റിമോട്ട് കക്ഷത്തിൽ കാണും. പെങ്ങളുടെ വിവാഹം അടുത്തു. ആദ്യം ഒക്കെ ശല്യം പോകുമല്ലോ എന്ന് ഓർത്ത് സന്തോഷിച്ചു. കല്യാണം കഴിഞ്ഞു പോയപ്പോൾ വല്ലത്തൊരു വിടവ് തന്നെ ആയിരുന്നു. ആകെ ഒരു മൂകത മാത്രം. പിന്നെ ഒന്നും നോക്കിയില്ല നേരെ അവളുടെ അടുത്ത് എത്തി. കല്യാണ ശേഷം രണ്ടും പേരും നല്ല സ്നേഹത്തിലാണ്

Post a Comment

Previous Post Next Post

Ads

Ads